കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോവിഡ് 19 മരുന്ന് : സിങ്കിവിര്‍-എച്ചിന് പ്രതീക്ഷാര്‍ഹമായ ഇടക്കാല ഫലമെന്ന് പങ്കജകസ്തൂരി

Google Oneindia Malayalam News

തിരുവനന്തപുരം: കോവിഡ് 19 മൂലം ബുദ്ധിമുട്ടുന്ന രോഗികള്‍ക്കിടയില്‍ സിങ്കിവിര്‍-എച്ച് പ്രതീക്ഷാര്‍ഹമായ ഇടക്കാല ക്ലിനിക്കല്‍ ട്രയല്‍ ഫലങ്ങള്‍ നല്‍കിയതായി പങ്കജകസ്തൂരി ഹെര്‍ബല്‍സ് ഇന്ത്യ. പങ്കജകസ്തൂരി ഹെര്‍ബല്‍ റിസര്‍ച്ച് ഫൗണ്ടേഷന്‍ സ്ഥാപകനായ ഡോ. ജെ ഹരീന്ദ്രന്‍ നായര്‍ ആണ് ഏഴ് ഘടകങ്ങളില്‍ നിന്ന് വികസിപ്പിച്ച ഹെര്‍ബോ-മിനറല്‍ ഔഷധമാണ് സിങ്കിവിര്‍-എച്ച്. കോവിഡ് 19 പോലുള്ള ആരോഗ്യ അവസ്ഥകളില്‍ ചെലവു കുറഞ്ഞതും മികച്ചതുമായ പരിഹാരമായി ആയുര്‍വേദത്തിനുള്ള സാധ്യതയാണ് ഇതിലൂടെ കമ്പനി പ്രതീക്ഷിക്കുന്നത്.

Coronavirus

ആഗോള മഹാമാരിയായി മാറിയ ഒരു രോഗത്തിനെതിരെ പോരാടുന്നതില്‍ നമ്മുടെ പ്രതിരോധ ശേഷിക്ക് വളരെ നിര്‍ണായക സ്ഥാനമുള്ള അസാധാരണമായ ഒരു സാഹചര്യത്തിലൂടെയാണു നാം കടന്നു പോകുന്നത് എന്ന് പങ്കജകസ്തൂരി ഹെര്‍ബല്‍സ് ഇന്ത്യ സ്ഥാപകനും മാനേജിങ് ഡയറക്ടറുമായ ഡോ ജെ ഹരീന്ദ്രന്‍ നായര്‍ പറഞ്ഞു. ഫലപ്രദവും ചെലവു കുറഞ്ഞതും മികച്ചതുമായ ചികില്‍സ വികസിപ്പിക്കുന്നതിനു സഹായിക്കാന്‍ ആയുര്‍വേദത്തിനു ശക്തിയുണ്ടെന്നാണ് ഞങ്ങള്‍ വിശ്വസിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Recommended Video

cmsvideo
Coronavirus may have been spreading in China since August 2019 | Oneindia Malayalam

പങ്കജകസ്തൂരിയുടെ പുതിയ ഔഷധമായ സിങ്കിവിര്‍-എച്ച് 112 രോഗികളില്‍ അനുബന്ധ ചികില്‍സയായും, മറ്റു 135 രോഗികളില്‍ ഒറ്റയ്ക്ക് ചികില്‍സയായും ഒരു ഡബിള്‍ ബ്ലൈന്റ് പഠനത്തില്‍ ക്ലിനിക്കല്‍ ട്രയല്‍ നടത്തി വരികയാണ്. 96 രോഗികളില്‍ അനുബന്ധ ചികില്‍സ പുരോഗമിക്കുകയാണ്. ഇതില്‍ 42 പേരുടെ ഫലമാണ് ഇടക്കാല റിപോര്‍ട്ടായി പ്രസിദ്ധീകരിച്ചിട്ടുള്ളത്. ഈ 42 പേരില്‍ 22 പേര്‍ക്ക് സിങ്കിവിര്‍-എച്ച് ചികില്‍സയാണ് നല്‍കിയത്. 20 പേരെ പ്ലാസിബോ ചികിത്സയ്ക്കാണ് വിധേയരാക്കിയത്. സിങ്കിവിര്‍-എച്ച് ചികില്‍സ നല്‍കിയവരെ നാലാം ദിവസം ഡിസ്ചാര്‍ജ് ചെയ്തപ്പോള്‍ മറ്റ് 20 പേര്‍ അഞ്ചു മുതല്‍ 11 വരെ ദിവസങ്ങള്‍ കോവിഡ് 19 പോസിറ്റീവ് ആയി തുടര്‍ന്നു.

ഫലങ്ങള്‍ വളരെ പോസിറ്റീവ് ആണെന്നും ട്രയല്‍ തുടരുകയാണെന്നും ഡോ നായര്‍ പറഞ്ഞു. ഔഷധം അംഗീകരിക്കപ്പെട്ടാല്‍ കോവിഡ് 19 ചികില്‍സയ്ക്കുള്ള ടാബ്‌ലറ്റ് നല്‍കാന്‍ തങ്ങള്‍ സജ്ജരാണെന്നും ഫലപ്രദമായ വേഗത്തിലുള്ള വിതരണത്തിനു സര്‍ക്കാര്‍ സംവിധാനങ്ങളുമായി സഹകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

English summary
Covid19: Pankajakasthuri claims promising interim results for their medicine ZingiVir–H
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X