Get Updates
Get notified of breaking news, exclusive insights, and must-see stories!

കോവിഡ് വാക്സിനേഷൻ: കേന്ദ്ര സര്‍ക്കാര്‍ ഇതുവരെ വിതരണം ചെയ്തത് 21.89 കോടി വാക്സിന്‍

ദില്ലി: കോവിഡ് വാക്സിനേഷൻ യജ്ഞത്തിന്റെ ഭാഗമായി സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും കേന്ദ്ര സര്‍ക്കാര്‍ ഇതുവരെ സൗജന്യമായി നല്‍കിയത് 21.89 കോടിയിലധികം ഡോസ് വാക്സിൻ. കോവിഡ് 19 വാക്സിനേഷന്റെ വിപുലപ്പെടുത്തിയതും ദ്രുതഗതിയിലുള്ളതുമായ മൂന്നാംഘട്ട നയപരിപാടികൾ 2021 മെയ് ഒന്നിന് ആരംഭിച്ചു. എല്ലാ മാസവും കേന്ദ്ര ഡ്രഗ്സ് ലബോറട്ടറി അംഗീകാരം നൽകുന്ന ഏതു നിർമാതാവ് ഉല്പാദിപ്പിക്കുന്ന വാക്സിന്റെയും 50 ശതമാനം കേന്ദ്ര ഗവൺമെന്റ് സംഭരിക്കുമെന്ന് നയത്തിൽ വ്യക്തമാക്കിയിട്ടുണ്ടെന്നും കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു.

സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും നേരിട്ട് വാക്സിൻ വാങ്ങാനുള്ള സൗകര്യവും കേന്ദ്ര ഗവൺമെന്റ് ഒരുക്കിയിട്ടുണ്ട്. കോവിഡ് 19 ന് എതിരായ കേന്ദ്ര ഗവൺമെന്റിന്റെ അഞ്ചിന പ്രതിരോധ നടപടികളിൽ പരിശോധന, കണ്ടെത്തൽ, ചികിത്സ, കോവിഡ് അനുബന്ധ പെരുമാറ്റ ശീലങ്ങൾ എന്നിവയോടൊപ്പം വാക്സിനേഷനും ഒരു അവിഭാജ്യ ഘടകമായി മാറിയിരിക്കുന്നു. കേന്ദ്ര ഗവൺമെന്റിന്റെ വിഹിതമായ 50% വാക്സിൻ തുടർന്നും സംഭരിക്കുകയും നേരത്തെ ചെയ്തതുപോലെ സംസ്ഥാനങ്ങൾക്ക് അവ സൗജന്യമായി തുടർന്നും നൽകുകയും ചെയ്യും.

vacc-

പോലീസ് അതിക്രമങ്ങള്‍ക്കെതിരെ ഹരിയാനയിലെ ഹിസാറില്‍ കര്‍ഷകര്‍ സംഘടിപ്പിച്ച പ്രതിഷേധം: ചിത്രങ്ങള്‍ കാണാം

ഇതുവരെ കേന്ദ്ര ഗവൺമെന്റ് സൗജന്യമായും, സംസ്ഥാനങ്ങൾക്ക് നേരിട്ട് വാങ്ങാൻ കഴിയുന്ന തരത്തിലായും ,21.89 കോടിയിലധികം (21,89,69,250) വാക്സിൻ ഡോസ് സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും ആയി നൽകി.ഇതിൽ പാഴായി പോയത് ഉൾപ്പെടെ ആകെ 19,93,39,750 ഡോസ് വാക്സിൻ ഇതുവരെ ഉപയോഗിച്ചു. (ഇന്ന് രാവിലെ എട്ടുമണി വരെയുള്ള കണക്ക്). 1.77 കോടിയിലധികം (1,77,67,850) ഡോസുകൾ സംസ്ഥാനങ്ങൾ / കേന്ദ്ര ഭരണ പ്രദേശങ്ങളുടെ കൈവശം ഇപ്പോഴുണ്ട്.
ഇത് കൂടാതെ അടുത്ത 3 ദിവസത്തിനുള്ളിൽ 7 ലക്ഷം (7,00,000) ഡോസുകൾ അധികമായി സംസ്ഥാനങ്ങൾ / കേന്ദ്ര ഭരണപ്രദേശങ്ങൾക്ക് ലഭിക്കും.

വേറിട്ട ലുക്കില്‍ റായി ലക്ഷ്മി; ഏറ്റവും പുതിയ ഫോട്ടോഷൂട്ട് കാണാം

Recommended Video

cmsvideo
    two men drank sanitizer and lose life

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+