കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊവിഡ്19: യുദ്ധകാലാടിസ്ഥാനത്തിൽ ഡോക്ടേഴ്‌സ് നിയമനം! അടിയന്തരമായി 276 ഡോക്ടർമാർ

Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് 19 പ്രതിരോധ പ്രവർ‍ത്തനങ്ങൾ‍ ശക്തമാക്കുന്നതിൻ്റെ ഭാഗമായി 276 ഡോക്ടർ‍‍മാരെ നിയമിക്കാൻ‍ നടപടികളായി. പി.എസ്.സി റാങ്ക് ലിസ്റ്റിലുള്ളവർ‍‍‍ക്കാണ് നിയമനമെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെകെ ശൈലജ അറിയിച്ചു. സംസ്ഥാനത്ത് കൊവിഡ് കേസുകൾ വർധിച്ച് വരുന്ന സാഹചര്യത്തിലാണ് സർക്കാരിന്റെ അടിയന്തര നീക്കം.

ആരോഗ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ: ' സംസ്ഥാനത്ത് കോവിഡ് പോസിറ്റീവ് കേസുകള്‍ വര്‍ധിച്ചു വരുന്നതിനാല്‍ ഇതിനെ യുദ്ധകാലാടിസ്ഥാനത്തില്‍ നേരിടാനുള്ള തയ്യാറെടുപ്പുകളാണ് ആരോഗ്യ വകുപ്പ് നടത്തുന്നത്. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി 276 ഡോക്ടര്‍മാരെ പി.എസ്.സി. വഴി അടിയന്തരമായി നിയമിക്കുന്നു.

covid

പി.എസ്.സി. റാങ്ക് ലിസ്റ്റിലുള്ളവരില്‍ നിന്നാണ് ഇവരെ തെരഞ്ഞെടുത്ത് നിയമനം നല്‍കുന്നത്. എല്ലാവര്‍ക്കും അഡ്വൈസ് മെമ്മോ നല്‍കിക്കഴിഞ്ഞു. വീഡിയോ കോണ്‍ഫറന്‍സിലൂടെ കൗണ്‍സിലിംഗ് നടത്തി ഒറ്റ ദിവസം കൊണ്ടായിരിക്കും ഇവരെ നിയമിക്കുക. ഇതുപോലെ മറ്റ് പാരമെഡിക്കല്‍ വിഭാഗക്കാരേയും അടിയന്തരമായി നിയമിക്കുന്നതാണ്. പോസിറ്റീവ് കേസുകളുള്ളവര്‍ക്ക് പുറമേ വീട്ടില്‍ നിരീക്ഷണത്തിലുള്ളവര്‍ക്ക് രോഗലക്ഷണങ്ങളോ മറ്റസുഖങ്ങളോ ഉണ്ടെങ്കില്‍ ഐസൊലേഷന്‍ മുറികളില്‍ മാത്രമേ ചികിത്സിക്കാന്‍ കഴിയുകയുള്ളൂ. ഇത് മുന്നില്‍ക്കണ്ട് ആരോഗ്യ വകുപ്പ് പ്ലാന്‍ എ, പ്ലാന്‍ ബി, പ്ലാന്‍ സി എന്നിങ്ങനെയുള്ള പദ്ധതികള്‍ ആവിഷ്‌ക്കരിച്ചിരുന്നു.

ഇവയിലെല്ലാം കൂടി 6,000ത്തോളം ഐസൊലേഷന്‍ കിടക്കകള്‍ തയ്യാറാക്കിയിരുന്നു. ഇതുകൂടാതെ 21,866 പേരെ ഒരേസമയം താമസിക്കാന്‍ കഴിയുന്ന കൊറോണ കെയര്‍ സെന്ററുകളും കണ്ടെത്തിയിട്ടുണ്ട്. ഓരോ പ്ലാനിനും അനുസരിച്ച് ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാര്‍, മരുന്നുകള്‍, സുരക്ഷ ഉപകരണങ്ങള്‍, വെന്റിലേറ്റര്‍ ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ വലിയ തോതില്‍ വര്‍ധിപ്പിക്കേണ്ടതുണ്ട്. ഇതിന്റെ ഭാഗമായാണ് പുതുതായി ഡോക്ടര്‍മാരെ നിയമിക്കാന്‍ തീരുമാനിച്ചത്'.

ഇന്ന് മാത്രം സംസ്ഥാനത്ത് 28 പേര്‍ക്കാണ് കൊവിഡ് 19 ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. 28 പേരില്‍ 25 പേരും ദുബായില്‍ നിന്ന് മടങ്ങി എത്തിയവരാണ്. 91പേരാണ് കേരളത്തില്‍ കൊവിഡ് 19 ബാധയെ തുടര്‍ന്ന് ഇതുവരെ ചികിത്സയില്‍ ഉളളത്. 4 പേര്‍ നേരത്തെ തന്നെ രോഗവിമുക്തരായിട്ടുണ്ട്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 19 പേര്‍ കാസര്‍കോട് ജില്ലക്കാരാണ്. 5 പേര്‍ കണ്ണൂര്‍ ജില്ലക്കാരും ഒരാള്‍ പത്തനംതിട്ട, രണ്ട് പേര്‍ എറണാകുളം ജില്ലക്കാരും ഒരാള്‍ തൃശൂര്‍ ജില്ലയില്‍ നിന്നുമാണ്.

ഇതാണ് താരം, കൊവിഡ് കാലത്ത് വ്യത്യസ്തനായി പ്രകാശ് രാജ്! സോഷ്യൽ മീഡിയയുടെ വൻ കയ്യടിഇതാണ് താരം, കൊവിഡ് കാലത്ത് വ്യത്യസ്തനായി പ്രകാശ് രാജ്! സോഷ്യൽ മീഡിയയുടെ വൻ കയ്യടി

English summary
Covid19: Kerala Government to appoint more doctors asap
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X