കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സംസ്ഥാനത്ത്‌ കൊവിഡ്‌ വാക്‌സിന്‍ വിതരണം ഈ മാസം 16 മുതല്‍; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

Google Oneindia Malayalam News

തിരുവനന്തപുരം; സംസ്ഥാനത്ത്‌ കൊവിഡ്‌ വാക്‌സിനേഷന്‍ ഈ മാസം 16 മുതല്‍ ആരംഭിക്കും.ഇതിനായി സംസ്ഥാനത്ത് വൻ രീതിയിലുള്ള മുന്നൊരുക്കങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്.

ഇതുവരെ 3,54,897 പേരാണ് കോവിഡ് വാക്‌സിനേഷനായി രജിസ്റ്റര്‍ ചെയ്തത്. സര്‍ക്കാര്‍ മേഖലയിലെ 1,67,751 പേരും സ്വകാര്യ മേഖലയിലെ 1,87,146 പേരുമാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇതുകൂടാതെ സാമൂഹ്യസുരക്ഷാ മിഷന്റെ വയോമിത്രം പദ്ധതിയിലെ 570 ഓളം ജീവനക്കാരുടേയും കനിവ് 108 ആംബുലന്‍സിലെ 1344 ജീവനക്കാരുടേയും രജിസ്‌ട്രേഷന്‍ പുരോഗമിക്കുകയാണ്.

covid vaccine

വാക്സിനേഷൻ പ്രവർത്തനങ്ങളിൽ പങ്കെടുക്കുന്ന ആരോഗ്യവകുപ്പ് ജീവനക്കാർക്കായി ഇന്ന് ഓൺലൈൻ വർക്ക്ഷോപ്പ് സംഘടിപ്പിച്ചു. എല്ലാ ഉദ്യോഗസ്ഥർക്കും വാക്സിനേഷൻ ഏത് രീതിയിലാണ് നടപ്പിലാക്കുന്നതെന്നും, എന്തൊക്കെ നിർദ്ദേശങ്ങളാണ് ജീവനക്കാർക്ക് നൽകേണ്ടത് എന്നും വിശദീകരിക്കുകയാണ് വർക്ക്ഷോപ്പിലെ പ്രധാന ഉദ്ദേശം. വാക്സിൻ സൂക്ഷിക്കാൻ തയ്യാറാക്കിയിട്ടുള്ള കോൾഡ് സ്റ്റോറേജ് പ്രവർത്തനങ്ങൾ, വാക്സിനേഷൻ എടുക്കുമ്പോൾ ആരോഗ്യപ്രവർത്തകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്നിവ ശിൽപ്പശാലയിൽ വിശദീകരിച്ചു.

ആരോഗ്യ വകുപ്പിന്റെ ഏകോപനത്തിൽ ആരോഗ്യകേരളം, ജില്ലാ ഭരണകൂടം, ആശുപത്രികൾ എന്നിവരുടെ കൂട്ടായ പ്രവർത്തനത്തോടെ മാത്രമേ നമുക്ക് വാക്സിനേഷൻ മികച്ചരീതിയിൽ പൂർത്തിയാക്കാൻ കഴിയൂ. കഴിഞ്ഞദിവസം വാക്‌സിന്‍ കുത്തിവയ്പ്പിനുള്ള ഡ്രൈ റണ്‍ (മോക് ഡ്രില്‍) വിജയകരമായി പൂര്‍ത്തിയാക്കിയിരുന്നു. എല്ലാ ജില്ലകളിലുമായി 46 കേന്ദ്രങ്ങളിലായാണ് ഡ്രൈ റണ്‍ നടന്നത്.

പിസി ജോര്‍ജിന്റെ യുഡിഎഫ് പ്രവേശനം വൈകും, വന്നാല്‍ കൂട്ടരാജി, കോണ്‍ഗ്രസ് പ്ലാന്‍ ഇങ്ങനെപിസി ജോര്‍ജിന്റെ യുഡിഎഫ് പ്രവേശനം വൈകും, വന്നാല്‍ കൂട്ടരാജി, കോണ്‍ഗ്രസ് പ്ലാന്‍ ഇങ്ങനെ

English summary
covid vaccine distribution in Kerala start on January 16
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X