കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കശാപ്പ് നിയന്ത്രണം,കേന്ദ്രവുമായി തുറന്ന യുദ്ധത്തിന് പിണറായി സർക്കാർ!കോടതിയെ സമീപിക്കും...

വിജ്ഞാപനം മറികടക്കാനായി കോടതിയെ സമീപിക്കാൻ മന്ത്രിസഭാ യോഗത്തിലാണ് തീരുമാനമെടുത്തത്.

Google Oneindia Malayalam News

തിരുവനന്തപുരം: കന്നുകാലികളെ കശാപ്പ് ചെയ്യുന്നതിന് നിയന്ത്രണമേർപ്പെടുത്തി കേന്ദ്രസർക്കാർ പുറപ്പെടുവിച്ച വിജ്ഞാപനത്തിനെതിരെ സംസ്ഥാന സർക്കാർ കോടതിയെ സമീപിക്കും. വിജ്ഞാപനം മറികടക്കാനായി കോടതിയെ സമീപിക്കാൻ മന്ത്രിസഭാ യോഗത്തിലാണ് തീരുമാനമെടുത്തത്.

കശാപ്പ് നിയന്ത്രണം ചർച്ച ചെയ്യാൻ പ്രത്യേക നിയമസഭ സമ്മേളനം വിളിച്ചുചേർക്കാനും മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭ യോഗം തീരുമാനിച്ചു. കേന്ദ്രസർക്കാർ ഏർപ്പെടുത്തിയ കശാപ്പ് നിയന്ത്രണം ഒരുതരത്തിലും അംഗീകരിക്കാനാകില്ലെന്നായിരുന്നു യോഗത്തിലുയർന്ന അഭിപ്രായം.

pinarayi

കേന്ദ്രസർക്കാർ പുറത്തിറക്കിയ കന്നുകാലി കശാപ്പ് നിയന്ത്രണ ഉത്തരവിനെതിരെ കേരളത്തിൽ വ്യാപക പ്രതിഷേധമാണുയർന്നത്. കേന്ദ്രസർക്കാർ വിജ്ഞാപനത്തിനെതിരെ പോരാടാൻ ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ മറ്റു സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർക്ക് കത്തയക്കുകയും ചെയ്തിരുന്നു.

English summary
cow slaughter ban; kerala govt will approach court.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X