കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുൻഗണന ലിസ്റ്റിലുള്ള 18 വയസിന് മുകളിലുള്ളവർക്ക് ഇന്ന് മുതൽ വാക്സിനേഷൻ

അപേക്ഷയ്ക്കൊപ്പമുള്ള, ഡോക്ടറുടെ സാക്ഷ്യപത്രം (കോ മോർബിഡിറ്റി സർട്ടിഫിക്കറ്റ്) പരിശോധിച്ചാണ് അനുമതി നൽകുക

Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാനത്ത് മുൻഗണന ലിസ്റ്റിലുള്ള 18 മുതൽ 44 വയസ് വരെയുള്ളവർക്ക് ഇന്ന് മുതൽ വാക്സിൻ വിതരണം ചെയ്യും. പ്ര​മേ​ഹം, വൃ​ക്ക, ക​ര​ൾ--​ഹൃദ്രോ​ഗം തു​ട​ങ്ങി 20ത​രം രോ​ഗ​ങ്ങ​ളു​ള്ള​വ​രെയാണ് മുൻഗണന പ്രകാരം ആദ്യം വാക്സിനേറ്റ് ചെയ്യുന്നത്. കോ​വി​ന്‍ പോ​ര്‍ട്ട​ലി​ല്‍ ര​ജി​സ്​​റ്റ​ര്‍ ചെ​യ്ത​വ​ര്‍ക്ക് മാ​ത്ര​മാ​ണ് കു​ത്തി​വെ​പ്പ്​ ന​ല്‍കു​ക. ഇന്നലെ വരെ 38,982 പേർ റജിസ്റ്റർ ചെയ്തു. ഇതിൽ 985 അപേക്ഷകൾ അംഗീകരിച്ചു. 16,864 എണ്ണം നിരസിച്ചു.

രജിസ്റ്റർ ചെയ്യുന്നതിന് പ്രത്യേക മാർഗരേഖയും പുറത്തിറക്കിയിരുന്നു. അപേക്ഷയ്ക്കൊപ്പമുള്ള, ഡോക്ടറുടെ സാക്ഷ്യപത്രം (കോ മോർബിഡിറ്റി സർട്ടിഫിക്കറ്റ്) പരിശോധിച്ചാണ് അനുമതി നൽകുക. രോഗവുമായി ബന്ധപ്പെട്ട മറ്റു രേഖകളും സമർപ്പിക്കാമെങ്കിലും സാക്ഷ്യപത്രം നിർബന്ധമാണ്. ഇത്തരത്തിൽ രേഖകൾ സമർപ്പിക്കാത്തതോ സ്വീകാര്യമല്ലാത്തതോ ആയ അപേക്ഷകളാണ് തള്ളിയത്.

vaccination for priority list

ജില്ലാ തലത്തിൽ രേഖകൾ പരിശോധിച്ച ശേഷമാണ് അർഹരായവരുടെ അപേക്ഷകൾ അംഗീകരിച്ചത്. വാക്‌സീന്റെ ലഭ്യതയും മുൻഗണനയും അനുസരിച്ച് വാക്‌സിനേഷൻ കേന്ദ്രം, തീയതി, സമയം എന്നിവ വ്യക്തമാക്കി എസ്എംഎസ് വഴി അറിയിക്കും. വാ​ക്‌​സി​നേ​ഷ​ന്‍ കേ​ന്ദ്ര​ങ്ങ​ളി​ല്‍ ഇ​വ​ര്‍ക്കു പ്ര​ത്യേ​ക സ​ജ്ജീ​ക​ര​ണം ഏ​ര്‍പ്പെ​ടു​ത്തും. അ​പ്പോ​യി​ൻ​മെൻറ്​ എ​സ്.​എം.​എ​സ്, ആ​ധാ​ര്‍ അ​ല്ലെ​ങ്കി​ല്‍ മ​റ്റ് അം​ഗീ​കൃ​ത തി​രി​ച്ച​റി​യ​ല്‍ രേ​ഖ, അ​നു​ബ​ന്ധ​രോ​ഗ സ​ര്‍ട്ടി​ഫി​ക്ക​റ്റ് എ​ന്നി​വ ഹാ​ജ​രാ​ക്ക​ണം.

Recommended Video

cmsvideo
12 To 16-Week Gap For Covishield Doses, Says Government Panel | Oneindia Malayalam

കനത്ത മഴയില്‍ കേരളത്തില്‍ വ്യാപകമായ നാശനഷ്ടം: ചിത്രങ്ങള്‍ കാണാം

രണ്ടാം ഡോസിനു വേണ്ടിയും ഓൺലൈനായി റജിസ്റ്റർ ചെയ്യണം. അപേക്ഷകൾ നിരസിച്ചവർക്കു വീണ്ടും രേഖകൾ സഹിതം അപേക്ഷിക്കാം. സ്‌​പോ​ട്ട് ര​ജി​സ്‌​ട്രേ​ഷ​ന്‍ അ​നു​വ​ദി​ക്കി​ല്ല. രോ​ഗ​ങ്ങ​ളു​ള്ള​വ​ർ നിർബന്ധമായും ഡോ​ക്​​ട​റു​ടെ സ​ർ​ട്ടി​ഫി​ക്ക​റ്റ്​ അ​പ്​​ലോ​ഡ്​ ചെ​യ്യ​ണം. ലോ​ക്​​ഡൗ​ൺ കാ​ല​ത്ത്​ ആ​ശു​പ​ത്രി സ​ന്ദ​ർ​ശ​നം പ്ര​യാ​സ​ക​ര​മാ​ണെ​ന്ന പ​രാ​തി ഇ​പ്പോ​ൾ ത​ന്നെ ഉ​യ​ർ​ന്നി​ട്ടു​ണ്ട്.

പുതിയ ലുക്കില്‍ നടി ഹുമാ ഖുറേഷി; വൈറലായ ഏറ്റവും പുതിയ ചിത്രങ്ങള്‍ കാണാം

English summary
Covid Vccination for priority list of people between age of 18 to 44 begins today
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X