• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
Subscribe Now  
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

കരാർ,ദിവസവേതന തൊഴിലാളികൾക്ക് അവധി ദിനങ്ങളിലെ ശമ്പളവും; ഉത്തരവ് പുറത്തിറക്കി ധനവകുപ്പ്

  • By Desk

തിരുവനന്തപുരം; കരാർ ജീവനക്കാർക്കും ദിവസവേതനക്കാർക്കും കോവിഡ് മൂലമുള്ള അവധി ദിനങ്ങളിലും ഡ്യൂട്ടി ആയി കണക്കാക്കി ശമ്പളം നൽകാൻ തീരുമാനിച്ചതായി ധനമന്ത്രി തോമസ് ഐസക് . ഇതടക്കം ഈ മാസത്തെ ശമ്പളവിതരണത്തിനുള്ള ഉത്തരവ് ധനവകുപ്പ് പുറത്തിറക്കി. ഈ മാസത്തെ ശമ്പള ബില്ലുകള്‍ ഇലക്ട്രോണിക് രൂപത്തില്‍ മാത്രം സമര്‍പ്പിച്ചാല്‍ മതിയാകുമെന്നും ധനമന്ത്രി അറിയിച്ചു.

എല്ലാ ശമ്പള-പെൻഷൻ ബില്ലുകളും മാർച്ച് 31 ന് മുമ്പായി പാസാക്കാൻ ട്രഷറി ഓഫീസർമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ഈ മാസത്തെ ശമ്പളബില്ലിൽ എയിഡഡ് സ്ഥാപനങ്ങൾക്ക് കൌണ്ടർ സൈൻ വേണ്ടെന്നും കാസർഗോഡ് ഒഴികെയുള്ള ജില്ലകളിൽ സർക്കാരിന്റെ അടിയന്തിര പേമെന്റുകൾക്കും വ്യക്തികളുടെ ഒഴിച്ചുകൂടാനാവാത്ത പേമെന്റുകൾക്കും മാത്രമായി മൂന്നിലൊന്ന് ജീവനക്കാരെ വിനിയോഗിച്ച് എല്ലാ ട്രഷറികളും ഭാഗികമായി പ്രവർത്തിപ്പിക്കും.

സർക്കാർ നിർദ്ദേശിച്ചിരിക്കുന്ന പ്രകാരമുള്ള സുരക്ഷാ മുൻകരുതലുകളും പൂർണ്ണമായും പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തും. ഉചിതമായ രീതിയിൽ ജീവനക്കാരെ താൽക്കാലികമായി ജില്ലാ ട്രഷറി പരിധിക്കുള്ളിൽ പുനർവിന്യസിക്കാൻ ജില്ലാ ട്രഷറി ഓഫീസറെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

കാസർഗോഡ് ജില്ലയിൽ നിലവിലുള്ള കർശന നിയന്ത്രണത്തിന്റെ വെളിച്ചത്തിൽ ജില്ലാ ട്രഷറി ഒഴികെയുള്ള ട്രഷറിയുടെ പ്രവർത്തനം ഈ മാസം അവസാനം വരെ നിറുത്തിവെയ്ക്കും. മറ്റ് ട്രഷറികളിൽ ഉൾപ്പെടെയുള്ള സർക്കാരിന്റെ അടിയന്തിര പേയ്‌മെന്റുകൾ ജില്ലാ ട്രഷറി മുഖേന നിർവ്വഹിക്കുമെന്നും ധനമന്ത്രി വ്യക്തമാക്കി.

അതിനിടെ കേരളത്തിൽ പുതുതായി ഒൻപത് പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു.രണ്ടു പേര്‍ പാലക്കാട്, മൂന്നു പേര്‍ എറണാകുളം, രണ്ട് പേര്‍ പത്തനം തിട്ട, ഒരാള്‍ കോഴിക്കോട് എന്നിവിടങ്ങളിലാണ് രോഗം സ്ഥിരീകരിച്ചത്. നാലുപേര്‍ ദുബായില്‍നിന്നും ഒരാള്‍ യുകെ, ഒരാള്‍ ഫ്രാന്‍സ് എന്നിവിടങ്ങളില്‍നിന്നും വന്നവരാണ്. മൂന്ന് പേർക്ക് രോഗബാധിതരുമായി ഇടപഴകിയതിലൂടെയാണ് വൈറസ് പകർന്നത്. ഇതോടെ സംസ്ഥാനത്ത് വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 112 ആയി. 12 പേർ രോഗവിമുക്തരായിട്ടുണ്ട്.അതേസമയം പകര്‍ച്ചവ്യാധികളെ നേരിടുന്നതിനുള്ള നടപടിക്കായി കേരള എപ്പിഡമിക് ഡിസീസസ് ഓര്‍ഡിനന്‍സ് 2020 മന്ത്രിസഭ അംഗീകരിച്ചു.

കൊവിഡിനെ കുറിച്ച് മിണ്ടേണ്ട; ശ്രീരാമലുവിനെ മൂലക്കിരുത്തി യെ‍ഡ്ഡി, പുതിയ പൊട്ടിത്തെറി

കര്‍ഫ്യൂ ദിനത്തിലെ പരാമര്‍ശത്തില്‍ മോഹന്‍ലാലിനെതിരെ കേസെടുത്തോ? വാര്‍ത്തയിലെ സത്യമിതാണ്

കൊവിഡ് 19; പൗരൻമാർക്ക് 1200 ഡോളർ സഹായം, 2 ട്രില്യൺ ഡോളറിന്റെ സാമ്പത്തിക പാക്കേജുമായി അമേരിക്ക!!

English summary
Covid ; thomas issac about salary
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more
X