കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഞായറാഴ്ച നിയന്ത്രണം: സ്റ്റാഫ് സെലക്ഷൻ കമ്മിഷൻ പരീക്ഷയ്ക്ക് തടസമുണ്ടാകില്ല; പൊതുഭരണ വകുപ്പ്

ഞായറാഴ്ച നിയന്ത്രണം: സ്റ്റാഫ് സെലക്ഷൻ കമ്മിഷൻ പരീക്ഷയ്ക്ക് തടസമുണ്ടാകില്ല; പൊതുഭരണ വകുപ്പ്

Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാനത്തെ ഞായറാഴ്ച നിയന്ത്രണത്തിൽ സ്റ്റാഫ് സെലക്ഷൻ കമ്മിഷൻ പരീക്ഷയ്ക്ക് തടസമുണ്ടാകില്ല. കൊവിഡിന്റെ പശ്ചാത്തലത്തില്‍ ഫെബ്രുവരി ആറ് ഞായറാഴ്ച സംസ്ഥാനത്ത് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

എന്നാൽ, ഇതേ ദിവസത്തെ സ്റ്റാഫ് സെലക്ഷന്‍ കമ്മിഷന്‍ രാജ്യവ്യാപകമായി നടത്തുന്ന കമ്പൈന്‍ഡ് ഗ്രാഡുവേറ്റ് ലെവല്‍ പരീക്ഷയ്ക്ക് തടസമുണ്ടാകില്ല. പൊതുഭരണ വകുപ്പാണ് ഇക്കാര്യം അറിയിച്ചത്.

exam

പരീക്ഷ എഴുതുന്നവര്‍ക്കും പരീക്ഷാ ചുമതലയുള്ള ജീവനക്കാര്‍ക്കും യാത്രാ തടസമുണ്ടാകില്ല. പരീക്ഷ തടസമില്ലാതെ കൃത്യമായി നടത്തും. ഉദ്യോഗാര്‍ഥികള്‍ക്കും പരീക്ഷാ ചുമതലയുള്ള ജീവനക്കാര്‍ക്കും യാത്ര ചെയ്യുന്നതിന് തടസമാകാത്ത രീതിയിലുള്ള ക്രമീകരണങ്ങള്‍ സ്വീകരിക്കും. ഇതിനായി സംസ്ഥാന പൊലീസ് മേധാവിക്ക് നിര്‍ദേശം നല്‍കിയതായി വകുപ്പ് അറിയിച്ചു.

അതേസമയം, കേരളത്തില്‍ തിരുവനന്തപുരം, കൊച്ചി, തൃശൂര്‍, കോഴിക്കോട് എന്നിവിടങ്ങളിലാണ് കമ്പൈന്‍ഡ് ഗ്രാഡുവേറ്റ് ലെവല്‍ ടയര്‍ 3 വിവരണാത്മക പരീക്ഷ നടക്കുന്നത്. രാവിലെ 11 മുതല്‍ 12 വരെയാണ് പരീക്ഷാ സമയം.

മമ്മൂട്ടി പറഞ്ഞു വിട്ടതാ..;നന്ദകുമാർ മധുവിന്റെ കുടുംബത്തെ തേടി എത്തി; നിയമ സഹായവുമായി മുന്നോട്ട്മമ്മൂട്ടി പറഞ്ഞു വിട്ടതാ..;നന്ദകുമാർ മധുവിന്റെ കുടുംബത്തെ തേടി എത്തി; നിയമ സഹായവുമായി മുന്നോട്ട്

പരീക്ഷ എഴുതുന്ന ഉദ്യോഗാര്‍ഥികളുടെ ഇഅഡ്മിറ്റ് കാര്‍ഡ്, ഹാള്‍ ടിക്കറ്റ്, ജീവനക്കാരുടെ ഓഫിസ്/കോളജ് തിരിച്ചറിയല്‍ രേഖ എന്നിവ ഈ ആവശ്യത്തിനു മാത്രമായി യാത്രാ രേഖയായി കണക്കാക്കണമെന്നും പൊലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Recommended Video

cmsvideo
Kerala plus two, SSLC exam date announced | Oneindia Malayalam

English summary
covid updates; Staff Selection Commission examination in Kerala will not be hampered by Sunday restrictions.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X