Get Updates
Get notified of breaking news, exclusive insights, and must-see stories!

കോൾഡ് സ്‌റ്റോറേജ് അടക്കം എല്ലാ ഒരുക്കങ്ങളും പൂർണം, കൊവിഡ് ഡ്രൈ റണ്ണിന് സജ്ജമായി കേരളം

തിരുവനന്തപുരം: കോവിഡ് വാക്‌സിന്‍ കുത്തിവയ്പ്പിനുള്ള ഡ്രൈ റൺ സംസ്ഥാനത്ത് ഇന്ന് നടക്കും. വാക്‌സിൻ സംഭരണത്തിനായുള്ള കോൾഡ് സ്‌റ്റോറേജ് അടക്കം എല്ലാ ഒരുക്കങ്ങളും പൂർത്തിയായി. 2 മുതൽ 8 ഡിഗ്രി വരെ ഊഷ്മാവിൽ സൂക്ഷിക്കാനുള്ള സംവിധാനങ്ങളാണ് ഒരുക്കിയിട്ടുള്ളത്. വിതരണ ശൃംഖലകളും തയ്യാറായി കഴിഞ്ഞു . സംസ്ഥാനത്ത് നാല് ജില്ലകളിലാണ് ഡ്രൈ റൺ നടക്കുന്നത്. തിരുവനന്തപുരം, പാലക്കാട്, ഇടുക്കി, വയനാട് ജില്ലകളിൽ ഡ്രൈ റൺ നടത്തും.

പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ, കുടുംബാരോഗ്യ കേന്ദ്രങ്ങൾ എന്നിങ്ങനെ രണ്ടായിരത്തിലേറെ ആശുപത്രികൾ ഇതിനായി തയ്യാറായിക്കഴിഞ്ഞു.. ആദ്യ ഘട്ടത്തില്‍ ആരോഗ്യ പ്രവര്‍ത്തകര്‍, മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍, ആശ വര്‍ക്കര്‍മാര്‍, ഐ.സി.ഡി.എസ്. അങ്കണവാടി ജീവനക്കാര്‍ എന്നിവര്‍ക്കാണ് വാക്‌സിന്‍ നല്‍കുക . തിരുവനന്തപുരം ,ഇടുക്കി,പാലക്കാട് ,വയനാട് ജില്ലകളിലെ 6 കേന്ദ്രങ്ങളിലാണ് രാവിലെ 9 മുതല്‍ 11 മണി വരെ ഡ്രൈ റണ്‍ നടക്കുക . ഓരോ കേന്ദ്രങ്ങളിലും 25 ആരോഗ്യ പ്രവര്‍ത്തകര്‍ വീതം ഡ്രൈ റണ്ണിൽ പങ്കെടുക്കും.

covid

കൊവിഡ് പ്രതിരോധ വാക്‌സിന്‍ വിതരണത്തിന് തയ്യാറായി എത്തിക്കഴിഞ്ഞാല്‍ കാര്യക്ഷമമായ വിതരണം ഉറപ്പാക്കുന്നതിന് വേണ്ടിയുളള മോക്ക് ഡ്രില്ലാണ് ഡ്രൈ റണ്‍. മോക്ക് ഡ്രില്ലില്‍ വാക്‌സിന്‍ കുത്തിവെപ്പ് നടത്തില്ല. എന്നാല്‍ കൊവിഡ് വാക്‌സിനേഷന്റെ ഭാഗമായുളള മറ്റെല്ലാ പ്രകൃയകളും ഡ്രൈ റണ്ണില്‍ നടക്കും. പഞ്ചാബ്, അസം, അടക്കമുളള സംസ്ഥാനങ്ങള്‍ ഇതിനകം ഡ്രൈ റണ്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. രാജ്യത്ത് ഇന്ന് നടക്കുന്ന ദേശീയ ഡ്രൈ റണ്ണിന്റെ ഭാഗമായാണ് കേരളത്തിലും ഡ്രൈറണ്‍ നടക്കുന്നത്.

Recommended Video

cmsvideo
    India might give emergency approvel to oxford vaccine

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+