കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊവിഡ്19: 'മഹല്ല് അടിസ്ഥാനത്തില്‍ പ്രവാസികളുടെ കണക്കെടുക്കണം', എംഎൽഎ വിവാദത്തിൽ!

Google Oneindia Malayalam News

കോഴിക്കോട്: സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന കുറ്റ്യാടി എംഎല്‍എ പാറക്കല്‍ അബ്ദുളളയുടെ ശബ്ദ സന്ദേശം വിവാദത്തില്‍. മഹല്ല് അടിസ്ഥാനത്തില്‍ പ്രവാസികളുടെ കണക്കെടുക്കണമെന്നും ഡാറ്റയുണ്ടാക്കണം എന്നുമാണ് ശബ്ദ സന്ദേശത്തില്‍ പറയുന്നത്.

വിവിധ മഹല്ല് കമ്മിറ്റികളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലാണ് ഈ ശബ്ദസന്ദേശം പ്രചരിക്കുന്നത്. എല്ലാ മതക്കാരെയും ഒരു പോലെ കാണാത്ത എംഎല്‍എ സത്യപ്രതിജ്ഞാ ലംഘനവും കൊവിഡ് പ്രോട്ടോക്കോള്‍ ലംഘനവുമാണ് നടത്തിയതെന്ന് സിപിഎം കോഴിക്കോട് ജില്ലാ കമ്മിറ്റി ആരോപിച്ചു.

വിഭാഗീയത പടർത്തുന്നത്

വിഭാഗീയത പടർത്തുന്നത്

വിവിധ മഹല്ലുകമ്മറ്റികളുടെ വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ പ്രചരിക്കുന്ന കുറ്റ്യാടി എം.എൽ.എ പാറക്കൽ അബ്ദുള്ളയുടെ ഒരു ശബ്ദസന്ദേശം അങ്ങേയറ്റം വിഭാഗീയത പടർത്തുന്നതും അപലപനീയവുമാണെന്ന് സി.പി.ഐ(എം) കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ് കുറ്റപ്പെടുത്തി. കോവിഡ് പ്രോട്ടോക്കോളും സത്യപ്രതിജ്ഞാലംഘനവും നടത്തിയ എം.എൽ. എക്കെതിരെ നടപടി സ്വീകരിക്കണമെന്നും സെക്രട്ടറിയേറ്റ് പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.

മഹല്ലടിസ്ഥാനത്തിൽ കണക്ക്

മഹല്ലടിസ്ഥാനത്തിൽ കണക്ക്

മഹല്ലടിസ്ഥാനത്തിൽ പ്രവാസികളുടെ കണക്കെടുക്കണമെന്നും ഡാറ്റയുണ്ടാക്കണമെന്നുമാണ് എം.എൽ.എ ആവശ്യപ്പെടുന്നത്. എല്ലാ മതങ്ങളിലും വിഭാഗങ്ങളിലും പെട്ട പ്രവാസികളുടെ സംരക്ഷണത്തിനുവേണ്ടി പ്രവർത്തിക്കാൻ ബാധ്യസ്ഥനായ ഒരു ജനപ്രതിനിധിയുടെ ഭാഗത്തുനിന്ന് ഒരിക്കലും ഉണ്ടാകാൻ പാടില്ലാത്തതാണ് സങ്കുചിതമായരീതിയിൽ കണക്കെടുക്കണമെന്ന നിർദ്ദേശം. അങ്ങേയറ്റം കുറ്റകരമായ വിഭാഗീയ പ്രവർത്തനമാണിത്.

കൊവിഡ് പ്രൊട്ടോക്കോളിന് വിരുദ്ധം

കൊവിഡ് പ്രൊട്ടോക്കോളിന് വിരുദ്ധം

എം.എൽ.എ എന്ന നിലയിൽ എടുത്തിട്ടുള്ള സത്യപ്രതിജ്ഞയുടെ നഗ്നമായ ലംഘനവുമാണിത്. മാത്രമല്ല ലോകാരോഗ്യസംഘടനയുടെ നിർദ്ദേശാനുസരണം നമ്മുടെ രാജ്യവും സംസ്ഥാനവും അംഗീകരിച്ചു പാലിക്കുന്ന കോവിഡ് പ്രതിരോധ പ്രോട്ടോക്കോളിന് വിരുദ്ധവുമാണ് സാമുദായികമായ വിഭാഗീയത സൃഷ്ടിക്കുന്ന ഈ ശബ്ദസന്ദേശം.

ഗൗരവപൂർവ്വം കാണണം

ഗൗരവപൂർവ്വം കാണണം

മത ജാതി കക്ഷി വ്യത്യാസങ്ങളെല്ലാം മാറ്റിവെച്ച് എല്ലാ മതസമുദായ നേതൃത്വങ്ങളും രാഷ്ട്രീയ നേതൃത്വങ്ങളും മഹാമാരിയെ പ്രതിരോധിക്കാനുള്ള ശ്രമകരമായ
പ്രവർത്തനങ്ങൾ നടത്തിക്കൊണ്ടിരിക്കുന്ന സമയത്താണ് ഒരു ജനപ്രതിനിധിയുടെ ഭാഗത്തുനിന്നും ഇത്രയും സങ്കുചിതവും ഉത്തരവാദിത്വരഹിതവുമായ ഇടപെടലുണ്ടായിരിക്കുന്നതെന്ന് ജനാധിപത്യ മതനിരപേക്ഷശക്തികൾ ഗൗരവപൂർവ്വം കാണണമെന്ന് സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

മതാടിസ്ഥാനത്തിലല്ല

മതാടിസ്ഥാനത്തിലല്ല

ഇത്തരം വിഭാഗീയമായ ഇടപെടലുകൾ ഒരു കാരണവശാലും പ്രോത്സാഹിപ്പിക്കപ്പെട്ടുകൂടാത്തതാണ്. പ്രവാസികളുടെ സുരക്ഷ ഉറപ്പുവരുത്തലും നാട്ടിലേക്ക് തിരിച്ചുകൊണ്ടു വരാനുള്ള പ്രവർത്തനങ്ങളും മതാടിസ്ഥാനത്തിലോ ജാതി അടിസ്ഥാനത്തിലോ അല്ല ഒരിക്കലും കൈകാര്യം ചെയ്യേണ്ടതെന്ന കാര്യം ജനപ്രതിനിധി എന്ന നിലയിൽ അദ്ദേഹം ഓർക്കേണ്ടതായിരുന്നു.

മതത്തിന്റെ പ്രശ്നമല്ല

മതത്തിന്റെ പ്രശ്നമല്ല

സുന്നി, മുജാഹിദ് വിഭാഗങ്ങൾ ഉൾപ്പെടെയുള്ള സംഘടനകളുടെ നേതാക്കൾ വിദേശത്തുള്ള സഹോദരങ്ങളെ നാട്ടിൽ എത്തിച്ചാൽ ക്വാറന്റൈൻ ഉൾപ്പെടെയുള്ള എല്ലാ മുൻകരുതൽ നടപടികൾക്കും തങ്ങളുടെ സ്ഥാപനങ്ങൾ വിട്ടുതരുന്നതുൾപ്പെടെ എല്ലാ സഹായങ്ങളും സർക്കാരിന് വാഗ്ദാനം ചെയ്തിട്ടുണ്ട്. അവരാരും പ്രവാസികളുടെ പ്രശ്നത്തെ ഒരു പ്രത്യേക മതത്തിന്റെ പ്രശ്നമായിട്ടല്ല കണ്ടിട്ടുള്ളത്.

Recommended Video

cmsvideo
പ്രവാസികള്‍ക്ക് ധൈര്യം പകര്‍ന്ന് മോഹന്‍ലാല്‍ | Oneindia Malayalam
സത്യപ്രതിജ്ഞാ ലംഘനം

സത്യപ്രതിജ്ഞാ ലംഘനം

മതത്തിനും മറ്റെല്ലാ സങ്കുചിത വികാരങ്ങൾക്കുമപ്പുറം പ്രവർത്തിച്ചു കൊള്ളാമെന്നുള്ള ഒരു എം.എൽ.എയുടെ സത്യപ്രതിജ്ഞാ ലംഘനവും കൂടിയാണ് ഈ വോയ്സ് ക്ലിപ്പിൽ പറയുന്ന കാര്യങ്ങൾ. ജനങ്ങളുടെ ഐക്യത്തിനും യോജിച്ചുനിന്നുള്ള പ്രതിരോധ പ്രവർത്തനങ്ങൾക്കും വിള്ളലുണ്ടാക്കുന്ന ഒരു തരത്തിലുമുള്ള നീക്കങ്ങളും ആരുടെയും ഭാഗത്തുനിന്ന് ഉണ്ടാകരുതെന്നും സെക്രട്ടറിയേറ്റ് അഭ്യർത്ഥിച്ചു.

English summary
Covid19: CPM Kozhikode District Committee slams Parakkal Abdulla's voice clip
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X