കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്വകാര്യ ആശുപത്രികളില്‍ കൊവിഡ് ചികിത്സ; നിരക്ക് നിശ്ചയിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി

Google Oneindia Malayalam News

തിരുവനന്തപുരം; സംസ്ഥാനത്ത് സ്വകാര്യ ആശുപത്രികൾ ഈടാക്കേണ്ട കൊവിഡ് നിരക്കുകൾ നിശ്ചയിച്ചു. എല്ലാ സ്വകാര്യ ആശുപത്രികള്‍ക്കും ഏകീകൃത നിരക്കാണ് നിശ്ചയിച്ചിരിക്കുന്നത്. കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതിക്ക് (KASP) കീഴിലുള്ള എം പാനൽ ചെയ്ത സ്വകാര്യ ആശുപത്രികളിലേയും സർക്കാർ സംവിധാനത്തിൽ നിന്നും ചികിത്സക്കായി റെഫർ ചെയ്യപ്പെടുന്ന സ്വകാര്യ ആശുപത്രികളിലെയും ചികിത്സാ നിരക്കുകൾ സംബന്ധിച്ചുള്ള ഉത്തരവും സർക്കാർ പുറത്തിറക്കി.

കിടത്തി ചികിത്സിക്കാന്‍ സൗകര്യമുള്ള സ്വകാര്യ ആശുപത്രികള്‍ക്കാണ് അനുമതി.ജനറൽ വാർഡ് - 2300 രൂപ, എച്ച്.ഡി.യു. - 3300 രൂപ, ഐ.സി.യു. - 6500 രൂപ, ഐ.സി.യു. വെന്റിലേറ്റർ ഉപയോഗിക്കുകയാണെങ്കിൽ - 11,500 രൂപ എന്നിങ്ങനെയാണ് നിശ്ചയിക്കപ്പെട്ട പ്രതിദിന നിരക്കുകൾ. ഇതിന് പുറമേ പി.പി.ഇ. കിറ്റിനുള്ള ചാർജും ഈടാക്കാവുന്നതാണ്. ആർ.ടി.പി.സി.ആർ. ഓപ്പൺ - 2750 രൂപ, ആന്റിജൻ ടെസ്റ്റ് - 625 രൂപ, എക്സ്പേർട്ട് നാറ്റ് - 3000 രൂപ, ട്രൂ നാറ്റ് (സ്റ്റെപ്പ് 1) - 1500 രൂപ, ട്രൂ നാറ്റ് (സ്റ്റെപ്പ് 2) - 1500 രൂപ എന്നിങ്ങനെയാണ് നിരക്കുകൾ. കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി അംഗങ്ങളുടെ കോവിഡ് ചികിത്സ ചെലവ് പൂര്‍ണമായും സ്‌റ്റേറ്റ് ഹെല്‍ത്ത് ഏജൻസി വഹിക്കുന്നതാണെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ അറിയിച്ചു.

coronavirus35-15

അതിനിടെ സംസ്ഥാനത്ത് ഇന്ന് ഒരു മരണം കൂടി റിപ്പോർട്ട് ചെയ്തു. കോഴിക്കോട് കുറ്റിയാട് സ്വദേശി തളിയിൽ ബഷീർ (53) ആണ് മരിച്ചത്. ക്യാൻസർ ബാധിതനായി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ കഴിഞ്ഞിരുന്ന ഇദ്ദേഹത്തെ കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റിയിരുന്നു. ഇന്ന് സംസ്ഥാനത്ത് സ്ഥിരീകരിക്കുന്ന നാലാമത്തെ മരണമാണിത്.

അതേസമയം സംസ്ഥാനത്ത് ഇന്ന് 1103 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. തിരുവനന്തപുരം ജില്ലയില്‍ 240 പേര്‍ രോഗബാധിതരായി. കോഴിക്കോട് ജില്ലയില്‍ 110 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ 105 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ 102 പേര്‍ക്കും, കൊല്ലം ജില്ലയില്‍ 80 പേര്‍ക്കും, എറണാകുളം ജില്ലയില്‍ 79 (ഒരാള്‍ മരണമടഞ്ഞു) പേര്‍ക്കും, കോട്ടയം ജില്ലയില്‍ 77 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ 68 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ 62 പേര്‍ക്കും, പത്തനംതിട്ട ജില്ലയിൽ 52 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ 40 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ 36 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ 35 പേര്‍ക്കും, വയനാട് ജില്ലയില്‍ 17 പേര്‍ക്കുമാണ് ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

English summary
സ്വകാര്യ ആശുപത്രികളില്‍ കൊവിഡ് ചികിത്സ; നിരക്ക് നിശ്ചയിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X