കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സകല മനുഷ്യർക്കും രക്ഷാ കവചം ഒരുക്കുന്ന പ്രധാനമന്ത്രി, ഇങ്ങനെയൊരു മുഖ്യമന്ത്രി, കുറിപ്പുമായി മോഹൻലാൽ!

Google Oneindia Malayalam News

കൊച്ചി: കൊവിഡ് കാലത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും മുഖ്യമന്ത്രി പിണറായി വിജയനും പ്രശംസയുമായി നടൻ മോഹൻലാൽ. മഹാരാജ്യത്തിൻ്റെ സർവ്വ സന്നാഹങ്ങളും കൊണ്ട് സകല മനുഷ്യർക്കും രക്ഷാ കവചം ഒരുക്കുന്ന ഒരു പ്രധാനമന്ത്രിക്കു കീഴിൽ, ഇങ്ങനെയൊരു മുഖ്യമന്ത്രിക്കു കീഴിൽ നമ്മൾ സുരക്ഷിതരാണ് എന്ന് മോഹൻലാൽ ഫേസ്ബുക്കിൽ കുറിച്ചു. നമ്മുടെ സുരക്ഷയ്ക്കും നമ്മുടെ കാവലിനും രാവും പകലും പണിയെടുക്കുന്ന പോലീസ് സേനയെയും ആരോഗ്യ പ്രവർത്തകരെയും മറന്ന് പോകരുതെന്നും മോഹൻലാൽ ഫേസ്ബുക്ക് പോസ്റ്റിലൂടെ അഭ്യർത്ഥിച്ചു.

മോഹൻലാലിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെയാണ്: മനുഷ്യർ വീടുകളിൽ ഒതുങ്ങുമ്പോൾ പട്ടിണിയിലാവുന്ന വളർത്തുമൃഗങ്ങളെ , തെരുവുകളിൽ മനുഷ്യർ ഇല്ലാതാവുമ്പോൾ വിശന്നുവലയുന്ന തെരുവുനായ്ക്കളെ , ശാസ്താംകോട്ട അമ്പലത്തിലെ പടച്ചോറില്ലാതാവുമ്പോൾ കൊടും പട്ടിണിയിലാവുന്ന കുരങ്ങന്മാരെ.. അരെയൊക്കെയാണ് മഹാമാരിയുടെ ഈ നാളിൽ ഒരു മുഖ്യമന്ത്രി ഓർത്തെടുത്ത് കരുതലോടെ ചേർത്തു നിർത്തുന്നത്! നമ്മൾ ഭാഗ്യവാന്മാരാണ്.. മഹാരാജ്യത്തിൻ്റെ സർവ്വ സന്നാഹങ്ങളും കൊണ്ട് സകല മനുഷ്യർക്കും രക്ഷാ കവചം ഒരുക്കുന്ന ഒരു പ്രധാനമന്ത്രിക്കു കീഴിൽ, ഇങ്ങനെയൊരു മുഖ്യമന്ത്രിക്കു കീഴിൽ നമ്മൾ സുരക്ഷിതരാണ്.

lal

പക്ഷേ, നമ്മുടെ സുരക്ഷയ്ക്ക്, നമ്മുടെ കാവലിന് രാവും പകലും പണിയെടുക്കുന്ന പോലീസ് സേനയെ, ആരോഗ്യ പ്രവർത്തകരെ ചിലപ്പോഴെങ്കിലും നമ്മൾ മറന്നു പോകുന്നു. അരുത്.. അവരും നമ്മെ പോലെ മനുഷ്യരാണ്... അവർക്കും ഒരു കുടുംബമുണ്ട്. അവർ കൂടി സുരക്ഷിതരാവുമ്പോഴേ നമ്മുടെ ഭരണാധികരികൾ ഏറ്റെടുത്ത ഈ മഹാദൗത്യം പൂർണമാവൂ... ഈ യുദ്ധം നമുക്കു ജയിച്ചേ പറ്റു. വിവേകത്തോടെ, ജാഗ്രതയോടെ, പ്രാർത്ഥനയോടെ വീടുകളിൽ തന്നെ ഇരിക്കു. എല്ലാ ദുരിതങ്ങളും അകന്ന പുതിയ പുലരി കാണാൻ ജനാലകൾ തുറന്നിട്ടു'' എന്നാണ് മോഹൻലാൽ ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നത്..

ഇന്ന് സംസ്ഥാനത്ത് 122 പേരെയാണ് കൊവിഡ് രോഗലക്ഷണങ്ങളോട് കൂടി ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. 39 പേർക്ക് ഇന്ന് കൊവിഡ് 19 സ്ഥിരീകരിച്ചു. സംസ്ഥാനത്ത് ഇതാദ്യമായാണ് ഒറ്റ ദിവസം ഇത്രയേറെ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. കൊല്ലം ജില്ലയിലും കൊവിഡ് ബാധ സ്ഥിരീകരിച്ചു. ഒരാള്‍ക്കാണ് പരിശോധനയില്‍ കൊവിഡ് പോസിറ്റീവ് കണ്ടെത്തിയത്.

ജോർദാനിലെ പൊളളുന്ന മരുഭൂമിയിൽ ഒറ്റപ്പെട്ട് പൃഥ്വിരാജും ബ്ലെസ്സിയും സംഘവും, ഇടപെട്ട് മുഖ്യമന്ത്രി!ജോർദാനിലെ പൊളളുന്ന മരുഭൂമിയിൽ ഒറ്റപ്പെട്ട് പൃഥ്വിരാജും ബ്ലെസ്സിയും സംഘവും, ഇടപെട്ട് മുഖ്യമന്ത്രി!

ഇറ്റലിയിൽ 24 മണിക്കൂറിനിടെ 919 മരണം! ചൈനയേയും മറികടന്ന് അമേരിക്ക, കൊവിഡ് കത്തിപ്പടരുന്നു!ഇറ്റലിയിൽ 24 മണിക്കൂറിനിടെ 919 മരണം! ചൈനയേയും മറികടന്ന് അമേരിക്ക, കൊവിഡ് കത്തിപ്പടരുന്നു!

English summary
Covid19: Actor Mohanlal praises PM Narendra Modi and CM Pinarayi Vijayan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X