Get Updates
Get notified of breaking news, exclusive insights, and must-see stories!

സംസ്ഥാനത്ത് ഇന്ന് 802 ആരോഗ്യപ്രവര്‍ത്തകരും 10,786 മുന്നണി പോരാളികളും കൊവിഡ് വാക്സിന്‍ സ്വീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 802 ആരോഗ്യ പ്രവര്‍ത്തകരും 10,786 കോവിഡ് മുന്നണി പോരാളികളും കോവിഡ്-19 വാക്സിന്‍ സ്വീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. രണ്ട് വിഭാഗങ്ങളിലായി ഇതുവരെ ആകെ 3,49,953 പേരാണ് സംസ്ഥാനത്ത് വാക്സിന്‍ സ്വീകരിച്ചത്. 299 വാക്സിനേഷന്‍ കേന്ദ്രങ്ങളിലാണ് ഇന്ന് വാക്സിന്‍ കുത്തിവയ്പ്പ് ഉണ്ടായിരുന്നത്.

covid

കണ്ണൂര്‍ ജില്ലയിലാണ് ഏറ്റവും കൂടുതല്‍ (35) വാക്സിനേഷന്‍ കേന്ദ്രങ്ങളുണ്ടായിരുന്നത്. ആലപ്പുഴ 21, എറണാകുളം 34, ഇടുക്കി 19, കണ്ണൂര്‍ 35, കാസര്‍ഗോഡ് 5, കൊല്ലം 10, കോട്ടയം 25, കോഴിക്കോട് 21, മലപ്പുറം 15, പാലക്കാട് 25, പത്തനംതിട്ട 21, തിരുവനന്തപുരം 20, തൃശൂര്‍ 33, വയനാട് 15 എന്നിങ്ങനെയാണ് കോവിഡ് വാക്സിനേഷന്‍ കേന്ദ്രങ്ങളുടെ എണ്ണം.

ബംഗാളിൽ ഇടതുപക്ഷത്തിന്റെയും കോൺഗ്രസിന്റെയും 12 മണിക്കൂർ ബന്ദ്- ചിത്രങ്ങൾ

എറണാകുളം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ ആരോഗ്യ പ്രവര്‍ത്തകര്‍ (551) വാക്സിന്‍ സ്വീകരിച്ചത്. ആലപ്പുഴ 11, എറണാകുളം 551, തിരുവനന്തപുരം 240 എന്നിങ്ങനെയാണ് ഇന്ന് വാക്സിന്‍ സ്വീകരിച്ചവരുടെ എണ്ണം. ഇതോടെ ആകെ 3,33,717 ആരോഗ്യ പ്രവര്‍ത്തകരമാണ് വാക്സിന്‍ സ്വീകരിച്ചത്.

തൃശൂര്‍ ജില്ലയിലാണ് ഏറ്റവും കൂടുതല്‍ കോവിഡ് മുന്നണി പോരാളികള്‍ (1336) വാക്സിന്‍ സ്വീകരിച്ചത്. ആലപ്പുഴ 808, എറണാകുളം 1152, ഇടുക്കി 662, കണ്ണൂര്‍ 561, കാസര്‍ഗോഡ് 259, കൊല്ലം 314, കോട്ടയം 949, കോഴിക്കോട് 1026, മലപ്പുറം 832, പാലക്കാട് 776, പത്തനംതിട്ട 776, തിരുവനന്തപുരം 512, തൃശൂര്‍ 1336, വയനാട് 863 എന്നിങ്ങനെയാണ് ഇന്ന് വാക്സിന്‍ സ്വീകരിച്ചവരുടെ എണ്ണം. ഇതോടെ ആകെ 16,236 മുന്നണി പോരാളികളാണ് വാക്സിന്‍ സ്വീകരിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+