കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സംസ്ഥാനത്ത് ഇന്ന് 2140 ആരോഗ്യ പ്രവര്‍ത്തകരും 5450 മുന്നണി പോരാളികളും കൊവിഡ് വാക്സിന്‍ സ്വീകരിച്ചു

Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 2140 ആരോഗ്യ പ്രവര്‍ത്തകരും 5450 കോവിഡ് മുന്നണി പോരാളികളും കോവിഡ് കോവിഡ്-19 വാക്സിന്‍ സ്വീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. രണ്ട് വിഭാഗങ്ങളിലായി ഇതുവരെ ആകെ 3,38,365 പേരാണ് സംസ്ഥാനത്ത് വാക്സിന്‍ സ്വീകരിച്ചത്. 167 വാക്സിനേഷന്‍ കേന്ദ്രങ്ങളിലാണ് ഇന്ന് വാക്സിന്‍ കുത്തിവയ്പ്പ് ഉണ്ടായിരുന്നത്. തിരുവനന്തപുരം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ (50) വാക്സിനേഷന്‍ കേന്ദ്രങ്ങളുണ്ടായിരുന്നത്. ആലപ്പുഴ 13, എറണാകുളം 12, ഇടുക്കി 3, കണ്ണൂര്‍ 9, കൊല്ലം 8, കോട്ടയം 13, കോഴിക്കോട് 2, മലപ്പുറം 17, പാലക്കാട് 20, തിരുവനന്തപുരം 50, തൃശൂര്‍ 4, വയനാട് 16 എന്നിങ്ങനെയാണ് കോവിഡ് വാക്സിനേഷന്‍ കേന്ദ്രങ്ങളുടെ എണ്ണം.

kerala

എറണാകുളം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ ആരോഗ്യ പ്രവര്‍ത്തകര്‍ (767) വാക്സിന്‍ സ്വീകരിച്ചത്. ആലപ്പുഴ 17, എറണാകുളം 767, ഇടുക്കി 177, കണ്ണൂര്‍ 508, മലപ്പുറം 320, തൃശൂര്‍ 331, പാലക്കാട് 20 എന്നിങ്ങനെയാണ് ഇന്ന് വാക്സിന്‍ സ്വീകരിച്ചവരുടെ എണ്ണം. ഇതോടെ ആകെ 3,32,915 ആരോഗ്യ പ്രവര്‍ത്തകരമാണ് വാക്സിന്‍ സ്വീകരിച്ചത്.

തിരുവനന്തപുരം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ കോവിഡ് മുന്നണി പോരാളികള്‍ (1442) വാക്സിന്‍ സ്വീകരിച്ചത്. ആലപ്പുഴ 555, എറണാകുളം 88, കൊല്ലം 660, കോട്ടയം 606, കോഴിക്കോട് 163, പാലക്കാട് 824, തിരുവനന്തപുരം 1442, വയനാട് 1112 എന്നിങ്ങനെയാണ് ഇന്ന് വാക്സിന്‍ സ്വീകരിച്ചവരുടെ എണ്ണം.

കോവിഡ് മുന്നണി പോരാളികളുടെ വാക്സിനേഷന്‍ ആരംഭിച്ചു. പോലീസ്, മറ്റ് സേനാവിഭാഗങ്ങള്‍, മുന്‍സിപ്പാലിറ്റി ജീവനക്കാര്‍, റവന്യൂ, പഞ്ചായത്ത് ജീവനക്കാര്‍ എന്നീ വിഭാഗങ്ങളിലെ മുന്നണി പോരാളികളെയാണ് ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 78,701 ആഭ്യന്തര വകുപ്പിലെ ജീവനക്കാരും, 6,600 മുന്‍സിപ്പാലിറ്റി ജീവനക്കാരും, 16,735 റവന്യൂ വകുപ്പ് ജീവനക്കാരും, 27,222 പഞ്ചായത്ത് ജീവനക്കാരും ഉള്‍പ്പെടെ ആകെ 1,29,258 പേരാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

തിരുവനന്തപുരത്ത് ഡി.ജി.പി ലോക്നാഥ് ബഹ്റ, എ.ഡി.ജി.പി. മനോജ് എബ്രഹാം, ജില്ലാ കളക്ടര്‍ നവജ്യോത് ഖോസ, എറണാകളത്ത് എ.ഡി.എം. കെ.എ. മുഹമ്മദ് ഷാഫി, കോട്ടയത്ത് ജില്ലാ കളക്ടര്‍ എം. അഞ്ജന, ജില്ലാ പോലീസ് മേധാവി ഡി. ശില്പ, സബ് കളക്ടര്‍ രാജീവ് കുമാര്‍ ചൗധരി എന്നിവര്‍ വാക്സിന്‍ സ്വീകരിച്ചു.

English summary
Covid vaccine was received by 2140 health workers and 5450 frontline fighters in Kerala today
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X