Get Updates
Get notified of breaking news, exclusive insights, and must-see stories!

രണ്ടാം തരംഗത്തില്‍ രാജ്യം നടുങ്ങുന്നു: 1761 മര​ണം, റെക്കോര്‍ഡ് പ്രതിദിന വര്‍ധനവ്

ദില്ലി: ആശങ്കയേറ്റി രാജ്യത്തെ കോവിഡ് മരണങ്ങളില്‍ റെക്കോര്‍ഡ് വര്‍ധനവ്. കഴിഞ്ഞ 24 മണിക്കൂറില്‍ 1761 പേരാണ് രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചത്. കൊവിഡ് വ്യാപനത്തിന് ശേഷം ഇന്നുവരേയുള്ളതില്‍ ഏറ്റവും ഉയര്‍ന്ന മരണ നിരക്കാണ് ഇത്. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് മരണങ്ങളുടെ നിരക്ക് 180530 ആയി. കൊവിഡിന്‍റെ രണ്ടാം തരംഗത്തില്‍ രാജ്യത്തിന് ഏറ്റവും വലിയ വെല്ലുവിളിയാവുന്നത് ഈ ഉയര്‍ന്ന മരണ നിരക്കാണ്. വാക്സിനേഷന്‍ നടപടികള്‍ തുടങ്ങിയിട്ടും മരണ നിരക്ക് കുത്തനെ ഉയരുന്നതാണ് ആരോഗ്യ വിദഗ്ധരില്‍ ആശങ്ക ഉയര്‍ത്തുന്നത്.

വീണ്ടും രാജ്യത്ത് രണ്ടര ലക്ഷത്തിലേറെ രോഗബാധിതരുണ്ടായ ദിനം കൂടിയാണ് കഴിഞ്ഞ് പോവുന്നത്. കഴിഞ്ഞ 24 മണിക്കൂറില്‍ രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചുവരുടെ എണ്ണം 259170 ആണ്. കഴിഞ്ഞ ദിവസം 2.7 ലക്ഷം രോഗബാധിതരായിരുന്നു രാജ്യത്ത് ഉണ്ടായിരുന്നത്. രോഗികളുടെ എണ്ണത്തില്‍ കഴിഞ്ഞ ദിവസത്തേക്കാള്‍ നേരിയ കുറവ് ഉണ്ടായെങ്കിലും മരണ സഖ്യയില്‍ വലിയ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. രാജ്യത്ത് ചികിത്സയില്‍ ഉള്ളവരുടെ എണ്ണം ഇതിനോടകം 20 ലക്ഷം കടന്നു. രോഗികളുടെ എണ്ണത്തില്‍ കഴിഞ്ഞ 10 ദിവസം കൊണ്ട് വലിയ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്.

corona

Recommended Video

cmsvideo
    Kerala is ready to face second wave says Pinarayi vijayan | Oneindia Malayalam

    10 ദിവസം കൊണ്ടാണ് 10 ലക്ഷം രോഗബാധിതർ കൂടിയത്. 2031977 പേരാണ് നിലവിൽ കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. 13108582 പേരാണ് ഇതുവരെ രോഗമുക്തരായത്. 15,19,486 പേരില്‍ ഇതുവരെ കൊവിഡ് പരിശോധന നടത്തുകയും ചെയ്തു. അതേസമയം രാജ്യത്ത് 18 വയസിന് മുകളില്‍ ഉള്ള എല്ലാവര്‍ക്കും വാക്സിന്‍ നല്‍കാനുള്ള നീക്കത്തിലാണ് കേന്ദ്ര സര്‍ക്കാര്‍. രാജ്യത്ത് ഇത് വരെ വാക്സീൻ സ്വീകരിച്ചവരുടെ എണ്ണം 12,71,29,113 ആയിട്ടുണ്ട്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+