കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഫോണിലൂടെയുള്ള കൊവിഡ് പ്രതിരോധ സന്ദേശം; അവസാനിപ്പിക്കുന്നത് പരിശോധിക്കണമെന്ന് മനുഷ്യാവകാശ കമ്മിഷന്‍

Google Oneindia Malayalam News

തിരുവനന്തപുരം: കൊവിഡ് വൈറസിനെ പ്രതിരോധിക്കേണ്ട രീതിയെ കുറിച്ച് ജനങ്ങള്‍ക്ക് മതിയായ ബോധവല്‍ക്കരണം ലഭിച്ചു കഴിഞ്ഞ സാഹചര്യത്തില്‍ ഫോണ്‍കോള്‍ വിളിക്കുമ്പോള്‍ കേള്‍ക്കുന്ന കൊവിഡ് പ്രതിരോധ പ്രചരണം അവസാനിപ്പിക്കണമെന്ന ആവശ്യം സര്‍ക്കാര്‍ ഗൗരവപൂര്‍വം പരിശോധിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ആവശ്യപ്പെട്ടു. ചീഫ്‌സെക്രട്ടറി ആവശ്യമായ നടപടി സ്വീകരിച്ച് മൂന്നാഴ്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം പി.മോഹനദാസ് ആവശ്യപ്പെട്ടു.

covid

കേരള ബ്ലൈന്‍ഡ് അസോസിയേഷന് വേണ്ടി സെക്രട്ടറി സമര്‍പ്പിച്ച പരാതിയിലാണ് നടപടി. കഴിഞ്ഞ ഏഴ് മാസമായി കൊവിഡ് വൈറസിനെതിരായ പ്രചാരണം രാജ്യത്തെമ്പാടും നടക്കുന്നതായി പരാതിയില്‍ പറയുന്നു. ഇതിന്റെ ഫലമായി കൊവിഡ് പ്രത്യാഘാതത്തെ കുറിച്ച് എല്ലാവര്‍ക്കും അറിയാം. ഈ സാഹചര്യത്തില്‍ അത്യാവശ്യത്തിന് ഒരാളെ ഫോണില്‍ വിളിക്കേണ്ടി വരുമ്പോള്‍ ഒരു മിനിറ്റിലധികം നീളുന്ന ശബ്ദസന്ദേശത്തിന്റെ ആവശ്യമില്ലെന്ന് പരാതിയില്‍ പറയുന്നു.

Recommended Video

cmsvideo
Covid Infection Is Less Among People Who Have Taken Homeopathic Immunity Medicines‌

അത്യാവശ്യത്തിന് പോലീസിന്റെയോ ആരോഗ്യ പ്രവര്‍ത്തകരുടെയോ സേവനത്തിനായി ഫോണില്‍ വിളിക്കേണ്ടി വരുന്നവരുടെ സമയം കൊല്ലുന്ന ഏര്‍പ്പാടാണ് ഇതെന്ന് പരാതിയില്‍ പറയുന്നു. വിഷയം തീര്‍ത്തും ഗൗരവകരവും പരിഗണനാര്‍ഹവുമാണെന്ന് കമ്മീഷന്‍ നിരീക്ഷിച്ചു. പരാതി ഉടന്‍ പരിഹരിക്കാനുള്ള ഉത്തരവാദിത്വം അധിക്യതര്‍ക്കുണ്ടെന്നും കമ്മീഷന്‍ ചൂണ്ടിക്കാണിച്ചു.

ലോക രാജ്യങ്ങള്‍ക്കൊപ്പം ഇനി ഇന്ത്യയും, ശത്രുക്കള്‍ തൊടാന്‍ മടിക്കും; മിസൈലുകള്‍ക്ക് ഇനി ശബ്ദാതി വേഗംലോക രാജ്യങ്ങള്‍ക്കൊപ്പം ഇനി ഇന്ത്യയും, ശത്രുക്കള്‍ തൊടാന്‍ മടിക്കും; മിസൈലുകള്‍ക്ക് ഇനി ശബ്ദാതി വേഗം

'ചിദാനന്ദപുരിയായാലും ബിജെപിയുടെ സുരേന്ദ്രനായാലും രാഷ്ട്രീയം കളിക്കാൻ ഹിന്ദുവിന്റെ പേര് ഉപയോഗിക്കരുത്'ചിദാനന്ദപുരിയായാലും ബിജെപിയുടെ സുരേന്ദ്രനായാലും രാഷ്ട്രീയം കളിക്കാൻ ഹിന്ദുവിന്റെ പേര് ഉപയോഗിക്കരുത്

കൊവിഡ് കുതിച്ചുയരുന്ന ഇന്ത്യയിലേക്ക് 'സ്പുട്‌നിക്' എത്തുമോ..! റഷ്യ നൽകുന്ന സൂചനകൾ; പുതിയ വിവരങ്ങൾ കൊവിഡ് കുതിച്ചുയരുന്ന ഇന്ത്യയിലേക്ക് 'സ്പുട്‌നിക്' എത്തുമോ..! റഷ്യ നൽകുന്ന സൂചനകൾ; പുതിയ വിവരങ്ങൾ

English summary
Covid warning message over the phone call; Human Rights Commission urges review of termination
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X