കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഷ്ട്രീയ ബഡായി നിർത്തി പോകൂ സർ,കേരളത്തിലെ എല്ലാവർക്കും വാക്‌സിൻ സൗജന്യമായി നൽകേണ്ടതില്ലെന്ന് അബ്ദുള്ളക്കുട്ടി

Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാനത്ത് എല്ലാവര്‍ക്കും കൊവിഡ് വാക്‌സിന്‍ സൗജന്യമായി നല്‍കുമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനയ്‌ക്കെതിരെ വിമര്‍ശനവുമായി ബിജെപി നേതാവ് എപി അബ്ദുള്ളക്കുട്ടി. പാവപ്പെട്ട അര്‍ഹരായവര്‍ക്ക് മാത്രം കൊവിഡ് വാക്‌സിന്‍ സൗജന്യമായി നല്‍കിയാല്‍ മതിയെന്നാണ് അബ്ദുള്ളക്കുട്ടി പറയുന്നത്. തനിക്കും ഭാര്യയ്ക്കും സൗജന്യ വാക്‌സിന് അര്‍ഹരല്ലാത്തത് കൊണ്ട് പണം നല്‍കിയാണ് വാക്‌സിന്‍ സ്വീകരിച്ചതെന്നും അബ്ദുള്ളക്കുട്ടി ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. കുറിപ്പിന്റെ പൂര്‍ണരൂപം ഇങ്ങനെ.

ബിഗ് ബോസ് മൂന്നാം സീസണിലെ അഞ്ച് ഫൈനൽ മത്സരാർഥികൾ ഇവരായിരിക്കും; ഇതാ കാരണങ്ങൾബിഗ് ബോസ് മൂന്നാം സീസണിലെ അഞ്ച് ഫൈനൽ മത്സരാർഥികൾ ഇവരായിരിക്കും; ഇതാ കാരണങ്ങൾ

ഒരു അനുഭവം പറയട്ടെ

ഒരു അനുഭവം പറയട്ടെ

കോവിഡ് വാക്‌സിന്‍ സൗജന്യമായി നല്‍കണം ഇതാണെല്ലൊ പിണറായി വിജയനും കൂട്ടരും ശക്തിയുക്തം വാദിക്കുന്നത്! ഇതിനോട് വിയോജിപ്പോടെയാണ് ഈ കുറിപ്പ് മുമ്പ് ഞാന്‍ എംപി ആയ കാലത്തുള്ള ഒരു അനുഭവം പറയട്ടെ... ഡോ: മന്‍മോഹന്‍ സിംങ്ങ് പ്രധാനമന്ത്രിയായിരിക്കുമ്പോള്‍ പാര്‍ലിമെന്റില്‍ അദ്ദേഹം ചോദിച്ച ഒരു ചോദ്യം ഇങ്ങനെയായിരുന്നു.

പാവങ്ങള്‍ക്ക് മാത്രം നല്‍കിയാല്‍ പോരെ

പാവങ്ങള്‍ക്ക് മാത്രം നല്‍കിയാല്‍ പോരെ

'കുക്കിംങ്ങ് ഗ്യാസ് സബ്‌സിഡി എല്ലാവര്‍ക്കും നല്‍കേണ്ടതുണ്ടോ? പാവങ്ങളില്‍ പാവങ്ങള്‍ക്ക് മാത്രം നല്‍കിയാല്‍ പോരെ ... ഇന്നത്തെ സബ്‌സിഡി നയം അനുസരിച്ച് ടാറ്റയ്ക്കും, ബിര്‍ളയ്ക്കും, മുകേഷ് അംബാനിക്കും, തുടങ്ങി എല്ലാ സമ്പന്നര്‍ക്കും മധ്യവര്‍ഗ്ഗത്തിനും, സൗജന്യം നല്‍കുന്നതാണ് ഇത് തിരുത്തേണ്ടതല്ലെ?' ഈ ചോദ്യത്തോട് ഇന്ത്യന്‍ രാഷ്ട്രീയം ശരിയായി അന്ന്പ്രതികരിച്ചില്ല.

രാഷ്ട്രീയക്കാര്‍ മിണ്ടിയില്ല

രാഷ്ട്രീയക്കാര്‍ മിണ്ടിയില്ല

വോട്ട് രാഷ്ട്രീയക്കാര്‍ മിണ്ടിയില്ല എന്നാല്‍ മഹാഭാരതത്തിന്റെ ഭാഗ്യമായി മോദി സര്‍ക്കാര്‍ അവതരിച്ചു. അദ്ദേഹം ആ എക്‌ണോമിസ്റ്റിന് മറുപടി നല്‍കി. അതാണ് ബിജെപി സര്‍ക്കാറിന്റെ ഉജ്ജ്വല്‍ യോജന പദ്ധതി അതുവഴി പാപങ്ങളില്‍ പാവങ്ങള്‍ക്ക് കുക്കിംങ്ങ് ഗ്യാസ് ഫ്രീ ആയി നല്‍കിതുടങ്ങി...10 കോടിയലധികം കുടുംബങ്ങള്‍ക്ക് ആ ആനുകൂല്യം കിട്ടി കഴിഞ്ഞു.

 മോദി ടച്ചുള്ള സാമ്പത്തികശാസ്ത്രം

മോദി ടച്ചുള്ള സാമ്പത്തികശാസ്ത്രം

സമ്പന്നര്‍ക്ക് പഴയത് പോലെ സബ് സിഡി ഇന്നില്ല എത്ര ധീരമായ മോദി ടച്ചുള്ള സാമ്പത്തികശാസ്ത്രം ഇന്ത്യയിലെ ഓയില്‍ കമ്പനികള്‍ സബ്‌സിഡി വേണ്ട എന്ന് എഴുതി കൊടുക്കാന്‍ ഇടത്തരക്കാര്‍ മുന്നോട്ട് വരണമെന്ന് ആഹ്വാനം ചെയ്തപ്പോള്‍ സബ്‌സിഡി വേണ്ട എന്ന് എഴുതി കൊടുത്ത ഒരാളാണ് ഈ കുറിപ്പ് എഴുതുന്നത്. ഇത് വലിയ സമ്പന്നനാണ് എന്ന് കാണിക്കാനുള്ള സംഗതിയായി കരുതരുത് .

 ഉള്ളില്‍തട്ടി പറയട്ടെ

ഉള്ളില്‍തട്ടി പറയട്ടെ

എന്റേയും, സോക്ടറായ ഭാര്യയുടെ വരുമാനം വെച്ച് ഉള്ളില്‍തട്ടി പറയട്ടെ ഞങ്ങള്‍ സബ്‌സിഡിക്ക് അര്‍ഹരല്ല എന്ന ബോധ്യം കൊണ്ട് തന്നെയാണ് ഇക്കുറി കോവിഡ് വാക്‌സിന്‍ എടുത്തതും സൗജ്യമായിട്ടല്ല. ഇത് നിലപാട് തന്നെയാണ്.. മംഗ്ലൂരു കെഎംസി ആശുപത്രിയില്‍ നിന്ന് 250 രൂപ നല്‍കിയാണ് . ഗാന്ധിജി ഉപദേശിച്ചത് മനസ്സില്‍ സൂക്ഷിച്ച് കൊണ്ടുളള ഒരു നിലപാട് തന്നെയാണ് ഇത്. ഏറ്റവും പാവപ്പെട്ടവനെ ഓര്‍ക്കുക. അവര്‍ക്കാവട്ടെ എല്ലാ സൗജ്യന്യ നയങ്ങളും ...

രാഷ്ട്രീയ ബഡായി

രാഷ്ട്രീയ ബഡായി

പിണറായി സഖാവെ 2 ലക്ഷം കോടിയിധികം കടമുള്ള ഒരു സംസ്ഥാനത്തിന്റെ താല്‍കാലി അധിപനാണ് താങ്കള്‍. കൈയ്യടികിട്ടാന്‍ വേണ്ടി ഈ കമ്യൂണിസ്സ് സൗജ്യന്യ രാഷ്ട്രീയ ബഡായി നിര്‍ത്തി പോകൂ സാര്‍. എല്ലാവര്‍ക്കും സൗജന്യമെന്ന നിലപാടിനോട് പരസ്യമായി വിയോജിച്ച് മുമ്പ് നിയമസഭയിലെ ബജറ്റ് പ്രസംഗങ്ങളില്‍ ശക്തിയുക്തം വാദിച്ച ഒരാളെന്നനിലയില്‍ ഞാന്‍ ആവര്‍ത്തിക്കുന്നു . കേരളത്തിലെ എല്ലാവര്‍ക്കും വാക്‌സില്‍ സൗജ്യന്യമായി നല്‍കേണ്ടതില്ല. നാം പുന: ആലോചന നടത്താന്‍ സമയമായി.

ഗ്ലാമറസ് ലുക്കിൽ ഹീന പഞ്ചൽ; ഏറ്റവും പുതിയ ഫൊട്ടോകൾ വൈറലാകുന്നു

അത് ലാലേട്ടനും കണ്ടതാണ്; സൂര്യയുടെ പ്രണയം ചര്‍ച്ചയായപ്പോള്‍ കിടിലന്‍ മറുപടിയുമായി മണിക്കുട്ടന്‍അത് ലാലേട്ടനും കണ്ടതാണ്; സൂര്യയുടെ പ്രണയം ചര്‍ച്ചയായപ്പോള്‍ കിടിലന്‍ മറുപടിയുമായി മണിക്കുട്ടന്‍

കിടിലുവാണ് ഒന്ന് മുന്നിട്ടു നിന്നത്,ഇത്രയും നാളത്തെ നന്മയും സ്‌നേഹവും ശ്യൂ..ന്നു പറന്നു പോയി;അശ്വതിയുടെ റിവ്യൂകിടിലുവാണ് ഒന്ന് മുന്നിട്ടു നിന്നത്,ഇത്രയും നാളത്തെ നന്മയും സ്‌നേഹവും ശ്യൂ..ന്നു പറന്നു പോയി;അശ്വതിയുടെ റിവ്യൂ

Recommended Video

cmsvideo
ഉറച്ച നിലപാടുമായി ‌മുഖ്യമന്ത്രി പിണറായി വിജയൻ | Oneindia Malayalam

English summary
Covid Vaccine Price: AP Abdullakutty criticizes the free provision of Covid vaccine in Kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X