കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തില്‍ 1 ലക്ഷം രോഗികളെ ചികിത്സിക്കാനുള്ള സൗകര്യം സൃഷ്ടിക്കണം; എന്താണ് CFLTC യെന്നാൽ?

Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാനത്തെ കൊവിഡ് ബാധിതരുടെ എണ്ണം വലിയ തോതില്‍ വര്‍ധിച്ചതോടെ എല്ലാ പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും അടിയന്തിരമായി ഒന്നുവീതം കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകള്‍ സ്ഥാപിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് സര്‍ക്കാര്‍. വേണ്ടിവന്നാൽ തുടർന്നുള്ള ആഴ്ചകളിൽ കൂടുതൽ സെന്ററുകൾ സ്ഥാപിക്കാനും നാം തയ്യാറാകണമെന്നാണ് മന്ത്രി തോമസ് ഐസക് അഭിപ്രായപ്പെടുന്നത്. ഒരുലക്ഷം രോഗികളെ ചികിത്സിക്കാനുള്ള സൗകര്യങ്ങൾ സൃഷ്ടിക്കണമെന്നും എന്താണ് കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്‍ററുകളെന്നും അദ്ദേഹം വിശദീകരിക്കുന്നു. അദ്ദേഹത്തിന്‍റെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണ്ണരൂപം ഇങ്ങനെ..

കൂടുതൽ സെന്ററുകൾ

കൂടുതൽ സെന്ററുകൾ

കൊവിഡ് വ്യാപനം ഗുരുതരമായി വർദ്ധിക്കുകയാണ്. എണ്ണം എന്തുവന്നാലും കേരളം തകരാൻ പാടില്ല. ഇതിലേയ്ക്ക് ഒരു സുപ്രധാന നടപടിയാണ് കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകളുടെ (CFLTC) സ്ഥാപനം. എല്ലാ പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും അടിയന്തിരമായി ഒന്നുവീതം സ്ഥാപിക്കുക വേണ്ടിവന്നാൽ തുടർന്നുള്ള ആഴ്ചകളിൽ കൂടുതൽ സെന്ററുകൾ സ്ഥാപിക്കാനും നാം തയ്യാറാകണം.

CFLTC യെന്നാൽ?

CFLTC യെന്നാൽ?

ഒരുലക്ഷം രോഗികളെ ചികിത്സിക്കാനുള്ള സൗകര്യങ്ങൾ സൃഷ്ടിക്കണം. അത്രയും രോഗികൾ ഉണ്ടാകാതിരിക്കട്ടെ. പക്ഷെ, നാം അതിനു തയ്യാറെടുത്തിരിക്കണം. എന്താണ് CFLTC യെന്നാൽ? സാമൂഹ്യവ്യാപനം ഉണ്ടായാലും സാധാരണഗതിയിലുള്ള പൊതുജനാരോഗ്യ സംവിധാനത്തിന്റെ പ്രവർത്തനത്തെ ബാധിക്കാത്തതരത്തിൽ രോഗികൾക്കുള്ള ചികിത്സാ കേന്ദ്രങ്ങളാണിവ.

വ്യത്യസ്തം

വ്യത്യസ്തം

ക്വാറന്റൈൻ കേന്ദ്രങ്ങളിൽ നിന്നും വ്യത്യസ്തമാണിവ. ക്വാറന്റൈൻ കേന്ദ്രങ്ങളിൽ നിരീക്ഷണത്തിലുള്ളവരാണ്. ഇവിടെയാവട്ടെ രോഗികളും. അതുകൊണ്ട് ആശുപത്രികളിലെ സൗകര്യങ്ങളൊക്കെ സൃഷ്ടിക്കേണ്ടതുണ്ട്.എന്താണ് പ്രാദേശിക സർക്കാരുകൾ അടിയന്തിരമായി ചെയ്യേണ്ടത്? ആശുപത്രിക്കു കഴിയുന്നത്ര സമീപം അനുയോജ്യമായ കെട്ടിടം കണ്ടുപിടിക്കുക.

അടഞ്ഞുകിടക്കുന്ന ആശുപത്രികൾ

അടഞ്ഞുകിടക്കുന്ന ആശുപത്രികൾ

ഗ്രാമപ്രദേശത്ത് 50 പേർക്കും നഗരപ്രദേശത്ത് 100 പേർക്കും സൗകര്യമുള്ള കെട്ടിടങ്ങളാണ് വേണ്ടത്.

👉 അടഞ്ഞുകിടക്കുന്ന ആശുപത്രികൾ

👉 പരിശീലന കേന്ദ്രങ്ങൾ

👉 സ്കൂൾ, കോളേജുകൾ

👉 ഓഡിറ്റോറിയങ്ങൾ

👉 കമ്മ്യൂണിറ്റി ഹാളുകൾ

👉 മത, സാമുദായിക സംഘടനകളുടെ കെട്ടിടങ്ങൾ

ഇങ്ങനെ ഏതുമാകാം

ഇങ്ങനെ ഏതുമാകാം

ഇങ്ങനെ ഏതുമാകാം. വെളളം, വൈദ്യുതി, ഗതാഗത സൗകര്യം എന്നിവ ഉണ്ടെന്ന് ഉറപ്പുവരുത്തണം. ആംബുലൻസിന് പാർക്കിംഗ് സൗകര്യവും വേണം. കെട്ടിടം വിട്ടുകിട്ടുന്നതിനു തടസ്സങ്ങൾ ഉണ്ടെങ്കിൽ ജില്ലാ കളക്ടർ ഏറ്റെടുത്തുതരും. അനിവാര്യമെങ്കിൽ ദുരന്തര നിവാരണ നിയമം ഉപയോഗപ്പെടുത്താം.

ബയോടോയ്ലറ്റുകൾ വാങ്ങുകയും വേണം

ബയോടോയ്ലറ്റുകൾ വാങ്ങുകയും വേണം

അത്യാവശ്യമായ അറ്റകുറ്റപ്പണികൾ നടത്താവുന്നതാണ്. ചെറിയൊരു വാടക കൊടുക്കേണ്ടി വന്നാലും കുഴപ്പമില്ല. ഏറ്റവും പ്രധാനപ്പെട്ടത് ആവശ്യമായ കക്കൂസുകൾ ലഭ്യമാക്കലാണ്. നിലവിലുള്ളവ പുനസജ്ജീകരിച്ചാൽ മാത്രം പോരാ. കഴിയുമെങ്കിൽ ബയോടോയ്ലറ്റുകൾ വാങ്ങുകയും വേണം.

പണം എവിടെ നിന്ന്

പണം എവിടെ നിന്ന്

ഇതിനുള്ള പണം എവിടെ നിന്ന് എന്ന ചോദ്യത്തിനു മുൻ പോസ്റ്റിൽ വിശദമായിത്തന്നെ മറുപടി നൽകിയിരുന്നു. അതിന്റെ അടിസ്ഥാനത്തിലുള്ള ഉത്തരവ് നാളെയിറങ്ങും. പ്രോജക്ട് എഴുതി വിഷമിക്കേണ്ടതില്ല. CFLTC ൽ സംബന്ധിച്ച് സ്കീം തന്നെ തയ്യാറാക്കിയിട്ടുണ്ട്. അതിൽ വേണ്ടുന്ന ഓരോ മുന്നൊരുക്കങ്ങളും ലിസ്റ്റ് ചെയ്ത ഒരു പ്രൊഫോർമയുണ്ട്. അത് പൂരിപ്പിച്ചാൽ മാത്രം മതി.

അംഗീകാരം കിട്ടും

അംഗീകാരം കിട്ടും

ഭരണസമിതി അംഗീകരിച്ചാൽ ഒരു ദിവസത്തിനുള്ളിൽ അംഗീകാരം കിട്ടും. ഇങ്ങനെയുള്ള പ്രോജക്ടുകൾക്ക് ട്രഷറിയിൽ നിന്ന് പണം അനുവദിക്കുന്നതിനുള്ള ക്രമീകരണങ്ങൾ നടത്തിക്കഴിഞ്ഞു. ഇനി എല്ലാവരും ചെയ്യാനിറങ്ങുക. ആശുപത്രിയിൽ വേണ്ടുന്ന ക്രമീകരണങ്ങളെക്കുറിച്ച് പിന്നീട് എഴുതാം.

Recommended Video

cmsvideo
16-07-2020, കോവിഡ് 19: ജില്ലയിൽ 23 പേർക്ക് കൂടി കോവിഡ്; 8 പേർക്ക് സമ്പർക്കത്തിലൂടെ രോഗം
ആലപ്പുഴ മണ്ഡലത്തിൽ

ആലപ്പുഴ മണ്ഡലത്തിൽ

ഇന്നു വൈകുന്നേരം മാരാരിക്കുളത്തെ പഞ്ചായത്ത് പ്രസിഡന്റുമാർ, സെക്രട്ടറിമാർ എന്നിവരുമായും അതിനുശേഷം ആലപ്പുഴ മുനിസിപ്പൽ ചെയർമാൻ ഇല്ലിക്കൽ കുഞ്ഞുമോൻ, വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ. റസാഖ്, മുനിസിപ്പൽ സെക്രട്ടറി തുടങ്ങിയവരുമായും വീഡിയോ കോൺഫറൻസ് നടത്തി. ആലപ്പുഴ മണ്ഡലത്തിൽ ചൊവ്വാഴ്ചയ്ക്കുള്ളിൽ CFLTC നുള്ള സജ്ജീകരണങ്ങൾ പൂർത്തിയാകും.

 മധ്യപ്രദേശില്‍ കിടിലന്‍ നീക്കവുമായി കോണ്‍ഗ്രസ്; ഉപാധ്യക്ഷ സ്ഥാനത്ത് ശിവരാജിന്‍റെ ഭാര്യാ സഹോദരന്‍ മധ്യപ്രദേശില്‍ കിടിലന്‍ നീക്കവുമായി കോണ്‍ഗ്രസ്; ഉപാധ്യക്ഷ സ്ഥാനത്ത് ശിവരാജിന്‍റെ ഭാര്യാ സഹോദരന്‍

English summary
covid: Thomas Isaac about First Line treatment Center
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X