കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സംസ്ഥാനത്ത് കൊവിഡ് ജാഗ്രത കൈമോശം വന്നു, നാടിനെ രക്ഷിക്കാൻ കൂടുതൽ നടപടികളെടുക്കുമെന്ന് മുഖ്യമന്ത്രി

Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് ജാഗ്രത കൈമോശം വന്നെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. നാടിനെ രക്ഷിക്കാന്‍ കൂടുതല്‍ നടപടികളെടുക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സംസ്ഥാനത്ത് പരിശോധനകള്‍ കഴിയുന്നത്ര വര്‍ദ്ധിപ്പിക്കും. നിയന്ത്രണങ്ങളുടെ ഭാഗമായി സര്‍ക്കാര്‍ പരിപാടികളില്‍ 20 പേര്‍ മാത്രമേ പങ്കെടുക്കാവുവെന്ന് മുഖ്യമന്ത്രി അറിയിച്ചു. 90 പൊതുവിദ്യാലയങ്ങളുടെ ഉദ്ഘാടനം വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിക്കുന്നതിനിടെയാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

വീട്ടമ്മയെ ഭീഷണിപ്പെടുത്തി ഒരു വര്‍ഷത്തോളം ലൈംഗികമായി പീഡിപ്പിച്ചു, കൊച്ചിയില്‍ എസ്‌ഐ അറസ്റ്റില്‍വീട്ടമ്മയെ ഭീഷണിപ്പെടുത്തി ഒരു വര്‍ഷത്തോളം ലൈംഗികമായി പീഡിപ്പിച്ചു, കൊച്ചിയില്‍ എസ്‌ഐ അറസ്റ്റില്‍

Recommended Video

cmsvideo
കേരളത്തിൽ അടിമുടി പെട്ട അവസ്ഥ..സ്‌കൂളും തിയേറ്ററും തുറക്കില്ല
pinarayi

കൊവിഡ് നിര്‍ദ്ദേശങ്ങള്‍ പാലിച്ചില്ലെങ്കില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും നിര്‍ദ്ദേശം ലംഘിക്കുന്നവര്‍ക്ക് പിഴ കൂട്ടേണ്ടിവരുമെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നല്‍കി. കൊവിഡ് സാഹചര്യത്തെ പലയിടത്തും ലാഘവത്തോടെയാണ് കാണുന്നത്. ഈ സാഹചര്യത്തില്‍ നാടിനെ രക്ഷിക്കാന്‍ കൂടുതല്‍ നടപടികളിലേക്ക് കടക്കും. കൊവിവിഡിനെതിരെ മരുന്ന് ഇപ്പോഴും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. അതിനാല്‍ ശക്തമായ പ്രതിരോധ സംവിധാനങ്ങള്‍ ഇനിയും വേണമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

രാഹുൽ ഗാന്ധിയുടെ ഹത്രാസ് യാത്രയ്ക്ക് വഴിമുടക്കാൻ യോഗി സർക്കാർ; യുപി കോൺഗ്രസ് അധ്യക്ഷൻ വീട്ടുതടങ്കലിൽരാഹുൽ ഗാന്ധിയുടെ ഹത്രാസ് യാത്രയ്ക്ക് വഴിമുടക്കാൻ യോഗി സർക്കാർ; യുപി കോൺഗ്രസ് അധ്യക്ഷൻ വീട്ടുതടങ്കലിൽ

എല്ലാവരും ജാഗ്രത നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിക്കണം. കൊവിഡ് എത്രകാലം നിലനില്‍ക്കുമെന്ന് പറയാന്‍ സാധിക്കില്ല. അതുകൊണ്ട് രോഗവ്യാപനത്തിന് സാധ്യതയുള്ള പ്രദേശങ്ങള്‍ അടച്ചിടാന്‍ സാധിക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കടകളിലും മറ്റും പോകുമ്പോള്‍ സമൂഹിക അകലം പാലിക്കുകയും മാസ്‌ക് കൃത്യമായി ധരിക്കുകയും ചെയ്യണമെന്ന് മുഖ്യമന്ത്രി അറിയിച്ചു.

ഹത്രാസ് കൂട്ടബലാത്സംഗം: പ്രതികള്‍ക്ക് അനുകൂലമായി ഉന്നതജാതിക്കാരുടെ ധര്‍ണ, നീതി ലഭിക്കണമെന്ന് ആവശ്യംഹത്രാസ് കൂട്ടബലാത്സംഗം: പ്രതികള്‍ക്ക് അനുകൂലമായി ഉന്നതജാതിക്കാരുടെ ധര്‍ണ, നീതി ലഭിക്കണമെന്ന് ആവശ്യം

സാധനങ്ങള്‍ തൊട്ടുനോക്കേണ്ട കടയാണെങ്കില്‍ ഗ്ലൗസ് ധരിച്ച് മാത്രമേ കയറാന്‍ പാടുള്ളൂ. കടകളില്‍ ആവശ്യമായ ക്രമീകരണങ്ങള്‍ ഉറപ്പാക്കേമ്ടത് കടയുടമയുടെ ഉത്തരവാദിത്തമാണ്. ഇത് ചെയ്തില്ലെങ്കില്‍ കട അടച്ചുപൂട്ടുമെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നല്‍കി.

രണ്ടും കല്‍പ്പിച്ച് രാഹുലും പ്രിയങ്കയും; വീണ്ടും ഹത്രാസിലേക്ക്, കൂടെ എംപിമാരും, പോലീസ് തടയുമോ?രണ്ടും കല്‍പ്പിച്ച് രാഹുലും പ്രിയങ്കയും; വീണ്ടും ഹത്രാസിലേക്ക്, കൂടെ എംപിമാരും, പോലീസ് തടയുമോ?

English summary
Covid vigilance neglected, CM Pinarayi Vijayan says more steps will be taken to save the state
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X