കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രളയകാലത്ത് ചാക്ക് കണക്കിന് വസ്ത്രം നൽകി, കൊവിഡ് കാലത്ത് തെരുവിന് അന്നം, നൗഷാദ് വീണ്ടും

Google Oneindia Malayalam News

കൊച്ചി: രണ്ട് പ്രളയം വന്നപ്പോഴും നിപ്പ വന്നപ്പോഴും മലയാളികള്‍ക്ക് മുന്നില്‍ ദൈവങ്ങളുടെ രൂപത്തില്‍ പലരും അവതരിക്കുകയുണ്ടായി. പ്രളയ കാലത്ത് മത്സ്യത്തൊഴിലാളികളും നിപ്പാ കാലത്ത് ആരോഗ്യപ്രവര്‍ത്തകരും നടത്തിയ സേവനങ്ങള്‍ മറക്കാനാവാത്തതാണ്. കൊവിഡ് കാലത്തുമുണ്ട് അത്തരത്തില്‍ ദൈവരൂപമെടുത്തവര്‍.

നൗഷാദിനെ മലയാളികള്‍ അത്ര പെട്ടെന്ന് ഒന്നും മറക്കില്ല. പ്രളയ കാലത്ത് പലരുടേയും ഫേസ്ബുക്ക് വാളുകളിലും വാട്‌സ്ആപ്പ് സ്റ്റാറ്റസുകളിലും ഈ മനുഷ്യന്റെ മുഖം നിറഞ്ഞ് നിന്നിരുന്നു. കുത്തിയൊലിച്ച് വന്ന വെള്ളപ്പാച്ചലില്‍ വീടും സ്വത്തും അടക്കം നഷ്ടപ്പെട്ട് ഉടുത്തിരിക്കുന്ന വസ്ത്രം മാത്രം ബാക്കിയായ മനുഷ്യര്‍ക്ക് വേണ്ടി സഹായം ചെയ്ത നൗഷാദ്.

കൊറോണക്കാലത്തും നൗഷാദ് സഹായഹസ്തവുമായി രംഗത്തുണ്ട്. സമൂഹ വ്യാപനം തടയുക എന്ന ലക്ഷ്യത്തോടെ എല്ലാവരോടും വീട്ടിലിരിക്കാന്‍ നിര്‍ദേശിച്ചിരിക്കുകയാണ് സര്‍ക്കാര്‍. എന്നാല്‍ തെരുവില്‍ ഉറങ്ങുന്ന അനേകം മനുഷ്യര്‍ നമുക്കിടയിലുണ്ട്. ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ ഭക്ഷണം കൂടി കിട്ടാതെ അതീവ ദുരിതത്തിലായ ഈ മനുഷ്യര്‍ക്ക് വേണ്ടിയാണ് ഇക്കുറി നൗഷാദ് രംഗത്ത് ഇറങ്ങിയിരിക്കുന്നത്.

Corona

തെരുവിലെ നൂറോളം മനുഷ്യര്‍ക്ക് ഇന്ന് നൗഷാദ് പൊതിച്ചോറ് വിതരണം നടത്തി. കൊച്ചി നഗരത്തിലാണ് വിശക്കുന്നവര്‍ക്ക് നൗഷാദ് ഭക്ഷണ വിതരണം നടത്തിയത്. സുഹൃത്തിന്റെ വണ്ടിയാണ് നൗഷാദ് ഭക്ഷണ വിതരണത്തിന് ഉപയോഗിച്ചത്. രും ദിവസങ്ങളിലും കൊച്ചിയിലെ തെരുവുകളില്‍ വിശന്നിരിക്കുന്നവര്‍ക്ക് ഭക്ഷണം എത്തിക്കാനാണ് നൗഷാദിന്റെ തീരുമാനം.

എറണാകുളം ബ്രോഡ് വേയിലെ തെരുവ് കച്ചവടക്കാരനാണ് നൗഷാദ്. പ്രളയ കാലത്ത് കടകളില്‍ സഹായം തേടി എത്തിയ സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് മുന്നില്‍ സ്വന്തം കട ഒന്നാകെ തുറന്നിടുകയാണ് നൗഷാദ് ചെയ്തത്. ചാക്ക് കണക്കിന് പുതിയ വസ്ത്രങ്ങളാണ് നൗഷാദ് അന്ന് പ്രളയത്തില്‍ ബാധിക്കപ്പെട്ടവര്‍ക്ക് സംഭാവന നല്‍കിയത്. കേരളം മുഴുവന്‍ അന്ന് നൗഷാദിനെ അഭിനന്ദിച്ചു. നൗഷാദിന്റെ പ്രവര്‍ത്തിയില്‍ നിന്ന് ഊര്‍ജമുള്‍ക്കൊണ്ട് പിന്നീട് നിരവധി പേരാണ് പ്രളയബാധിതരെ സഹായിക്കാനായി മുന്നോട്ട് വന്നത്.

മരത്തിന് മുകളിൽ 7 പേർ കൊവിഡ് നിരീക്ഷണത്തിൽ! മമതയുടെ ബംഗാളിൽ നിന്നുളള ദയനീയ കാഴ്ച!മരത്തിന് മുകളിൽ 7 പേർ കൊവിഡ് നിരീക്ഷണത്തിൽ! മമതയുടെ ബംഗാളിൽ നിന്നുളള ദയനീയ കാഴ്ച!

രാജ്യത്തിന്റെ ഹൃദയം മറ്റൊരു കാഴ്ച കണ്ട് നുറുങ്ങുകയാണ്! അനിവാര്യമായ ആ ദുരന്തം അറിഞ്ഞിട്ടും.. കുറിപ്പ്രാജ്യത്തിന്റെ ഹൃദയം മറ്റൊരു കാഴ്ച കണ്ട് നുറുങ്ങുകയാണ്! അനിവാര്യമായ ആ ദുരന്തം അറിഞ്ഞിട്ടും.. കുറിപ്പ്

വീട്ടില്‍ കൊവിഡ് നിരീക്ഷണത്തില്‍ കഴിഞ്ഞ യുവാവ് നഗ്നനായി ഇറങ്ങിയോടി, വൃദ്ധയെ കടിച്ച് കൊന്നു!വീട്ടില്‍ കൊവിഡ് നിരീക്ഷണത്തില്‍ കഴിഞ്ഞ യുവാവ് നഗ്നനായി ഇറങ്ങിയോടി, വൃദ്ധയെ കടിച്ച് കൊന്നു!

അടങ്ങാതെ കൊവിഡ്, ഇറ്റലിയിൽ മരണം പതിനായിരം കടന്നു, അമേരിക്കയുടെ നില അതീവ ഗുരുതരം!അടങ്ങാതെ കൊവിഡ്, ഇറ്റലിയിൽ മരണം പതിനായിരം കടന്നു, അമേരിക്കയുടെ നില അതീവ ഗുരുതരം!

English summary
Covid19: Flood hero Noushad distributes food for poor at Kochi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X