കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ടിപിആര്‍ നിരക്ക് ഉയരുന്നു; സംസ്ഥാനത്ത് ഇന്ന് മുതല്‍ നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കും

Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ കണ്ടെയിന്‍മെന്റ് സോണുകളില്‍ ഇന്ന് മുതല്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കും. മൈക്ര കണ്ടെയിന്‍മെന്റ് സോണുകള്‍ പ്രഖ്യാപിക്കുന്നതിന് സെക്ടറല്‍ മജിസ്‌ട്രേറ്റുമാരെ നിയമിച്ചിട്ടുണ്ട്. എബിസിഡി മേഖലകളിലും നിയന്ത്രണങ്ങളും ഇളവുകളും അതേപടി തുടരും.

Recommended Video

cmsvideo
Kerala tightens lockdown restrictions | Oneindia Malayalam

'ദി റിയൽ ബോസ്'; അതിവേഗം പ്രേക്ഷകരുടെ പ്രിയപ്പെട്ടവനായിമാറി സായ് വിഷ്ണു

covid

എ, ബി വിഭാഗങ്ങളില്‍പ്പെടുന്ന മേഖലകളില്‍ സര്‍ക്കാര്‍ ഓഫീസുകള്‍ പകുതി ജീവനക്കാരുമായി പ്രവര്‍ത്തിക്കാം. സി വിഭാഗത്തില്‍ നാലിനൊന്നു ജീവനക്കാരുമായി പ്രവര്‍ത്തിക്കാം. എന്നാല്‍ ഡി വിഭാഗത്തില്‍ അവശ്യ സര്‍വീസുകള്‍ മാത്രമേ പ്രവര്‍ത്തിക്കാവൂ. മൈക്രോ കണ്ടെയിന്‍മെന്റ് മേഖലകളില്‍ ഒരു വഴിയിലൂടെ മാത്രമേ യാത്ര അനുവദിക്കൂ. ഡി വിഭാഗത്തില്‍ പെട്രോളിംഗ്, സി വിഭാഗത്തില്‍ വാഹന പരിശോധന എന്നിവ കര്‍ശനമാക്കും.

ബിഗ് ബോസ്: ഫിനാലെ വേദിയിൽ ഡിംപലിനെ കാത്തിരുന്നത് തകർപ്പൻ സർപ്രൈസ്ബിഗ് ബോസ്: ഫിനാലെ വേദിയിൽ ഡിംപലിനെ കാത്തിരുന്നത് തകർപ്പൻ സർപ്രൈസ്

സംസ്ഥാനത്ത് ടെസ്റ്റ് പോസിറ്റിവിറ്റിയില്‍ വലിയ വര്‍ദ്ധനയാണുണ്ടായത്. ഒരാഴ്ചയ്ക്കിടെ രണ്ട് ശഥമാനത്തോളമാണ് വര്‍ദ്ധനവുണ്ടായത്. കഴിഞ്ഞ ആഴ്ച ശരാശരി 10.4 ശതമാനമാണ് ടിപിആര്‍ എങ്കില്‍ ഈ ആഴ്ച അത് 12 ശതമാനത്തിലേക്ക് കടന്നിരിക്കുകയാണ്. ജൂണ്‍ ആദ്യ ആഴ്ചയ്ക്ക് ശേഷം ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിലെ ഏറ്റവം വലിയ വര്‍ദ്ധനയാണിത്. അടുത്ത ആഴ്ച തന്നെ പ്രതിദിന കൊവിഡ് കേസുകള്‍ 20000 കടക്കുമെന്നാണ് വിലയിരുത്തല്‍. രണ്ടാം തരംഗത്തിലെ രണ്ടാം വ്യാപനത്തില്‍ ഏറ്റവും അധികം കേസികളുണ്ടായ ആഴ്ചയാണ് ഇപ്പോള്‍ കടന്നുപോയത്.

മുസ്ലിം ലീഗ് വിളിച്ച യോഗത്തില്‍ എപി വിഭാഗം എന്തുകൊണ്ട് പങ്കെടുത്തില്ല? വിശദീകരണവുമായി നേതൃത്വംമുസ്ലിം ലീഗ് വിളിച്ച യോഗത്തില്‍ എപി വിഭാഗം എന്തുകൊണ്ട് പങ്കെടുത്തില്ല? വിശദീകരണവുമായി നേതൃത്വം

English summary
Covid TPR rate rises; Restrictions will be tightened in Kerala from today
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X