കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ഈയാംപാറ്റകളാകാനാണ് ചിലര്‍ ശ്രമിക്കുന്നത്, ദയവ് ചെയ്ത് വിവേകമുള്ളവര്‍ ഇവരെ ഉപദേശിക്കുക'

Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാനത്ത് ആദ്യമായി കൊവിഡ് 19 സൂപ്പര്‍ സ്പ്രഡ് ഉണ്ടായ തിരുവനന്തപുരം പൂന്തുറയില്‍ കഴിഞ്ഞ ദിവസമായിരുന്നു നാട്ടുകാരും പോലീസുമായി സംഘര്‍ഷം ഉണ്ടായത്. പ്രദേശത്തു പരിശോധനയ്ക്ക് എത്തിയ ആരോഗ്യപ്രവര്‍ത്തകരെ നാട്ടുകാര്‍ തടഞ്ഞു. ഇതോടെയാണ് സ്ഥലത്ത് സംഘര്‍ഷാവസ്ഥ ഉടലെടുത്തത്. നിയന്ത്രണങ്ങളില്‍ ഇളവ് വേണമെന്നാണ് ജനങ്ങള്‍ ആവശ്യപ്പെടുന്നത്. ഭക്ഷണം വാങ്ങാനെങ്കിലും പുറത്ത് പോകാന്‍ അനുവദിക്കണമെന്നാണ് ആവശ്യം. വിലക്ക് ലംഘിച്ച് പ്രതിഷേധക്കാര്‍ നടുറോഡില്‍ ഇറങ്ങുകയും ചെയ്തു. ഈപ്പോഴിതാ ഈ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് ആരോഗ്യമന്ത്രി കെകെ ശൈലജ.

കേരളത്തില്‍ ഈ രോഗത്തിന്റെ പകര്‍ച്ചാനിരക്കും മരണ നിരക്കും കുറച്ച് നിര്‍ത്തുന്നത് ആരെങ്കിലും കാണിക്കുന്ന മാജിക് കൊണ്ടല്ല. നേരത്തെ ചിലര്‍ പറഞ്ഞ് പോലെ കേരളത്തിന്റെ അന്തരീഷ ഊഷ്മാവില്‍ വൈറസ് ഉരുകി പോകുന്നതുമല്ല. ആയിരക്കണക്കിന് മനുഷ്യരുടെ 6 മാസമായുള്ള അശ്രാന്ത പരിശ്രമത്തിന്റെ ഫലമാണെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. സര്‍ക്കാരിന്റെ ശാസ്ത്രീയമായ ആസൂത്രണത്തിന്റേയും ഇടപെടലിന്റേയും ഫലം. ലോകരാജ്യങ്ങള്‍ കേരളത്തെ ഉറ്റുനോക്കുന്നത് മറ്റൊന്നും കൊണ്ടല്ല. മരണം ഭീമാകാരം പൂണ്ട് മനുഷ്യരാശിയെ വിഴുങ്ങിക്കൊണ്ടിരിക്കുമ്പോള്‍ ഈ കുഞ്ഞ് കേരളത്തില്‍ നിന്ന് ആശ്വാസത്തിന്റെ വാര്‍ത്തകള്‍ കേള്‍ക്കുന്നത് കൊണ്ടാണെന്നും ആരോഗ്യമന്ത്രി ഓര്‍മ്മിപ്പിച്ചു. ഫേസ്ബുക്ക് പോസ്റ്റിലാണ് മന്ത്രിയുടെ വിമര്‍ശനം.

ഈയാംപാറ്റകളാകാനാണ്

ഈയാംപാറ്റകളാകാനാണ്

സ്വയം ഹോമിക്കപ്പെടുകയും വെളിച്ചം കെടുത്തുകയും ചെയ്യുന്ന ഈയാംപാറ്റകളാകാനാണ് ചിലര്‍ ശ്രമിക്കുന്നത്. കോവിഡ് പ്രതിരോധത്തിന്റെ വിലക്കുകള്‍ ഞങ്ങള്‍ ലംഘിക്കും എന്നുപറഞ്ഞ് ആര്‍ക്കെതിരെയാണ് ഇവര്‍ ആക്രോശിക്കുന്നത്. ഇതൊരു മഹാമാരിയാണ്. കേരളത്തില്‍ ഈ രോഗത്തിന്റെ പകര്‍ച്ചാനിരക്കും മരണ നിരക്കും കുറച്ച് നിര്‍ത്തുന്നത് ആരെങ്കിലും കാണിക്കുന്ന മാജിക് കൊണ്ടല്ല.

Recommended Video

cmsvideo
Lockdown violation in Poonthura; people begins protest on streets | Oneindia Malayalam
പ്രവര്‍ത്തനങ്ങളുടെ ഫലം

പ്രവര്‍ത്തനങ്ങളുടെ ഫലം

നേരത്തെ ചിലര്‍ പറഞ്ഞ് പോലെ കേരളത്തിന്റെ അന്തരീഷ ഊഷ്മാവില്‍ വൈറസ് ഉരുകി പോകുന്നതുമല്ല. ആയിരക്കണക്കിന് മനുഷ്യരുടെ 6 മാസമായുള്ള അശ്രാന്ത പരിശ്രമത്തിന്റെ ഫലമാണത്. ആരോഗ്യ പ്രവര്‍ത്തകര്‍, പോലീസ് ഉദ്യോഗസ്ഥര്‍, സന്നദ്ധ വോളണ്ടിയര്‍മാര്‍ തുടങ്ങിയവരുടെ ത്യാഗപൂര്‍ണമായ പ്രവര്‍ത്തനങ്ങളുടെ ഫലം.

ഉറ്റുനോക്കുന്നത്

ഉറ്റുനോക്കുന്നത്

സര്‍ക്കാരിന്റെ ശാസ്ത്രീയമായ ആസൂത്രണത്തിന്റേയും ഇടപെടലിന്റേയും ഫലം. ലോകരാജ്യങ്ങള്‍ കേരളത്തെ ഉറ്റുനോക്കുന്നത് മറ്റൊന്നും കൊണ്ടല്ല. മരണം ഭീമാകാരം പൂണ്ട് മനുഷ്യരാശിയെ വിഴുങ്ങിക്കൊണ്ടിരിക്കുമ്പോള്‍ ഈ കുഞ്ഞ് കേരളത്തില്‍ നിന്ന് ആശ്വാസത്തിന്റെ വാര്‍ത്തകള്‍ കേള്‍ക്കുന്നത് കൊണ്ടാണ്.

സമൂഹത്തെ തള്ളിവിടുക

സമൂഹത്തെ തള്ളിവിടുക

അതില്‍ അസൂയ പ്രകടിപ്പിക്കാന്‍ മുതിര്‍ന്നാല്‍ തുലഞ്ഞുപോകുക സ്വന്തം കുടുംബാംഗങ്ങളുടെ ജീവന്‍ കൂടിയാണെന്ന് ഓര്‍ക്കുക. മഹാമാരിയുടെ ഭാഗമായി നാം പ്രഖ്യാപിച്ച നിബന്ധനകള്‍ ലംഘിച്ച് നൂറുകണക്കിനാളുകള്‍ മാസ്‌ക് പോലും ധരിക്കാതെ ധിക്കാരപരമായി ഒത്തുകൂടുന്നത് എത്ര വലിയ വിപത്തിലേക്ക് സമൂഹത്തെ തള്ളിവിടുക എന്നത് മനസിലാക്കാന്‍ കഴിയുന്നവര്‍ ഇവര്‍ക്ക് പറഞ്ഞ് കൊടുക്കണം.

ഉപദേശിക്കുക

ഉപദേശിക്കുക

പ്രതിഷേധമൊക്കെ ആയിക്കൊള്ളൂ. പക്ഷെ നാടിനെ രക്ഷിക്കാന്‍ അത്യധ്വാനം ചെയ്യുന്നവരുടെ ഒരു ഭാഗമായതു കൊണ്ട് പറഞ്ഞ് പോകുകയാണ്. ദയവ് ചെയ്ത് വിവേകമുള്ളവര്‍ ഇവരെ ഉപദേശിക്കുക. നമുക്ക് കേരളത്തിന്റെ സുരക്ഷാമതില്‍ തകര്‍ന്നു പോകാതെ സംരക്ഷിക്കുക. എല്ലാവരും സഹകരിക്കാം

പൂന്തുറ സമരത്തിന് പിന്നിൽ സിപിഎം എന്ന് മനോരമ; കോൺഗ്രസ്സിനെ വെള്ള പൂശാനുളള വ്യാജ ചിത്രമെന്ന് സിപിഎം!പൂന്തുറ സമരത്തിന് പിന്നിൽ സിപിഎം എന്ന് മനോരമ; കോൺഗ്രസ്സിനെ വെള്ള പൂശാനുളള വ്യാജ ചിത്രമെന്ന് സിപിഎം!

അഡ്വക്കേറ്റ് എ ജയശങ്കറിന് എതിരെ സിപിഐയുടെ അച്ചടക്ക നടപടി! പാർട്ടിക്ക് നാണക്കേടുണ്ടാക്കി, മറുപടി!അഡ്വക്കേറ്റ് എ ജയശങ്കറിന് എതിരെ സിപിഐയുടെ അച്ചടക്ക നടപടി! പാർട്ടിക്ക് നാണക്കേടുണ്ടാക്കി, മറുപടി!

English summary
Covid Super Spread In Thiruvananthapuram; Health Minister KK Shailaja Criticize Poonthura Protest
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X