കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തിൽ കൊവിഡ് കുതിക്കുന്നു; അവലോകന യോഗം ഇന്ന്; നിയന്ത്രണം കടുപ്പിക്കാൻ സർക്കാർ

കേരളത്തിൽ കൊവിഡ് കുതിക്കുന്നു; അവലോകന യോഗം ഇന്ന്; നിയന്ത്രണം കടുപ്പിക്കാൻ സർക്കാർ

Google Oneindia Malayalam News

തിരുവനന്തപുരം: കൊവിഡ് വ്യാപന സാഹചര്യത്തിൽ സംസ്ഥാനത്ത് ഇന്ന് അവലോകന യോഗം. യോഗത്തിൽ കൂടുതൽ കൊവിഡ് നിയന്ത്രണങ്ങൾ ഉണ്ടാകും. ഇന്ന് വൈകിട്ട് അഞ്ചുമണിക്കാണ് അവലോകന യോഗം ചേരുന്നത്.

Recommended Video

cmsvideo
കൊവിഡ് കത്തിക്കയറുന്നു..കേരളം വീണ്ടും സമ്പൂർണ്ണ ലോക്ക്ഡൗണിലേക്ക് ?

മുഖ്യമന്ത്രി ചികിത്സയിൽ ഇരിക്കുന്ന സാഹചര്യത്തിൽ ഓൺലൈനായി യോഗത്തിൽ പങ്കെടുക്കും. പൊതു സ്ഥലങ്ങളിൽ ആൾക്കൂട്ടം നിയന്ത്രിക്കാനുള്ള തീരുമാനങ്ങൾ അടക്കം ഇന്നത്തെ യോഗത്തിൽ ഉണ്ടാകും.

സംസ്ഥാനത്തെ കോളേജുകൾ അടച്ചിടും എന്നാണ് സൂചന. വിവാഹത്തിനും മരണത്തിനും 50 പേർ എന്നത് കുറച്ചേക്കും. വാരാന്ത്യ ലോക്ക്ഡൗൺ, കർഫ്യൂ എന്നിവ ഏർപ്പെടുത്തുന്നതും സർക്കാറിൻറെ പരിഗണനയിലാണ്.

1

ഹോട്ടലുകളിലും ബാറുകളിലും പാഴ്സൽ സൗകര്യം മാത്രം ഏർപ്പെടുത്തുന്ന തരത്തിലേക്ക് ചുരുക്കും. ഉത്സവങ്ങളും പള്ളിയിലെ പെരുന്നാൾ തുടങ്ങിയവ ആചാര പ്രകാരം മാത്രമായി നടത്തേണ്ടി വരും. ആഘോഷങ്ങൾ അനുവദിക്കില്ല. സിനിമാ തിയേറ്റർ അടച്ചിടും. വിനോദ സഞ്ചാരങ്ങളും അടയ്ക്കും എന്നാണ് സൂചന. അതേ സമയം, നേരത്തെ നടപ്പിലാക്കിയിരുന്ന രീതിയിൽ ബസ്സുകളിൽ നിയന്ത്രണം കൊണ്ടു വരും.

ദൃശ്യങ്ങളുള്ള ഫോണ്‍ ദിലീപിന്റെ വിശ്വസ്തരുടെ കൈകളില്‍? അനൂപിന് ശരത്തിന്റെ ബിസിനസില്‍ മുതല്‍മുടക്ക്ദൃശ്യങ്ങളുള്ള ഫോണ്‍ ദിലീപിന്റെ വിശ്വസ്തരുടെ കൈകളില്‍? അനൂപിന് ശരത്തിന്റെ ബിസിനസില്‍ മുതല്‍മുടക്ക്

2

ബസ്സുകളിൽ നിന്നു കൊണ്ട് യാത്ര ചെയ്യുവാൻ അനുവദിക്കില്ല. പൊതു പരിപാടികളിൽ നിലവിലെ വിലക്ക് തുടരും. കൊവിഡ് ക്ലസ്റ്ററിന് സമാനമായ രീതിയിൽ എത്തിയാൽ വാണിജ്യ സ്ഥാപനങ്ങൾ അടക്കം അടയ്ക്കും. ഈ നിയന്ത്രങ്ങൾക്ക് പിന്നാലെ പോലീസ് നിയന്ത്രണവും ശക്തമായിരിക്കും. പൊലീസ് കർശന പരിശോധനയിലേയ്ക്ക് കടക്കും.

3

അതേ സമയം, സമ്പൂർണ്ണ അടച്ചിടലിലേക്ക് പോകില്ലെന്ന് സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. നാളെ മുതൽ സ്കൂളുകളും അടച്ചിടുകയാണ്. ഒന്നു മുതൽ 9 വരെയുള്ള ക്ലാസ്സുകൾക്ക് ഓൺലൈൻ ക്ലാസ്സ് ഏർപ്പെടുത്തിയിട്ടുണ്ട് . 10 ,11, 12 എന്നിവയിലെ വിദ്യാർത്ഥികൾ സ്കൂളിൽ എത്തിയാൽ മതിയാകും. ഈ നിയന്ത്രണം കഴിഞ്ഞ ആഴ്ചയിൽ വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി വ്യക്തമാക്കിയിരുന്നു. ഓൺലൈൻ ക്ലാസുകൾക്കായി പുതിയ ടൈംടേബിളും പരിഷ്കരിച്ചിരുന്നു.

4

അതേ സമയം, ഇപ്പോൾ വ്യാപിക്കുന്ന ഈ രോഗ വ്യാപനം മൂന്നാം തരംഗം ആണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ് വ്യക്തമാക്കിയിരുന്നു. സംസ്ഥാനത്ത് പ്രതിദിന കൊവിഡ് കേസുകൾ അര ലക്ഷം കടക്കുന്ന സാഹചര്യം കണക്കിലെടുത്താണ് കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ സർക്കാർ തീരുമാനിച്ചിരിക്കുന്നത്. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും രോഗ വ്യാപനം അതിരൂക്ഷമാവുകയാണ്.

യുപിയില്‍ കോണ്‍ഗ്രസ് ഫോര്‍മുല കിറുകൃത്യം, സീറ്റുകള്‍ ഇരട്ടിയാക്കാം, സാധ്യതകള്‍ ഇങ്ങനെയുപിയില്‍ കോണ്‍ഗ്രസ് ഫോര്‍മുല കിറുകൃത്യം, സീറ്റുകള്‍ ഇരട്ടിയാക്കാം, സാധ്യതകള്‍ ഇങ്ങനെ

5

അതേ സമയം, കേരളത്തിൽ ഇന്നലെ മാത്രം 34,199 പേർക്ക് രോഗബാധ സ്ഥിരീകരിച്ചിരുന്നു. ഇന്നലെ രോഗമുക്തി നേടിയവർ 8193. 49 മരണങ്ങൾ ഇന്നലെ സംസ്ഥാനത്ത് സ്ഥിരീകരിച്ചിരുന്നു . ഇതോടെ ആകെ മരണ സംഖ്യ 51,160. ആയി. സംസ്ഥാനത്ത് മാത്രം 91,983 സാമ്പിളുകൾ ഇന്നലെ പരിശോധിച്ചിരുന്നു. അതേ സമയം ഇന്നലെ 54 പേർ കേരളത്തിൽ ഒമൈക്രോൺ രോഗം സ്ഥിരീകരച്ചെന്ന് മന്ത്രി വീണ ജോർജ് വ്യക്തമാക്കിയിരുന്നു. ഇതോടെ ആകെ സംസ്ഥാനത്ത് 645 പേർക്കാണ് ഒമൈക്രോൺ സ്ഥിരീകരിച്ചത്. തിരുവനന്തപുരം 3 , മലപ്പുറം 7, തൃശൂര്‍ 6, കോട്ടയം 5, എറണാകുളം 12, കോഴിക്കോട് 10, പാലക്കാട് 3 , കൊല്ലം 2 , ആലപ്പുഴ 2 , വയനാട്, കണ്ണൂര്‍ 1 എന്നിങ്ങനെയാണ് സംസ്ഥാനത്ത് രോഗം റിപ്പോർട്ട് ചെയ്തത്.

6

എന്നാൽ, തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്, തൃശൂര്‍ ജില്ലകളില്‍ രോഗ വ്യാപനം ഉയരുകയാണ്. ഒമൈക്രോൺ വന്നെത്തിയ സാഹചര്യത്തിലാണ് സംസ്ഥാനത്ത് ഇത്രയധികം രോഗബാധ റിപ്പോർട്ട് ചെയ്യുന്നത്. ഫെബ്രുവരിയോടെ തന്നെ രോഗവ്യാപനം ഉയർന്നേക്കുമെന്നാണ് ആരോഗ്യ വകുപ്പിന്റെ വ്യക്തമാക്കുന്നത്. സംസ്ഥാനത്ത് വാക്സിനേഷനും പുരോഗമിക്കുകയാണ്. കുട്ടികൾക്ക് വാക്സിൻ നൽകുന്നത് ഇന്ന് മുതല്‍ കൂടുതല്‍ സ്‌കൂളുകളിലേയ്ക്ക് സെഷനുകള്‍ ആരംഭിക്കും. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജാണ് ഇക്കാര്യം ഇന്നലെ അറിയിച്ചത്.

English summary
covid spread in Kerala; Review meeting chaired by the Chief Minister pinarayi vijayan on today evening
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X