കൊറോണ വാക്സിന് രജിസ്ട്രേഷന് ഇന്നാരംഭിക്കും; രജിസ്റ്റര്‍ ചെയ്യേണ്ടത് ഇങ്ങനെ, മെയ് 1 മുതല്‍...
തിരുവനന്തപുരം; 18 തികഞ്ഞവര്‍ മുതല്‍ 44 വരെ പ്രായമുള്ളവര്‍ക്ക് കൊറോണ വാക്സിനേഷന് വേണ്ടി ഇന്ന് മുതല്‍ ഓണ്‍ലൈന്‍ വഴി രജിസ്റ്റര്‍ ചെയ്യാം. പല സംസ്ഥാനങ്ങളിലും വാക്സിന് ക്ഷാമം നേരിടുന്നതിനാല്‍ മെയ് ഒന്ന് മുതല്‍ തന്നെ വാക്സിനേഷന് ആരംഭിക്കാനാകുമോ എന്ന കാര്യത്തില്‍ സംശയമുണ്ട്. ഛത്തീസ്ഗഡ്, ജാര്‍ഖണ്ഡ്, പഞ്ചാബ്, രാജസ്ഥാന് തുടങ്ങിയ സംസ്ഥാനങ്ങള്‍ മെയ് ഒന്നിന് വാക്സിനേഷന് ആരംഭിക്കാനാകില്ല എന്നാണ് അറിയിച്ചത്. കൂടുതല്‍ ഡോസ് വാക്സിനുകള്‍ എത്തിയാല്‍ വാക്സിനേഷന് ആരംഭിക്കാന്‍ സാധിച്ചേക്കുമെന്നാണ് കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളുടെ നിലപാട്.

എല്ലാ സംസ്ഥാനങ്ങളും വാക്സിന് നിര്‍മാതാക്കളുമായി ബന്ധപ്പെട്ട് ചര്‍ച്ച നടത്തി വരികയാണ്. അതിനിടെ നേരത്തെ വാക്സിന് സ്വീകരിച്ചവര്‍ രണ്ടാം ഡോസ് സ്വീകരിക്കാന്‍ ക്യൂ നില്ക്കുന്ന കാഴ്ചയാണ് കേരളത്തിലടക്കം. വാക്സിന് കിട്ടാതായതോടെ പലയിടത്തും വാക്സിനേഷന് നടക്കുന്നില്ല. വാക്സിന് ദൗര്‍ലഭ്യമില്ല എന്നാണ് കേന്ദ്രസര്‍ക്കാരിന്റെ വാദം. വാക്സിനേഷന് ആരംഭിച്ചത് മുതല്‍ 15 കോടി ഡോസ് വാക്സിനുകള്‍ സംസ്ഥാനങ്ങള്‍ക്ക് സൗജന്യമായി നല്‍കിയിട്ടുണ്ട് എന്നാണ് കേന്ദ്രം പ്രതികരിക്കുന്നത്. 44 വയസിന് മുകളിലുള്ളവര്‍ക്ക് ഇനിയും വാക്സിന് സൗജന്യമായി നല്‍കും. 18-44 വരെയുള്ളവരില്‍ നിന്നാണ് പണം വാങ്ങുക.
18 തികഞ്ഞവര്‍ക്ക് ഇന്ന് വൈകീട്ട് 4 മുതലാണ് ഓണ്‍ലൈന്‍ രജിസ്ട്രേഷന് ആരംഭിക്കുക. കോവിന്‍ വെബ്സൈറ്റ് വഴിയോ ആരോഗ്യ സേതു ആപ്പ് വഴിയോ രജിസ്റ്റര്‍ ചെയ്യാം. കോവിന്‍ വെബ്സൈറ്റില്‍ രജിസ്റ്റര്‍ എന്ന ഭാഗത്ത് ക്ലിക്ക് ചെയ്യുക. മൊബൈല്‍ നമ്പര്‍ നല്‍കുക. ഗെറ്റ് ഒടിപിയില്‍ ക്ലിക്ക് ചെയ്യുക. ഫോണില്‍ ഒടിപി കിട്ടും. അത് നല്കിയ ശേഷം വെരിഫൈ ക്ലിക്ക് ചെയ്യുക. വാക്സിനേഷന് രജിസ്റ്റര്‍ ചെയ്യുന്ന പേജില്‍ ഐഡി പ്രൂഫ്, പേര്, ലിംഗം, ജനന തിയ്യതി തുടങ്ങി എല്ലാ വിവരങ്ങളും നല്കിയ ശേഷം രജിസ്റ്ററില്‍ ക്ലിക്ക് ചെയ്യുക. രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞാല്‍ ഏത് സമയമാണ് വാക്സിനേഷന് എടുക്കേണ്ടത് എന്ന് തിരഞ്ഞെടുക്കുന്നതിന് ഒപ്ഷനുണ്ട്. പിന്‍കോഡ് നല്കി സെര്‍ച്ച് ചെയ്താല്‍ വാക്സിനേഷന് സെന്ററുകള്‍ കാണിക്കും. തിയ്യതിയും സമയവും നല്കിയ ശേഷം കണ്ഫേമില് ക്ലിക്ക് ചെയ്യാം.
Recommended Video
ഒരു ലോഗിലൂടെ നാല് പേരെ വരെ ചേര്‍ക്കാം. നേരത്തെ ഷെഡ്യൂള്‍ ചെയ്ത സമയം മാറ്റണമെങ്കില്‍ അതിനും വെബ്സൈറ്റില്‍ സാധിക്കും. ആരോഗ്യ സേതു ആപ്പില്‍ കോവിന്‍ ടാബില്‍ ക്ലിക്ക് ചെയ്യുക. വാക്സിനേഷന് രജിസ്റ്റര്‍ തിരഞ്ഞെടുക്കുക. ഫോണ്‍ നമ്പര്‍ നല്‍കുക. ഒടിപി കൊടുക്കുക. വെരിഫൈയില്‍ ക്ലിക്ക് ചെയ്താല്‍ രജിസ്ട്രേഷന് പേജിലെത്തും. കോവിന്‍ വെബ്സൈറ്റല്‍ തുടര്‍ന്ന അതേ രീതി ഇവിടെയും സ്വീകരിക്കാം. ഓരോ വ്യക്തിക്കും രണ്ട് ഡോസുകളാണ് നല്‍കുക. കോവാസ്കിന്റെ ആദ്യ ഡോസ് സ്വീകരിച്ചതിന് ശേഷം 28 മുതല്‍ 42 ദിവസം വരെയുള്ള സമയത്താണ് രണ്ടാമത്തെ ഡോസ് സ്വീകരിക്കേണ്ടത്.
-
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
സ്വർണത്തിന് വീഴാനുള്ള പ്ലാനൊന്നും അല്ല..പവൻ വിലയിൽ 40,000ത്തിൻ്റെ വർധനവ് ഉണ്ടാകും..പ്രവചനം -
ദിലീപിനെ വിട്ടിറങ്ങിയത് പത്ത് പൈസയില്ലാതെ, ഇന്ന് മഞ്ജു ഒരു സിനിമയ്ക്ക് വാങ്ങുന്നത്! കയ്യിൽ വമ്പൻ ബ്രാൻഡുകളും -
‘നാല് മന്ത്രിമാർ തോൽക്കും’- 80 സീറ്റ് ഉറപ്പെന്ന് യുഡിഎഫ് ജില്ലാ കമ്മിറ്റികളുടെ റിപ്പോർട്ട് -
ഗജകേസരി യോഗം അക്ഷയ തൃതീയയിൽ; സ്വർണം വാങ്ങും, ഈ രാശിക്കാർക്ക് ബമ്പർ നേട്ടം, പണം ഒഴുകും! -
'മഞ്ചേശ്വരത്ത് ബിജെപി ജയിക്കാതിരിക്കാൻ നിലപാട് എടുത്തു, നേമത്ത് പിന്തുണ ശിവൻകുട്ടിക്ക്'; എസ്ഡിപിഐ -
വൈദ്യുതി ബില്ല് കണ്ട് ഷോക്കടിച്ചോ? സ്മാർട്ട് മീറ്ററിലെ ഈ രഹസ്യ വിദ്യയിലൂടെ ബില്ല് പകുതിയായി കുറയ്ക്കാം! -
തമിഴ്നാട്ടിൽ വിജയ്ക്കും ടിവികെയ്ക്കും ഒരു സ്വാധീനവുമില്ലെന്ന് ശരത് കുമാർ; 'പോരാട്ടം അവർ തമ്മിൽ' -
കുടുംബസ്വത്ത് അനുഭവയോഗത്തില്‍ വരും, വസ്തു,വാഹനാദികള്‍ സമ്പാദിക്കും, കച്ചവടക്കാര്‍ക്കു ലാഭം വര്‍ധിക്കും, നാൾഫലം -
ചരിത്രത്തിലാദ്യമായി ബീഹാറിന് ബിജെപി മുഖ്യമന്ത്രി, സാമ്രാട്ട് ചൗധരിയുടെ സത്യപ്രതിജ്ഞ ബുധനാഴ്ച -
ഏഴ് വർഷത്തിന് ശേഷം ഇറാനിൽ നിന്ന് ഇന്ത്യയിലേക്ക് എണ്ണയെത്തി; 15 കപ്പലുകൾ ഹോർമുസിൽ കുടുങ്ങി കിടക്കുന്നു -
പ്രായം തോൽക്കും, നിങ്ങൾ തിളങ്ങും; യുവത്വം തിരിച്ചുകിട്ടാൻ ഇതാ 5 വഴികൾ!












Click it and Unblock the Notifications