Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രളയകാലത്ത് ചാക്ക് കണക്കിന് വസ്ത്രം നൽകി, കൊവിഡ് കാലത്ത് തെരുവിന് അന്നം, നൗഷാദ് വീണ്ടും

കൊച്ചി: രണ്ട് പ്രളയം വന്നപ്പോഴും നിപ്പ വന്നപ്പോഴും മലയാളികള്‍ക്ക് മുന്നില്‍ ദൈവങ്ങളുടെ രൂപത്തില്‍ പലരും അവതരിക്കുകയുണ്ടായി. പ്രളയ കാലത്ത് മത്സ്യത്തൊഴിലാളികളും നിപ്പാ കാലത്ത് ആരോഗ്യപ്രവര്‍ത്തകരും നടത്തിയ സേവനങ്ങള്‍ മറക്കാനാവാത്തതാണ്. കൊവിഡ് കാലത്തുമുണ്ട് അത്തരത്തില്‍ ദൈവരൂപമെടുത്തവര്‍.

നൗഷാദിനെ മലയാളികള്‍ അത്ര പെട്ടെന്ന് ഒന്നും മറക്കില്ല. പ്രളയ കാലത്ത് പലരുടേയും ഫേസ്ബുക്ക് വാളുകളിലും വാട്‌സ്ആപ്പ് സ്റ്റാറ്റസുകളിലും ഈ മനുഷ്യന്റെ മുഖം നിറഞ്ഞ് നിന്നിരുന്നു. കുത്തിയൊലിച്ച് വന്ന വെള്ളപ്പാച്ചലില്‍ വീടും സ്വത്തും അടക്കം നഷ്ടപ്പെട്ട് ഉടുത്തിരിക്കുന്ന വസ്ത്രം മാത്രം ബാക്കിയായ മനുഷ്യര്‍ക്ക് വേണ്ടി സഹായം ചെയ്ത നൗഷാദ്.

കൊറോണക്കാലത്തും നൗഷാദ് സഹായഹസ്തവുമായി രംഗത്തുണ്ട്. സമൂഹ വ്യാപനം തടയുക എന്ന ലക്ഷ്യത്തോടെ എല്ലാവരോടും വീട്ടിലിരിക്കാന്‍ നിര്‍ദേശിച്ചിരിക്കുകയാണ് സര്‍ക്കാര്‍. എന്നാല്‍ തെരുവില്‍ ഉറങ്ങുന്ന അനേകം മനുഷ്യര്‍ നമുക്കിടയിലുണ്ട്. ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ ഭക്ഷണം കൂടി കിട്ടാതെ അതീവ ദുരിതത്തിലായ ഈ മനുഷ്യര്‍ക്ക് വേണ്ടിയാണ് ഇക്കുറി നൗഷാദ് രംഗത്ത് ഇറങ്ങിയിരിക്കുന്നത്.

Corona

തെരുവിലെ നൂറോളം മനുഷ്യര്‍ക്ക് ഇന്ന് നൗഷാദ് പൊതിച്ചോറ് വിതരണം നടത്തി. കൊച്ചി നഗരത്തിലാണ് വിശക്കുന്നവര്‍ക്ക് നൗഷാദ് ഭക്ഷണ വിതരണം നടത്തിയത്. സുഹൃത്തിന്റെ വണ്ടിയാണ് നൗഷാദ് ഭക്ഷണ വിതരണത്തിന് ഉപയോഗിച്ചത്. രും ദിവസങ്ങളിലും കൊച്ചിയിലെ തെരുവുകളില്‍ വിശന്നിരിക്കുന്നവര്‍ക്ക് ഭക്ഷണം എത്തിക്കാനാണ് നൗഷാദിന്റെ തീരുമാനം.

എറണാകുളം ബ്രോഡ് വേയിലെ തെരുവ് കച്ചവടക്കാരനാണ് നൗഷാദ്. പ്രളയ കാലത്ത് കടകളില്‍ സഹായം തേടി എത്തിയ സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് മുന്നില്‍ സ്വന്തം കട ഒന്നാകെ തുറന്നിടുകയാണ് നൗഷാദ് ചെയ്തത്. ചാക്ക് കണക്കിന് പുതിയ വസ്ത്രങ്ങളാണ് നൗഷാദ് അന്ന് പ്രളയത്തില്‍ ബാധിക്കപ്പെട്ടവര്‍ക്ക് സംഭാവന നല്‍കിയത്. കേരളം മുഴുവന്‍ അന്ന് നൗഷാദിനെ അഭിനന്ദിച്ചു. നൗഷാദിന്റെ പ്രവര്‍ത്തിയില്‍ നിന്ന് ഊര്‍ജമുള്‍ക്കൊണ്ട് പിന്നീട് നിരവധി പേരാണ് പ്രളയബാധിതരെ സഹായിക്കാനായി മുന്നോട്ട് വന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+