Get Updates
Get notified of breaking news, exclusive insights, and must-see stories!

ടിപിആര്‍ പത്തിനും താഴെ; കേരളത്തില്‍ നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിക്കാന്‍ സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പത്തില്‍ താഴെ എത്തിയ സാഹചര്യത്തില്‍ ലോക്ക് ഡൗണില്‍ കൂടുതല്‍ ഇളവുകള്‍ ഇന്ന് പ്രഖ്യാപിച്ചേക്കും. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേരുന്ന അവലോകന യോഗത്തിലാണ് ഇതുമായി ബന്ധപ്പെട്ട തീരുമാനമുണ്ടാകുക. സംസ്ഥാനത്ത് 72 ദിവസങ്ങള്‍ക്ക് ശേഷമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പത്തില്‍ താഴെയെത്തുന്നത്.

ഒന്നര ലക്ഷം പരിശോധനകള്‍ നടത്തിയിരുന്ന പരിശോധനകള്‍ സംസ്ഥാനത്തെ നേരെ പകുതിയായിട്ടും ടിപിആര്‍ കൂടിയിട്ടില്ല. പ്രാദേശിക നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയ ശേഷം ഇളവുകള്‍ വരുന്നതോടെ വ്യാപനം കൂടുമെന്ന ആശങ്കയുണ്ടായെങ്കിലും കേസുകള്‍ ഉയര്‍ന്നില്ല.

kerala

30ന് മുകളില്‍ പോസിറ്റിവിറ്റി നിരക്കുണ്ടായിരുന്ന പഞ്ചായത്തുകളില്‍ 25ല്‍ നിന്ന് 16 ആയി കുറഞ്ഞിട്ടുണ്ട്. നിയന്ത്രണങ്ങളില്‍ പൂര്‍ണമായും ഇളവ് നല്‍കിയ പ്രദേശങ്ങളില്‍ വ്യാപനം ഇതുവരെ കൂടിയിട്ടില്ല. ഇപ്പോഴത്തെ പുതിയ സാഹചര്യം കണക്കിലെടുത്ത് ബസ് സര്‍വീസ് അടക്കം അന്തര്‍ ജില്ല യാത്രകള്‍ക്ക് ഇളവുകള്‍ നല്‍കാന്‍ സാധ്യതയുണ്ട്.

പ്രധാനമന്ത്രി വിളിച്ച യോഗത്തില്‍ എന്ത് നിലപാടെടുക്കും? ഗുപ്കാര്‍ സഖ്യ നേതാക്കള്‍ ശ്രീനഗറില്‍ യോഗം ചേരുന്നു; ചിത്രങ്ങള്‍

ഇപ്പോള്‍ തുറക്കാന്‍ അനുവദിച്ച കടകള്‍ക്ക് സമയം നീട്ടി നല്‍കാനിടയുണ്ട്. ഇപ്പോള്‍ ഹോട്ടലുകള്‍ ഉള്‍പ്പടെ ഏഴ് മണി വരെയാണ് തുറക്കാന്‍ അനുവദിച്ചിട്ടുള്ളത്. ഇത് ഉടമകള്‍ക്ക് വലിയ നഷ്ടം വരുത്തിവച്ചിട്ടുണ്ട്. ഇത് നീട്ടി നല്‍കണമെന്ന ആവശ്യം നേരത്തെ ഉയര്‍ന്നിരുന്നു. എന്നാല്‍ ഹോട്ടലുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാന്‍ അനുമതി നല്‍കുമോ എന്ന കാര്യത്തില്‍ തീരുമാനമുണ്ടാകുമോ എന്നതില്‍ വ്യക്തതയില്ല.

Recommended Video

cmsvideo
    AIIMS warns of impending third wave

    കൂടാതെ സംസ്ഥാനത്ത് ആരാധനാലയങ്ങള്‍ നിയന്ത്രണങ്ങളോടെ തുറക്കാനുള്ള സാധ്യതയുമുണ്ട്. എല്ലാ വിഭാഗങ്ങളും ഒരുമിച്ച് ആവശ്യം ശക്തമാക്കിയ സാഹചര്യത്തിലാണിത്. നിശ്ചിത സമയത്ത് നിശ്ചിത ആളുകള്‍ക്ക് പ്രവേശനം നല്‍കുന്ന രീതിയായിരിക്കും പരിഗണിക്കുക. എന്നാല്‍ തീയേറ്ററുകളും മാളുകളും തുറക്കുന്ന കാര്യത്തില്‍ തീരുമാനം ഇന്നുണ്ടാകുമോ എന്ന കാര്യത്തിലും വ്യക്തതയില്ല.

    ഒരു ചെറു പുഞ്ചിരിയിൽ; സൂപ്പർസ്റ്റാർ നയൻതാരയുടെ പുതിയ ചിത്രങ്ങൾ വൈറലാകുന്നു

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+