കൊവിഡ് പിടിയിൽ തലസ്ഥാനം; ഇനി മുതൽ കൂടുതൽ നിയന്ത്രണങ്ങൾ; ഒത്തുചേരലിന് പണി കിട്ടും
കൊവിഡ് പിടിയിൽ തലസ്ഥാനം; ഇനി മുതൽ കൂടുതൽ നിയന്ത്രണങ്ങൾ; ഒത്തുചേരലിന് പണി കിട്ടും
തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ തലസ്ഥാനത്ത് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ജില്ലാ ഭരണകൂടം. ജില്ലയിൽ പൊതുയോഗങ്ങളും സാമൂഹിക ഒത്തുചേരലുകളും നിരോധിച്ചു. വിവാഹ, മരണാന്തര ചടങ്ങുകൾക്ക് 50 പേർക്ക് മാത്രം അനുമതി ഉണ്ടാകും.
50 - ൽ കൂടുതൽ ആളുകൾ പങ്കെടുക്കുന്ന യോഗങ്ങളും ഒത്തുചേരലുകളും അനുവദിക്കില്ല. നേരത്തെ നിശ്ചയിച്ച യോഗങ്ങൾ ഉണ്ടങ്കിൽ സംഘാടകർ മാറ്റിവെക്കണമെന്നും ജില്ലാ കളക്ടർ അറിയിച്ചു.

കർശന നിരീക്ഷണത്തിന് സിറ്റി, റൂറൽ ജില്ലാ പോലീസ് മേധാവിമാർക്കും നിർദേശം നൽകിയിട്ടുണ്ട്. ജില്ലയിലെ സർക്കാർ, അർധ സർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങൾ, സഹകരണ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലേതുൾപ്പെടെ എല്ലാ ഔദ്യോഗിക പരിപാടികളും ചടങ്ങുകളും ഓൺലൈൻ ആയി നടത്തണം. മാളുകളിലും വ്യാപാര സ്ഥാപനങ്ങളിലും ജനത്തിരക്ക് അനുവദിക്കില്ല.
വ്യാപാര സ്ഥാപനങ്ങളിൽ 25 സ്‌ക്വയർ ഫീറ്റിന് ഒരാളെന്ന നിലയിൽ നിശ്ചയിച്ച് മാത്രമേ ആളുകളെ പ്രവേശിപ്പിക്കാൻ പാടുള്ളൂ. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ക്ലസ്റ്ററുകൾ രൂപപ്പെട്ടാൽ 15 ദിവസത്തേക്ക് സ്ഥാപനങ്ങൾ അടച്ചിടണം എന്നും വിവരം പ്രിൻസിപ്പൽ/ഹെഡ്മാസ്റ്റർമാർ ബന്ധപ്പെട്ട പ്രദേശത്തെ മെഡിക്കൽ ഓഫീസറെ അറിയിക്കണമെന്നും ഉത്തരവിൽ പറയുന്നു.
അതേസമയം, ഇന്നലെ ചേർന്ന അവലോഹന യോഗത്തിൽ സ്കൂളുകൾ അടയ്ക്കാൻ തീരുമാനിച്ചിരുന്നു. ഈ മാസം 21 മുതലാണ് സ്കൂളുകൾ അടയ്ക്കുന്നത്. എന്നാൽ, ക്ലാസ്സുകൾ മുടങ്ങാതെ ഓൺലൈനായി ഉണ്ടാകും. ഒന്നു മുതൽ 9 വരെയുള്ള ക്ലാസുകൾ അടച്ചിടാനാണ് ഇന്നലെ ചേർന്ന യോഗത്തിൽ തീരുമാനിച്ചത്. എന്നാൽ, വരാനിരിക്കുന്ന എസ്എസ്എൽസി, ഹയർസെക്കൻഡറി പരീക്ഷ തീയതികളിൽ മാറ്റം ഉണ്ടാകില്ല. മുൻകൂർ നിശ്ചയിച്ച പ്രകാരം തന്നെ ഇവ നടത്തും. 10 , 11 , 12 ക്ലാസുകൾക്ക് പഠനം തുടരുമെന്നും വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു.
സ്കൂളുകളിൽ നടപ്പിലാക്കി വരുന്ന കൊവിഡ് മാർഗ്ഗ നിർദ്ദേശങ്ങളും നടപടികളും പരിഷ്കരിക്കും. ഇതിന് വേണ്ടി വരുന്ന തിങ്കളാഴ്ച ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചിട്ടുണ്ട്. തിങ്കളാഴ്ച 11 മണിക്കാണ് യോഗം ചേരുന്നത്. എസ്എസ്എൽസി സിലബസ് ഫെബ്രുവരി 1 - ന് പൂർത്തിയാക്കും. എന്നാൽ, പ്ലസ് ടു സിലബസ് ഫെബ്രുവരി അവസാനത്തോടെ പൂർത്തീകരിക്കും. ഇനി അടച്ചതിനുശേഷം തുറക്കുമ്പോൾ സ്കൂളുകൾക്ക് വേണ്ട മാർഗ നിർദ്ദേശങ്ങളും യോഗത്തിൽ ചർച്ച ചെയ്യും.
വിദ്യാർത്ഥികൾക്ക് ഒമൈക്രോൺ, കൊവിഡ് രോഗങ്ങൾ പിടിപെടാതിരിക്കുന്നതിന് വേണ്ടിയാണ് വിദ്യാഭ്യാസ വകുപ്പ് പുതിയ മാർഗ നിർദ്ദേശങ്ങൾ പുറപ്പെടുവിക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി. പുതിയ നിർദ്ദേശങ്ങൾ പ്രകാരം കുട്ടികൾക്ക് ക്ലാസുകൾ ഓൺലൈൻ ആയിരിക്കും. വിക്റ്റേഴ്സ് ചാനൽ വഴി ഓൺലൈൻ, ഡിജിറ്റൽ ക്ലാസുകൾ നടക്കും. പുതിയ ടൈംടേബിൾ ഇതിനായി പരിഷ്കരിക്കും.
വിദ്യാർഥികൾക്ക് രോഗം പിടിപെടുന്നതിന് മുൻപ് സ്കൂളുകൾ അടയ്ക്കുന്നതാണ് നല്ലതെന്ന് മന്ത്രി വ്യക്തമാക്കി. വിദഗ്ധരും ഇക്കാര്യം മുന്നോട്ടുവച്ചിരുന്നു. എന്നാൽ, വിദഗ്ധരിൽ ചിലർ സ്കൂൾ അടയ്ക്കേണ്ട സാഹചര്യമില്ലെന്ന് വ്യക്തമാക്കിയിരുന്നു. എന്നാൽ, ഒരു പരീക്ഷണത്തിന് തയ്യാറല്ലെന്ന് വകുപ്പ് മന്ത്രി അറിയിച്ചു. എയ്ഡഡ്, സിബിഎസ്ഇ ഉൾപ്പെടെയുള്ള കേരളത്തിലെ എല്ലാ സ്കൂളുകൾക്കും ഈ നിയന്ത്രണം, അടച്ചിടൽ എന്നിവ ബാധകമാണെന്നും ശിവൻകുട്ടി വ്യക്തമാക്കി.
എന്നാൽ, സംസ്ഥാനത്ത് 48 പേര്‍ക്ക് കൂടി ഒമൈക്രോണ്‍ സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. കോഴിക്കോട് 12, എറണാകുളം 9, തൃശൂര്‍ 7, തിരുവനന്തപുരം 6, കോട്ടയം 4, മലപ്പുറം 2, കൊല്ലം, ഇടുക്കി, ആലപ്പുഴ, പാലക്കാട്, വയനാട് ഒന്ന് വീതം എന്നിങ്ങനെയാണ് ഒമൈക്രോണ്‍ സ്ഥിരീകരിച്ചത്.
-
സ്വർണം കൂട്ടത്തോടെ വിറ്റ് ദുബായിലെ ഇന്ത്യക്കാർ; ഒരു ദിവസം ഒരു കിലോ വരെ..കാരണം ഇതാണ് -
യുദ്ധം വേഗത്തിൽ അവസാനിക്കുമെന്ന് ട്രംപ്; 'വീണ്ടും തുടങ്ങിയാൽ കനത്ത തിരിച്ചടി തന്നെ അവർക്ക് നൽകും' -
ദീലീപ് കുടുങ്ങുമോ?നടി കേസിൽ ഹൈക്കോടതിയുടെ നിർണായക നീക്കം, നോട്ടീസ് നൽകി..ഇനി നിയമപോരാട്ടം -
ഗണേഷ് കുമാർ വിവാദത്തിൽ ട്വിസ്റ്റ്, ഭാര്യയെ വിളിച്ച് മാപ്പ് പറഞ്ഞ് മന്ത്രി, മാപ്പ് കൊടുത്തെന്ന് ബിന്ദു മേനോൻ -
എൽഡിഎഫ് 66 ഇടത്ത്, യുഡിഎഫ് 62 ഇടത്ത്, 12 മണ്ഡലങ്ങളിൽ കടുത്ത മത്സരം; കേരളത്തിൽ ഇഞ്ചോടിഞ്ചെന്ന് സർവേ -
'ഇങ്ങനാണേല്‍ ഞാനില്ല'; പിണങ്ങിയിറങ്ങി ശശീന്ദ്രന്, എന്‍സിപിയിലും ആര്‍ജെഡിയിലും അതൃപ്തി പുകയുന്നു -
വിജയും തൃഷയും രഹസ്യമായി വിവാഹിതരായി? രജനിയും കമലും പങ്കെടുത്തു, ഫോട്ടോകൾ വൈറൽ, സത്യമാണോ? -
ശനിയുടെ അസ്തമയം 40 ദിവസം; ഈ രാശിക്കാർക്ക് ഭാഗ്യം ഉറപ്പ്, ദാമ്പത്യ ജീവിതത്തിൽ പൂർണ സന്തോഷം..! -
ഇസ്രായേലിന്റെ ഉറ്റരാജ്യം; അസര്ബൈജാന് ഇറാനിലേക്ക് മരുന്നും ഭക്ഷണവും അയച്ചു, വിചിത്ര ബന്ധം -
സഞ്ജു സാംസണിന്റെ ആസ്തി എത്ര? ഐപിഎൽ ശമ്പളവും പരസ്യ വരുമാനവും ചേർന്ന് വരുമ്പോൾ.. കണ്ണ് തള്ളും! -
ഈ രാശിക്കാരാണോ? മാര്‍ച്ച് മുതല്‍ ഘടാഘടിയന്‍ രാജയോഗം; ജീവിതം ഇനി കളറാകും -
സ്വര്‍ണം വില കൂടി; ഡോളര്‍ ഇടിഞ്ഞത് തിരിച്ചടി, ഇനിയും ചാഞ്ചാട്ട സാധ്യത, ഇന്നത്തെ പവന് വില












Click it and Unblock the Notifications