കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തിലെ കൊവിഡ് രോഗികളുടെ എണ്ണം 165 ആയി! ഒരു ലക്ഷത്തിലേറെപ്പേർ നിരീക്ഷണത്തിൽ!

Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 6 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചതാണ് ഇക്കാര്യം. കൊവിഡ് രോഗിയായ 69കാരമായ മട്ടാഞ്ചേരി സ്വദേശിയുടെ മരണത്തില്‍ മുഖ്യമന്ത്രി ദുഖം രേഖപ്പെടുത്തി. മറ്റ് ഗുരുതര പ്രശ്‌നങ്ങള്‍ അദ്ദേഹത്തിനുണ്ടായിരുന്നുവെന്നും അതിനാലാണ് രക്ഷപ്പെടുത്താന്‍ സാധിക്കാതെ പോയതെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ഇന്ന് തിരുവനന്തപുരത്ത് രണ്ട് പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.കൊല്ലം, പാലക്കാട്, മലപ്പുറം, കാസര്‍കോട് ജില്ലകളില്‍ ഓരോരുത്തര്‍ക്കും ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് കൊവിഡ് 19 രോഗികളുടെ എണ്ണം 165 ആയി ഉയര്‍ന്നു. സംസ്ഥാനത്ത് ഇതുവരെ 134370 പേരാണ് കൊവിഡ് നിരീക്ഷണത്തിലുളളത്. വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നത് 133750 പേരാണ്. 620 പേര്‍ വീടുകളില്‍ നിരീക്ഷണത്തിലാണ്. 148 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

cm

4 പേരാണ് ഇന്ന് കൊവിഡില്‍ നിന്നും രക്ഷപ്പെട്ടിരിക്കുന്നത്. കൊവിഡിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാന എന്‍ട്രന്‍സ് പരീക്ഷ മാറ്റി വെച്ചു. പത്രം അവശ്യ സര്‍വ്വീസ് ആണെന്നും വിതരണം തടസ്സപ്പെടുത്തരുത് എന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. സാമൂഹ്യ വ്യാപനം തടയുന്നതിന് വേണ്ടി റാപ്പിഡ് ടെസ്റ്റ് നടത്തുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട് പുതിയ ആശയങ്ങള്‍ അവതരിപ്പിക്കാന്‍ ബ്രേക്ക് കൊറോണ പദ്ധതി നടപ്പിലാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സ്റ്റാര്‍ട്ടപ്പ് മിഷന്റെ സഹായത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.

മാസ്‌കുകളും ഉപകരണങ്ങളും നിര്‍മ്മിക്കാനായി കൂടുതല്‍ സംവിധാനം ഏര്‍പ്പെടുത്തും. കഞ്ചിക്കോട് പ്രത്യേക സംവിധാനം ഒരുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കാസര്‍കോട് അതിര്‍ത്തിയിലെ മണ്ണ് കര്‍ണാടക മാറ്റിയിട്ടില്ലെന്നും ഇക്കാര്യം സദാനന്ദ ഗൗഡയെ അറിയിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു. കണ്ണൂരില്‍ ജില്ലാ പോലീസ് മേധാവി ആളുകളെ ഏത്തമിടീച്ചത് സംസ്‌ക്കാരത്തിന് യോജിക്കാത്തതെന്നും പോലീസിന്റെ യശസ്സ് നശിപ്പിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

Recommended Video

cmsvideo
കൊറോണയ്ക്കെതിരെ ഒരുമിച്ച് കേരളം | Oneindia Malayalam

സംസ്ഥാനത്ത് 1059 കമ്മ്യൂണിറ്റി കിച്ചണുകള്‍ ആരംഭിച്ചു. കമ്മ്യൂണിറ്റി കിച്ചണുകള്‍ ആള്‍ക്കൂട്ടമായി മാറരുതെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. കിറ്റുകള്‍ ആവശ്യമില്ലാത്തവര്‍ സര്‍ക്കാരിനെ അറിയിക്കണം. അര്‍ഹതപ്പെട്ടവര്‍ക്ക് നല്‍കാന്‍ ഇത് മൂലം സാധിക്കും. ഓണ്‍ലൈന്‍ വഴി സാധനങ്ങള്‍ വീട്ടിലെത്തിക്കാന്‍ കൂടുതല്‍ സംവിധാനം ഒരുക്കും. ഇന്ന് കൊവിഡ് എണ്ണം കുറഞ്ഞു എന്നതിനര്‍ത്ഥം അപകടം ഒഴിവായി എന്നല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ശാരീരിക അകലം കര്‍ക്കശമായി പാലിക്കണം. ഏപ്രിൽ 1 മുതൽ റേഷൻ അരി വിതരണം നടത്തും. സംസ്ഥാനത്ത് മരുന്നുകൾ എത്തിക്കാൻ എയർ ഏഷ്യക്ക് അനുമതി ലഭിച്ചു. രാവിലെ 9 മുതൽ വൈകിട്ട് 5 വരെ ട്രഷറികൾ പ്രവർത്തിക്കും. സർവ്വീസ് പെൻഷനുകൾ അടുത്ത മാസം 2 മുതൽ വിതരണം ചെയ്യും.

English summary
Covid19: 6 new covid cases confirmed in Kerala today
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X