നിയമസഭ തിരഞ്ഞെടുപ്പിന് ശേഷം കൊവിഡ് വ്യാപനം രൂക്ഷമാകും; മുന്നറിയിപ്പുമായി ചീഫ് സെക്രട്ടറി
തിരുവനന്തപുരം: സംസ്ഥാനത്ത് തിരഞ്ഞെടുപ്പിന് ശേഷം കൊവിഡ് വ്യാപനം രൂക്ഷമാകാന്‍ സാധ്യതയെന്ന് ചീഫ് സെക്രട്ടറിയുടെ മുന്നറിയിപ്പ്. രോഗ ബാധ കൂടുന്ന സാഹചര്യങ്ങളില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ വേണ്ടിവരുമെന്നും ചീഫ് സെക്രട്ടറി ഡോ. വി. പി. ജോയ് അറിയിച്ചു. സംസ്ഥാനത്ത് 45 വയസ് കഴിഞ്ഞവരുടെ കൊവിഡ് വാക്‌സിനേഷന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. കുത്തിവയ്പ്പ് എടുക്കുന്നവരുടെ എണ്ണം 35 ലക്ഷം കടന്നു. അവധി ദിവസങ്ങളില്‍ കൊവിഡ് വാക്‌സിനേഷന്‍ നല്‍കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, ചീഫ് സെക്രട്ടറിയും കോവിഡ് വാക്സിന്‍ സ്വീകരിച്ചു. ഭാര്യ ഷീജ ജോയ്ക്കൊപ്പം രാവിലെ 9.30ന് തിരുവനന്തപുരം ഫോര്‍ട്ട് ആശുപത്രിയിലെത്തിയാണ് കോവാക്സിന്‍ എടുത്തത്. അടുത്ത ഒന്നരമാസത്തിനുള്ളില്‍ ഒരു കോടി ആളുകള്‍ക്ക് കോവിഡ് വാക്സിന്‍ നല്‍കേണ്ടതുണ്ടെന്ന് ചീഫ് സെക്രട്ടറി പറഞ്ഞു. 45 വയസ് പൂര്‍ത്തിയായ എല്ലാവരും വാക്സിന്‍ എടുക്കണം. കോവിഡ് പ്രതിരോധത്തിന് വാക്സിനേഷന്‍ പ്രധാനമാണ്. കേരളത്തിലെ സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രങ്ങള്‍ മികച്ച നിലവാരം പുലര്‍ത്തുന്നവയാണെന്നും അദ്ദേഹം പറഞ്ഞു.
45 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് 45 ദിവസം കൊണ്ട് വാക്സിനേഷന്‍ പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. പരമാവധി ആളുകള്‍ക്ക് വാക്സിന്‍ നല്‍കുന്നതിനായി വരും ദിവസങ്ങളില്‍ വാക്സിനേഷന്‍ കേന്ദ്രങ്ങളുടെ എണ്ണം വര്‍ധിപ്പിക്കുന്നതാണ്. കേന്ദ്ര, സംസ്ഥാന സര്‍ക്കാര്‍ ആശുപത്രികള്‍, സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള സ്വകാര്യ ആശുപത്രികള്‍ എന്നിവടങ്ങളില്‍ വാക്സിനേഷന്‍ സൗകര്യം ലഭ്യമാണ്. കൂടുതല്‍ വാക്സിനുകള്‍ സംസ്ഥാനത്ത് എത്തിക്കുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്.
ഷമ ശികന്ദറിന്‍റെ പുതിയ ചിത്രങ്ങള്‍ കാണാം












Click it and Unblock the Notifications