• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

വ്യാജ പേര് നൽകി കൊവിഡ് ടെസ്റ്റ്; രോഗം വെളുപ്പെടുത്തി അഭിജിത്ത്,സംഭവിച്ചത് ക്ലറിക്കല്‍ തെറ്റാകാം

തിരുവനന്തപുരം; വ്യാജ പേരിലെത്തി കൊവിഡ് പരിശോധനയ്ക്ക് വിധേയനായെന്ന ആരോപണത്തിൽ വിശദീകരണവുമായി കെഎസ്യു സംസ്ഥാന പ്രസിഡന്റ് കെഎം അഭിജിത്ത്. കെഎം അബി എന്ന പേരിൽ പോത്തൻകോട് പഞ്ചായത്തിൽ നടന്ന കൊവിഡ് ടെസ്റ്റിൽ അഭിജിത്ത് പരിശോധന നടത്തിയെന്നും രോഗം സ്ഥിരീകരിച്ച ശേഷം മുങ്ങുകയായിരുന്നുവെന്നുമാണ് പഞ്ചായത്ത് പ്രസിഡന്റ് പരാതി നൽകിയത്. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങള്‍ അട്ടിമറിക്കാനും നാട്ടിൽ മുഴുവൻ രോഗം പടർത്താനുമാണ് നേതാവ് ശ്രമിച്ചതെന്നുമാരോപിച്ചായിരുന്നു പരാതി. ഇതിന് പിന്നാലെയാണ് സംഭവത്തിൽ വിശദീകരണവുമായി കെഎം അഭിജിത്ത് രംഗത്തെത്തിയത്. അഭിജിത്തിന്റെ പോസ്റ്റ് വായിക്കാം

എനിക്ക് കൊവിഡാണ്

എനിക്ക് കൊവിഡാണ്

പ്രിയപ്പെട്ടവരെ, ചില സഹപ്രവർത്തകർക്ക് കോവിഡ് പോസിറ്റീവായതിനാൽ കഴിഞ്ഞ ആറ് ദിവസമായി സെൽഫ് ക്വോറൻ്റയിനിലാണ്. പോത്തൻകോട് പഞ്ചായത്തിലെ ആളൊഴിഞ്ഞ വീട്ടിലാണ് ക്വോറൻ്റയിൻ ഇരിക്കുന്നത്. ഇന്ന് രാവിലെ ചെറിയ തൊണ്ടവേദനയുണ്ടായപ്പോൾ സഹപ്രവർത്തകൻ ബാഹുൽ കൃഷ്ണയ്ക്കൊപ്പം കോവിഡ് ടെസ്റ്റ് നടത്തിയിരുന്നു. എനിക്ക് കോവിഡ് പോസിറ്റീവാണ്. ബാഹുലിന് നെഗറ്റീവും.

ആരോപണം

ആരോപണം

ആറു ദിവസമായി ഒറ്റയ്ക്ക് കഴിയുന്നതിനാൽ മറ്റ് സമ്പർക്കങ്ങൾ ഇല്ല. എങ്കിലും അതിന് മുന്നേ അടുത്ത് ഇടപെട്ട സഹപ്രവർത്തകർക്ക് അറിയിപ്പ് നൽകി സുരക്ഷിതരാവാൻ ആവശ്യപ്പെട്ടിരുന്നു. അതിനിടെ ഇന്നു രാത്രിയിൽ ഒരു ചാനലിൽ നിന്ന് ഫോൺ കോൾ വന്നു. വ്യാജ അഡ്രസ്സിൽ ഞാൻ ടെസ്റ്റ് നടത്തി എന്ന് പരാതി ഉണ്ടെന്നായിരുന്നു ആരോപണം.

ചാനലിൽ സംശയം പ്രകടിപ്പിച്ചു

ചാനലിൽ സംശയം പ്രകടിപ്പിച്ചു

ലൈവ് ആയി കണക്ട് ചെയ്ത സംഭാഷണത്തിനിടെ അവതാരകൻ ആരോപണങ്ങൾ ഓരോന്നായി ചോദിച്ചു. എല്ലാത്തിനും ഞാൻ മറുപടി നൽകി. അതിനിടെ അദ്ദേഹം ചോദിച്ചു, അഭിജിത്ത് ആയ താങ്കൾ എന്തിനാണ് കെ.എം അഭി എന്ന് പേര് നൽകിയതെന്ന്. സത്യത്തിൽ ഞാനും സഹഭാരവാഹിയായ ബാഹുലും ഒരുമിച്ചാണ് ടെസ്റ്റിന് പോയത്. സ്വദേശം ആയതുകൊണ്ട് ബാഹുൽ ആണ്‌ എല്ലാം ചെയ്തത്. സെൻസേഷൻ ആവണ്ടാ എന്ന് കരുതിയാവും കെ.എം അഭി എന്ന് നൽകിയത് എന്ന് ഞാൻ ചാനലിൽ സംശയം പ്രകടിപ്പിച്ചു.

ക്ലറിക്കൽ മിസ്റ്റേക്കാകാം

ക്ലറിക്കൽ മിസ്റ്റേക്കാകാം

ചാനലിന്റെ കോൾ കഴിഞ്ഞ ഉടനെ ഞാൻ ബാഹുലിനെ വിളിച്ചു. നീ പേര് തെറ്റിച്ചാണോ നൽകിയത് എന്ന് ചോദിച്ചു. കെ.എസ്.യു സംസ്ഥാന പ്രസിഡന്റിന്റെ പേര് തെറ്റായി നൽകേണ്ട കാര്യം എന്താണ്? അങ്ങനെ എങ്കിൽ ഒരു സാമ്യവും ഇല്ലാത്ത മറ്റു പേരുകൾ നൽകിയാൽ മതിയായിരുന്നില്ലേ? അതും പോരാഞ്ഞിട്ട് അവിടെ വെച്ച് പ്രസിഡന്റിനെ തിരിച്ചറിഞ്ഞ ചിലർ സംസാരിച്ചില്ലേ..? പിന്നെ എങ്ങനെയാണ് പേര് മാറ്റി നൽകുന്നത്? അത്‌ അവരുടെ ഭാഗത്ത് വന്ന ക്ലറിക്കൽ മിസ്റ്റേക്ക് ആകും എന്നാണ് ബാഹുൽ പറഞ്ഞത്.

വ്യാജ പ്രചരണങ്ങൾ അഴിച്ചുവിടുന്നു

വ്യാജ പ്രചരണങ്ങൾ അഴിച്ചുവിടുന്നു

ബാഹുലിന്റേയും ഞാൻ താമസിക്കുന്ന വീടിന്റെ ഉടമയുടെയും നമ്പറുകൾ ആണ്‌ ടെസ്റ്റ്‌ ചെയ്ത സ്ഥലത്ത് നൽകിയത്. പോസിറ്റീവ് ആയതിനുശേഷം ആരോഗ്യ പ്രവർത്തകർ വിളിച്ച് അന്വേഷിക്കുകയും ചെയ്തു. തൊണ്ടവേദന ഒഴികെ മറ്റു കാര്യമായ ബുദ്ധിമുട്ടുകൾ ഇല്ലാത്തതിനാൽ 'ആരോഗ്യപ്രവർത്തകരെ' അറിയിച്ചുകൊണ്ട് ഇതേ വീട്ടിൽ ഞാൻ കഴിയുകയാണ്. എന്നിട്ടും എന്നെ കാണാൻ ഇല്ലെന്നും കള്ള മേൽവിലാസം നൽകിയെന്നും വ്യാജപ്രചാരണങ്ങൾ ചില കേന്ദ്രങ്ങൾ പടച്ചുവിടുകയാണ്.

cmsvideo
  KK shailaja criticize congress protest in lockdown | Oneindia Malayalam
  മാനസികമായി തളർത്തരുത്

  മാനസികമായി തളർത്തരുത്

  പോത്തൻകോട് പഞ്ചായത്ത്‌ പ്രസിഡന്റിനു രാഷ്ട്രീയതാല്പര്യം കാണും... ഈ സർക്കാരിലെ ചില വകുപ്പുകൾക്കും കാണും... ഇല്ലാകഥകൾ കൊട്ടി ആഘോഷിക്കാൻ ചില മാധ്യമങ്ങൾക്കും ഉത്സാഹം ഉണ്ടാകും.... അപ്പോഴും ഓർക്കേണ്ടത് ഞാൻ കോവിഡ് രോഗം പിടിപെട്ട് ചികിത്സയിൽ ആണ്‌ എന്നത് മാത്രമാണ്...ശാരീരിക ബുദ്ധിമുട്ടുകൾ ഉണ്ട്. മാനസികമായി കൂടി തകർക്കരുത്.

  കെഎസ്യു സംസ്ഥാന പ്രസിഡന്റ് വ്യാജ പേരിൽ കൊവിഡ് ടെസ്റ്റ് നടത്തി? കെഎം അഭിജിത്തിനെതിരെ പരാതി

  പിണറായിയുടേത് ഫാസിസം; കേരളത്തെ ഉത്തരകൊറിയ ആക്കാൻ അനുവദിക്കില്ലെന്ന് കെ സുരേന്ദ്രൻ

  കൊവിഡ് ആശങ്കാജനകം; പരിശോധനകൾ വ്യാപിപ്പിക്കണമെന്ന് പ്രധാനമന്ത്രി,സ്ഥിതി രൂക്ഷം 60 ജില്ലകളിൽ

  ശോഭ സുരേന്ദ്രൻ വിഷയം ചർച്ചയാക്കിയതാര്? അന്വേഷണത്തിന് നിർദ്ദേശിച്ച് കെ സുരേന്ദ്രൻ

  English summary
  Covid test with fake name; KM Abhijith says it may be clerical mistake
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X