സംസ്ഥാനത്ത് 81 ശതമാനം പൊലീസ് ഉദ്യോഗസ്ഥരും രണ്ട് ഡോസ് കോവിഡ് വാക്സിൻ സ്വീകരിച്ചു
കേരള പൊലീസിന്റെ ഭാഗമായി ജില്ലകളിൽ പ്രവർത്തിക്കുന്ന 81.2 ശതമാനം ഉദ്യോഗസ്ഥർക്കും ആംഡ് ബറ്റാലിയനിലെ 86.1 ശതമാനം പൊലീസുകാർക്കും രണ്ട് ഡോസ് വാക്സിൻ നൽകി കഴിഞ്ഞു
തിരുവനന്തപുരം: കോവിഡ് വ്യാപനത്തിന്റെ രണ്ടാം തരംഗം സംസ്ഥാനത്തെയും വലിയ രീതിയിൽ ബാധിച്ചെങ്കിലും പ്രധാന പ്രതിരോധ നടപടിയായ വാക്സിനേഷൻ ശക്തമായ തന്നെ മുന്നോട്ട് കൊണ്ടുപോവുകയാണ് കേരളം. കേന്ദ്ര വിഹിതത്തിന് പുറമെ സ്വന്തം നിലയ്ക്ക് വാക്സിൻ വാങ്ങിയും അതിവേഗം എല്ലാവരിലും വാക്സിനേഷൻ പൂർത്തിയാക്കനുള്ള തീവ്രശ്രമമാണ് സംസ്ഥാന നടത്തുന്നത്. സമൂഹവുമായി നിരന്തരം ഇടപഴകുന്നവരാണ് വാക്സിനേഷനിൽ മുൻഗണനയിലുള്ളത്. ഇത്തരത്തിൽ ആരോഗ്യ പ്രവർത്തകർക്കും പൊലീസ് ഉദ്യോഗസ്ഥർക്കുമാണ് ആദ്യ ഘട്ടത്തിൽ വാക്സിൻ നൽകിയത്.

കേരള പൊലീസിന്റെ ഭാഗമായി ജില്ലകളിൽ പ്രവർത്തിക്കുന്ന 81.2 ശതമാനം ഉദ്യോഗസ്ഥർക്കും ആംഡ് ബറ്റാലിയനിലെ 86.1 ശതമാനം പൊലീസുകാർക്കും രണ്ട് ഡോസ് വാക്സിൻ നൽകി കഴിഞ്ഞു. വരും ദിവസങ്ങളിൽ കൂടുതൽ ഉദ്യോഗസ്ഥാർ കൂടി രണ്ടാം ഡോസ് സ്വീകരിക്കുന്നതോടെ സേനയിൽ വാക്സിനേഷൻ പൂർണ വിജയത്തിലെത്തും.
കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ സംസ്ഥാന പൂർണമായി അടച്ചിടലിലാണ്. ഈ സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങളിലെ മുന്നണി പോരാളികളായ ഭൂരിഭാഗം പൊലീസുകാർക്കും വാക്സിനേഷൻ നൽകിയത് ഫലം കണ്ടതായാണ് കണക്കുകൾ വ്യക്തമാകുന്നത്. സംസ്ഥാനത്ത് പൊതുവെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയർന്നു നിൽക്കുകയാണെങ്കിലും പൊലീസുകാർക്കിടയിൽ രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണം കുറവാണ്.
41887 പൊലീസുകാരാണ് ഇതുവരെ കോവിഡ് വാക്സിനേഷനായി രജിസ്റ്റർ ചെയ്തത്. ഇതിൽ 34011 പേരും രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചു കഴിഞ്ഞു. 7876 പേരുകൂടിയാണ് ഇനി വാക്സിൻ സ്വീകരിക്കാനുള്ളു. അതുപോലെ തന്നെ ആംഡ് ബറ്റാലിയനിലെ 11319 ഉദ്യോഗസ്ഥരിൽ 9752 പേരും വാക്സിൻ സ്വീകരിച്ചവരാണ്. വനിതാ ബറ്റാലിയനിലെ 80 ശതമാനം ഉദ്യോഗസ്ഥരും വാക്സിനേഷൻ എടുത്തു.
കൊവിഡ് രോഗികൾക്കായി ഹേംകുന്ത് ഫൗണ്ടഷൻ സൗജന്യ ഓക്സിജൻ എത്തിച്ചപ്പോൾ- ചിത്രങ്ങൾ
വാക്സിനേഷൻ പൊലീസുകാർക്കിടയിൽ ആത്മവിശ്വാസം വർധിപ്പിച്ചതായി ഉയർന്ന ഉദ്യോഗസ്ഥർ അറിയിച്ചു. 2020 ജൂണിൽ 3173 പ്രതിദിന കോവിഡ് പോസിറ്റിവ് കേസുകൾ റിപ്പോർട്ട് ചെയ്തിരുന്ന സമയത്ത് രോഗം സ്ഥിരീകരിച്ചിരുന്ന പൊലീസുകരുടെ എണ്ണം നൂറിനടുത്ത് ആയിരുന്നു. 13.08 ശതമാനം. എന്നാൽ മെയ് 9ന് സംസ്ഥാനത്ത് 35801 കേസുകൾ റിപ്പോർട്ട് ചെയ്തപ്പോൾ 124 പൊലീസുകാർ മാത്രമാണ് അതിൽപ്പെട്ടത്, 0.35 ശതമാനം.
രഷ്മി ഗൗതമിന്‍റെ പുതിയ ചിത്രങ്ങള്‍ കാണാം
Recommended Video
-
രാഷ്ട്രീയക്കാര്‍ക്കെതിരെ ആരോപണങ്ങൾ, അപ്രതീക്ഷിത ധനലാഭം ഉണ്ടാകും, വാഹനയാത്ര ശ്രദ്ധിക്കണം, നാൾഫലം -
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു; ആശങ്കയില്‍ സ്വര്‍ണ വിപണി, ഇന്നത്തെ പവന്-ഗ്രാം വില അറിയാം -
ദുബായിൽ നിന്ന് സ്വർണം വാങ്ങുന്നവർക്ക് ആശ്വസിക്കാൻ വക; ആഴ്ച്ചയുടെ തുടക്കം 3 ദിർഹം കുറഞ്ഞു, 24 കാരറ്റ് വില? -
തൃശൂരില്‍ മല്‍സരിക്കാന്‍ താല്‍പ്പര്യമുണ്ടായിരുന്നു; ബിജെപിയെ അറിയിച്ചു, മറുപടി വെളിപ്പെടുത്തി ദേവന് -
ബെംഗളൂരു മെട്രോ ബ്ലൂ ലൈനും യെല്ലോ ലൈനും തമ്മിൽ ബന്ധിപ്പിക്കും; സിൽക്ക് ബോർഡ് സ്റ്റേഷനിൽ ട്രാവലേറ്റർ! 59 കോടി -
സ്വര്‍ണവില ഉച്ചയ്ക്ക് ശേഷം കുതിച്ചു... പവന് ആഭരണവില 1.25 ലക്ഷം!! വീണ്ടും റെക്കോഡിലേക്ക്? -
കേരളത്തില്‍ ഇടത് തരംഗം.. എല്‍ഡിഎഫിന് 78-90 സീറ്റ്!! ഭരണത്തുടര്‍ച്ച പ്രവചിച്ച് ന്യൂസ് മലയാളം സര്‍വേ -
സുരേഷ് ഗോപിയില്‍ നിന്ന് 8 കോടി രൂപ കൈപ്പറ്റി; ടിഎന്‍ പ്രതാപന് രാത്രി ബിജെപി, ഗുരുതര ആരോപണം -
സ്വർണം കൊടുത്തത് എട്ടിൻ്റെ പണി; നട്ടം തിരിഞ്ഞ് വ്യാപാരികൾ.. ഇനി എന്ത് ചെയ്യുമെന്ന് -
യുഡിഎഫ് ഭരണം പിടിക്കും; 85 സീറ്റ് വരെ കിട്ടും, മുഖ്യമന്ത്രി രമേശ് ചെന്നിത്തല- സര്‍വെ ഫലം -
'രഞ്ജിത്ത് ഒടുവിലിന്റെ മുഖത്ത് ആഞ്ഞടിച്ചു, കിഡ്നി രോഗിയായ അദ്ദേഹത്തിന്റെ നാഭിക്ക് തൊഴിച്ചു'; ആലപ്പി അഷ്റഫ് -
രാജയോഗം എന്നാല്‍ ഇതാണ്... മേയ് 29 മുതല്‍ ആഡംബരജീവിതം; ഈ രാശിക്കാരാണോ?












Click it and Unblock the Notifications