സംസ്ഥാനത്ത് കൊവിഡ് വാക്‌സിന്‍ ക്ഷാമം; കുത്തിവയ്പ് നാളെ മുടങ്ങിയേക്കും
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വാക്‌സിന്‍ ക്ഷാമം രൂക്ഷം. എല്ലാ സംഭരണ കേന്ദ്രങ്ങളിലും വാക്‌സിന്‍ സ്റ്റോക്ക് പൂര്‍ണമായും തീര്‍ന്നു. ഇതോടെ നാളെ വാക്‌സിനേഷന്‍ പൂര്‍ണമായി മുടങ്ങുന്ന സ്ഥിതിയിലേക്കാണ് കാര്യങ്ങളുടെ സ്ഥിതി. അതേസമയം, കേരളത്തിലേക്ക് കൂടുതല്‍ വാക്‌സിന്‍ എത്തിക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഇടത് എംപിമാര്‍ക്ക് ഉറപ്പ് നല്‍കിയിരുന്നു.

സംസ്ഥാനത്തെ പ്രധാന വ്കാസിന്‍ കേന്ദ്രങ്ങളായ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്, എന്നിവിടങ്ങളില്‍ വാക്‌സിന്‍ സ്‌റ്റോക്ക് പൂജ്യമാണ്. ജില്ലകളിലേക്ക് നല്‍കിയവയും പൂര്‍ണമായും തീര്‍ന്നു. അവശേഷിച്ച കൊവാക്‌സിന്‍ ഡോസും സ്വകാര്യ മേഖലയിലെ വാക്‌സിനുള്ളത് കൊണ്ടാണ് വാക്‌സിനേഷന്‍ മുടങ്ങാതിരുന്നത്.
അതേസമയം, ആവശ്യത്തിന് വാക്സിന്‍ ലഭ്യമാക്കാത്തത് മൂലം സംസ്ഥാനത്ത് കടുത്ത വാക്സിന്‍ ക്ഷാമമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ഇന്നലെ അറിയിച്ചിരുന്നു. സംസ്ഥാനത്തെ വാക്സിന്‍ സ്റ്റോക്ക് ഏകദേശം അവസാനിച്ചത് പോലെയാണ്. ചൊവ്വാഴ്ച വിതരണം ചെയ്യാനുള്ളത് വളരെ ചെറിയ എണ്ണം ഡോസ് മാത്രമാണ്. പല ജില്ലകളിലും വാക്സിന്‍ തീര്‍ന്നു കഴിഞ്ഞു. വാക്സിന്‍ ലഭ്യമാക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് നിരന്തരം അഭ്യര്‍ത്ഥിച്ചു വരികയാണെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.












Click it and Unblock the Notifications