കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'അധികാരമോഹികളായ ക്രിമിനല്‍ വൈറസുകളെയും നേരിടേണ്ടി വരുന്നു എന്നതാണ് മലയാളികളുടെ വെല്ലുവിളി'

Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാനത്ത് ആദ്യമായി കൊവിഡ് 19 സൂപ്പര്‍ സ്പ്രഡ് ഉണ്ടായ തിരുവനന്തപുരം പൂന്തുറയില്‍ നാട്ടുകാരും പോലീസുമായി കഴിഞ്ഞ ദിവസം സംഘര്‍ഷമുണ്ടായിരുന്നു. പ്രദേശത്തു പരിശോധനയ്ക്ക് എത്തിയ ആരോഗ്യപ്രവര്‍ത്തകരെ നാട്ടുകാര്‍ തടയുകയായിരുന്നു. ഇതോടെയാണ് സ്ഥലത്ത് സംഘര്‍ഷാവസ്ഥ ഉടലെടുത്തത്. ഇപ്പോഴിതാ ഈ സംഭവത്തില്‍ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടന്‍ ഹരീഷ് പേരടി. പതിപക്ഷം എന്ന തലം രാഷ്ട്രീയ സാക്ഷരതയുള്ളവര്‍ക്ക് ഉപയോഗിക്കാനുള്ള പ്രതലമാണ്..അതില്ലാത്ത ക്രിമിനലുകള്‍ ആ സ്ഥലത്തിരുന്നാല്‍ നാട് അപകടത്തിലേക്ക് പോവുമെന്ന് ഹരീഷ് പേരടി ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നു. ഒരു വീഡിയോ സഹിതം പങ്കുവച്ച കുറിപ്പിന്റെ പൂര്‍ണരൂപം ഇങ്ങനെ.

hareesh

Recommended Video

cmsvideo
Kerala Priest refuses to wear mask says God havent told him | Oneindia Malayalam

ഇത് ഷൂട്ടിങ്ങാണെന്ന് അറിയാതെ വേട്ട മൃഗവും ഇരയായ മൃഗവും സത്യസന്ധമായി പെരുമാറുകയാണ്...ഇതു തന്നെയാണ് ഇന്ന് പൂന്തുറയിലും സംഭവിച്ചത്..കൊറോണയൂടെ വേട്ടക്ക് അനുകുല സാഹചര്യമൊരുക്കാന്‍ ഇരകളെ തയ്യാറാക്കുക...അങ്ങിനെ കോവിഡ് പ്രതിരോധത്തില്‍ ലോകത്തിനുമുന്നില്‍ തലയുയര്‍ത്തി നില്‍ക്കുന്ന കേരളത്തെ ഇല്ലാതാക്കുക...പ്രതിപക്ഷം എന്ന തലം രാഷ്ട്രീയ സാക്ഷരതയുള്ളവര്‍ക്ക് ഉപയോഗിക്കാനുള്ള പ്രതലമാണ്..അതില്ലാത്ത ക്രിമിനലുകള്‍ ആ സ്ഥലത്തിരുന്നാല്‍ നാട് അപകടത്തിലേക്ക് പോവും...സാക്ഷരതയുള്ള മലയാളിയുടെ ഏറ്റവും വലിയ വെല്ലുവിളി കൊറോണയെ നേരിടുന്നതിനോടൊപ്പം ഇത്തരം അധികാരമോഹികളായ ക്രിമനല്‍ വൈറസുകളെയും നേരിടേണ്ടി വരുന്നു എന്നുള്ളതാണ് ...വരാനിരിക്കുന്ന നല്ല ദിവസങ്ങള്‍ക്കായി നമുക്ക് പ്രതിരോധം ശക്തിപെടുത്താം..

അതേസമയം, സമ്പര്‍ക്കത്തിലൂടെ രോഗ വ്യാപനം ഉയര്‍ന്നതിനാല്‍ പൂന്തുറയില്‍ അതീവ ജാഗ്രത തുടരുകയാണ്. പൂന്തുറയില്‍ കൊവിഡ് സ്ഥിരീകരിച്ചവരില്‍ 12 പേര്‍ മത്സ്യ തൊഴിലാളികളും വില്‍പനക്കാരുമാണ്. പൂന്തുറ മത്സ്യ മാര്‍ക്കറ്റില്‍ നിരവധി പേര്‍ മത്സ്യം വാങ്ങാന്‍ എത്തിയിട്ടുണ്ട്. ഇതോടെ ഇവരുടെ സമ്പര്‍ക്ക പട്ടിക കണ്ടെത്തുകയകയെന്നത് ശ്രമകരമായിരിക്കുകയാണ്. കന്യാകുമാരിയില്‍ നിന്നെത്തിച്ച മത്സ്യം വില്‍പനയ്ക്കായി കൊണ്ടു പോയവരില്‍ നിന്ന് രോഗവ്യാപനമുണ്ടായോ എന്നും ആശങ്കയുണ്ട്. അതേസമയം പൂന്തുറയില്‍ രോഗം പടരുന്നത് ഇതരസംസ്ഥാനക്കാരില്‍ നിന്നെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ പറഞ്ഞു. വൈറസ് വ്യാപനം ശക്തമായ സംസ്ഥാനങ്ങളില്‍ നിന്ന് വരുന്നവരുമായി ഇടപെടപമ്പോള്‍ ശ്രദ്ധപുലര്‍ത്തണെമന്നും മന്ത്രി പറഞ്ഞു.

തരൂരിനെ പോലും ഓടിക്കാൻ നോക്കുന്ന കസേര മോഹികളോട് എന്ത് പറയാൻ? കോൺഗ്രസിനെതിരെ മാല പാർവ്വതിതരൂരിനെ പോലും ഓടിക്കാൻ നോക്കുന്ന കസേര മോഹികളോട് എന്ത് പറയാൻ? കോൺഗ്രസിനെതിരെ മാല പാർവ്വതി

'നാട്ടുകാര്‍ ഉത്സാഹവും സഹകരണവും കാണിച്ചാല്‍ കൊറോണയിലെ എല്ലാ അവതാരങ്ങളും കേരളത്തിലും ആടും''നാട്ടുകാര്‍ ഉത്സാഹവും സഹകരണവും കാണിച്ചാല്‍ കൊറോണയിലെ എല്ലാ അവതാരങ്ങളും കേരളത്തിലും ആടും'

സ്വർണക്കടത്ത് കേസ് വഴിത്തിരിവിലേക്ക്, ഭീകരബന്ധമുള്ള രണ്ട് പേർ; ഭാര്യമാരുടെ രഹസ്യമൊഴി നിർണായകം..!!സ്വർണക്കടത്ത് കേസ് വഴിത്തിരിവിലേക്ക്, ഭീകരബന്ധമുള്ള രണ്ട് പേർ; ഭാര്യമാരുടെ രഹസ്യമൊഴി നിർണായകം..!!

English summary
Covid Super Spread In Thiruvananthapuram; Actor Hareesh Peradi criticizes the Opposition
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X