Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇനി ഏത് നിയന്ത്രണം ? കൊവിഡ് വ്യാപനം; കേരളത്തിന്റെ അവലോകന യോഗം ഇന്ന്; കൂടുതൽ ഇളവുകളോ ?

ഇനി ഏത് നിയന്ത്രണം ? കൊവിഡ് വ്യാപനം; കേരളത്തിന്റെ അവലോകന യോഗം ഇന്ന്; കൂടുതൽ ഇളവുകളോ ?

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് സാഹചര്യം വിലയിരുത്തുന്നതിനായി അവലോകന യോഗം ഇന്ന് ചേരും. രോഗവ്യാപനത്തിന്റെ തോത് സംസ്ഥാനത്ത് കുറഞ്ഞ നിലയിലാണ്. അതിനാൽ കൂടുതൽ ഇളവുകൾക്ക് സാധ്യത ഉണ്ടെന്നാണ് വിവരം.

രോഗവ്യാപനം ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്ത തിരുവനന്തപുരം ജില്ല സി കാറ്റഗറിയിൽ ആയിരുന്നു. എന്നാൽ രോഗവ്യാപനത്തിന്റെ തോത് കുറഞ്ഞതോടെ സി കാറ്റഗറിയിൽ നിന്നും ജില്ലയെ മാറ്റാൻ സാധ്യതയുണ്ട്. അതേസമയം, മൂന്നാം തരംഗ ത്തിന്റെ ഭാഗമായി ആക്ടീവ രോഗികളുടെ എണ്ണം ഇന്നലെ കുറഞ്ഞിരുന്നു.

covid

അതേസമയം, ലോക്ഡൗണിന് സമാനമായ നിയന്ത്രണം ഞായറാഴ്ചകളിൽ ഏർപ്പെടുത്തിയത് അവലോകനയോഗത്തിൽ ആയിരുന്നു. തീരുമാനത്തിന്റെ പശ്ചാത്തലത്തിൽ കേരളത്തിൽ ഞായറാഴ്ച ലോക്ഡൗണിന് സമാനമായ നിയന്ത്രണം തുടരുകയാണ്. എന്നാൽ, ഇന്നത്തെ അവലോകനയോഗത്തിൽ ഞായറാഴ്ച നിയന്ത്രണത്തിൽ തീരുമാനമുണ്ടായേക്കാൻ സാധ്യതയില്ല.

എന്നാൽ, മറ്റ് ജില്ലകളെ കാറ്റഗറികളായി തിരിച്ചിട്ടുള്ള നിയന്ത്രണം തുടർന്നേക്കും എന്നാണ് വിവരം. തിരുവനന്തപുരം, ഇടുക്കി, കോട്ടയം, പത്തനംതിട്ട, കൊല്ലം എന്നീ ജില്ലകളാണ് രോഗവ്യാപനത്തിന്റെ അടിസ്ഥാനത്തിൽ സി കാറ്റഗറിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ആൾക്കൂട്ട നിയന്ത്രണങ്ങളും പൊതുപരിപാടികളിലും നിയന്ത്രണവും തുടർന്നേക്കും. വിവാഹ മരണാനന്തര ചടങ്ങുകൾക്ക് 20 പേർക്ക് മാത്രമായിരിക്കും അനുമതി.

അതേസമയം, കേരളത്തിൽ രോഗവ്യാപനം ഉയരുന്നത് ആശങ്ക ഉണ്ടാക്കുന്നതായി ഇന്നലെ കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചിരുന്നു. കേരളം, മിസോറാം എന്നീ സംസ്ഥാനങ്ങൾ രോഗവ്യാപനത്തിന്റെ തോത് ഉയർത്തുന്ന സംസ്ഥാനങ്ങളാണ്. ടിപിആർ കൂടുതൽ എന്നാണ് കേന്ദ്രസർക്കാർ വ്യക്തമാക്കിയത്.
കേരളത്തിലെ മൂന്നാഴ്ചയ്ക്ക് ഇടയുള്ള ടി പി ആർ കേന്ദ്രം പരിശോധിച്ചിരുന്നു.

മൂന്നാഴ്ചയ്ക്കിടെ 13.3 ശതമാനം ടി പി ആർ എന്നതിൽ നിന്ന് 47 ശതമാനമായി ടിപിആർ ഉയർന്നു എന്ന് കേന്ദ്രം വ്യക്തമാക്കുന്നു. ഈ സാഹചര്യത്തിൽ കണ്ടെയ്ൻമെന്റ് സോണുകളിൽ കൂടുതൽ നിയന്ത്രണം ഏർപ്പെടുത്താൻ കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന് നിർദ്ദേശം നൽകി. രാജ്യത്ത് 16 സംസ്ഥാനങ്ങളിൽ 100% വാക്സിനേഷൻ പൂർത്തിയാക്കിയെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

Recommended Video

cmsvideo
    വാവയെ പറയുന്നവരെ ഞാൻ കേറി അടിക്കും ..കലിതുള്ളി പാമ്പുപിടിച്ച വീട്ടിലെ അമ്മ | Oneindia Malayalam

    അതേസമയം, ഇന്നലെ കേരളത്തിൽ 42,677 പേർ കൊറോണവൈറസ് സ്ഥിരീകരിച്ചിരുന്നു. തിരുവനന്തപുരം 5264, കോട്ടയം 4303, കൊല്ലം 3633, ആലപ്പുഴ 3010, കോഴിക്കോട് 2891, പത്തനംതിട്ട 3385, തൃശൂര്‍ 3186, എറണാകുളം 7055, പാലക്കാട് 1972, ഇടുക്കി 1710, വയനാട് 1504, കണ്ണൂര്‍ 1670, കാസര്‍ഗോഡ് 714 എന്നിങ്ങനെയാണ് ജില്ല തിരിച്ചുളള കണക്കുകൾ.

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+