‘പശു ശാസ്ത്ര’ പരീക്ഷ അന്ധവിശ്വാസ പ്രചരണം ലക്ഷ്യമിട്ട്; യുജിസി നിർദേശം പിൻവലിക്കണമെന്ന് ശാസ്ത്രസാഹിത്യ പരിഷത്ത്
പശു ശാസ്ത്രത്തിലുള്ള ഓൺലൈൻ പരീക്ഷയിൽ പങ്കെടുക്കാൻ വിദ്യാർഥികളെ പ്രോത്സാഹിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് വൈസ് ചാൻസലർമാർക്ക് യുജിസി നിർദേശം നൽകിയ സംഭവത്തിൽ രൂക്ഷവിമർശനവുമായി കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്. നടപടി പശുവിനെക്കുറിച്ച് അന്ധവിശ്വാസം പ്രചരിപ്പിക്കാനും ഉന്നത വിദ്യാഭ്യാസ മേഖലയെ കാവിവത്കരിക്കാനുമുള്ള ശ്രമമാണെന്നും പരിഷത്ത് വ്യക്തമാക്കി.

ഉന്നത വിദ്യാഭ്യാസത്തിന്റെ പരമോന്നത സ്ഥാപനം തന്നെ ഇത്തരം അശാസ്ത്രീയമായ നടപടികളെ പ്രോത്സാഹിപ്പിക്കുന്നത് ഞെട്ടിപ്പിക്കുന്നതാണെന്ന് കെ.എസ്.എസ്.പി സംസ്ഥാന പ്രസിഡന്റ് എ പി മുരളീധരൻ പറഞ്ഞു. ഈ നിർദേശം തള്ളിക്കളയാൻ കേരളത്തിലെ സർവകലാശാലകളോടും വിദ്യാർത്ഥികളോടും പരിഷത്ത് ആവശ്യപ്പെട്ടു.പഠന സാമഗ്രികളിൽ ലഭ്യമായ പശുവിനെക്കുറിച്ചുള്ള വിവരങ്ങൾ മണ്ടത്തരങ്ങളും വിഡ്ഡിത്തങ്ങളും നിറഞ്ഞതാണ്, ശാസ്ത്രീയമായ ഒരു സാധൂകരണവും അതിലില്ലെന്നും മുരളീധരൻ പറഞ്ഞു.
പരീക്ഷയിൽ പങ്കെടുക്കാൻ നിർദ്ദേശിച്ച് നിരവധി സ്കൂളുകൾ തങ്ങളുടെ വിദ്യാർത്ഥികൾക്ക് ഇമെയിൽ അയച്ചിട്ടുണ്ടെന്ന് കെ.എസ്.എസ്.പി ജനറൽ സെക്രട്ടറി കെ രാധൻ പറഞ്ഞു.കുട്ടികളെ മതപരമായ പ്രബോധനത്തിന് വിധേയമാക്കുന്നതിന്റെ വ്യക്തമായ ഉദാഹരണമാണിത്. ഈ നീക്കത്തിനെതിരെ സംസ്ഥാനത്തെ അക്കാദമിക് സമൂഹം ശബ്ദമുയർത്തണമെന്നും അദ്ദേഹം പറഞ്ഞു.
നാസയുടെ ചൊവ്വാ ദൗത്യമായ പെഴ്‌സിവീയറന്‍സ് റോവര്‍ ചൊവ്വയില്‍ ഇറങ്ങി, ചിത്രങ്ങള്‍
ഫെബ്രുവരി 12നാണ് കാമധേനു ഗോ വിഗ്യാൻ പ്രചാർ പ്രസാർ പരീക്ഷയെ പിന്തുണയ്ക്കണമെന്നാവശ്യപ്പെട്ട് യുജിസി സർവകലാശാലകൾക്കു നിർദേശം നൽകിയത്.കേന്ദ്ര മൃഗസരക്ഷണ ക്ഷീരകർഷക വകുപ്പിന് കീഴിലുള്ള സ്ഥാപനമായ രാഷ്ട്രീയ കാമധേനു ആയോഗാണ് പരീക്ഷയുടെ നടത്തിപ്പിന് പിന്നില്‍.ഒരു മണിക്കൂർ ദൈർഘ്യമുള്ള പരീക്ഷയ്ക്ക് സർട്ടിഫിക്കറ്റുകളും നൽകും.
താരറാണി തമന്നയുടെ വൈറല്‍ ഫോട്ടോകള്‍ കാണാം












Click it and Unblock the Notifications