വടക്കൻ ജില്ലകളിലെ കൊവിഡ് വ്യാപനം പ്രത്യേകം പരിശോധിക്കുമെന്ന് മുഖ്യമന്ത്രി;ടെസ്റ്റുകൾ വർധിപ്പിക്കും
തിരുവനന്തപുരം; വടക്കൻ ജില്ലകളിൽ കോവിഡ് വ്യാപനം കൂടുന്ന പശ്ചാത്തലം പ്രത്യേകമായി പരിശോധിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ .. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ടെസ്റ്റുകളുടെ എണ്ണം വർധിപ്പിക്കാൻ ആരോഗ്യവകുപ്പിന് അദ്ദേഹം നിർദേശം നൽകിയതായും മുഖ്യമന്ത്രി വ്യക്തമാക്കി. ഇക്കാര്യങ്ങൾ ജില്ലാ കളക്ടർമാർ ഉറപ്പാക്കണമെന്നും കോവിഡ് അവലോകന യോഗത്തിൽ മുഖ്യമന്ത്രി പറഞ്ഞു.
അനുബന്ധരോഗങ്ങൾ ഉള്ള പ്രായം കുറഞ്ഞവർ ആശുപത്രികളിൽ പോകാൻ വിമുഖത കാണിക്കുന്നത് പ്രശ്നമാകുന്നുണ്ട്. അവരെ കോവിഡ് ആശുപത്രികളിൽ പ്രവേശിപ്പിക്കുവാൻ ക്യാമ്പയിൻ കൂടുതൽ ശക്തിപ്പെടുത്തണം. വാർഡ്തല സമിതി ഇക്കാര്യത്തിൽ അവരെ നിർബന്ധിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. കൂടാതെ. ക്വാറന്റയിൻ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും സമിതികൾ ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

രാഹുൽ ഗാന്ധി തേടിയെത്തിയ വില്ലേജ് കുക്കിംഗ് ചാനൽ, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 10 ലക്ഷം
Recommended Video

പ്രാഥമിക സമ്പർക്കക്കാരുടെ വിവരങ്ങൾ കോവിഡ്പോർട്ടലിൽ കൃത്യമായി രജിസ്റ്റർ ചെയ്യണം. ആരോഗ്യ പ്രവർത്തകരും മറ്റും വയോജനങ്ങൾക്ക് വേണ്ടി വാക്സിൻ രജിസ്റ്റർ ചെയ്യുമ്പോൾ രണ്ടാം ഡോസിനുള്ള സന്ദേശം ശ്രദ്ധിക്കപ്പെടാതെ പോകുന്ന പ്രശ്നം പരിഹരിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ചൊവ്വാഴ്ച വീണ്ടും അവലോകന യോഗം ചേർന്ന് അടുത്താഴ്ചയിലെ നിയന്ത്രണങ്ങൾ തീരുമാനിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
അതീവ ഗ്ലാമറസായി നടി ബവിത്ര; വൈറലായ ഫോട്ടോഷൂട്ട് കാണാം












Click it and Unblock the Notifications