ഗോ രക്ഷാ പ്രവർത്തകരൊക്കെ എവിടെ? ബിജെപി നേതാവിന്റെ ഗോശാലയിൽ പശുക്കൾ ചത്തൊടുങ്ങുന്നു!
ഭോപാൽ: പശുക്കളെ കടത്തിയെന്ന് ആരോപിച്ച് നിരവധി ആൾക്കൂട്ട കൊലപാതകങ്ങളാണ് രാജ്യത്ത് നടന്നിട്ടുള്ളത്. അടുത്ത കാലത്തായി നടന്ന ഭൂപക്ഷ ആൾക്കൂട്ട കൊലപാതകങ്ങളും പശുവിന്റെ പേരിലായിരുന്നു. പശുവിന്റെ പേരിൽ കൊല്ലപ്പെട്ടത് മുസ്ലീം നാമധാരികളുമായിരുന്നു. എന്നാൽ ബിജെപി നേതാവിന്റെ പശു മരണങ്ങളെ കുറിച്ച് ബിജെപി നേതൃത്വം നൽകുന്ന ഗോ സംരക്ഷകർക്ക് മിണ്ടാട്ടമില്ല.
ഫാദർ ജോസഫ് പുത്തൻപുരയ്ക്കലിനെതിരെ സിസ്റ്റർ ലൂസി കളപ്പുര; മാപ്പ് പറയണം, അല്ലെങ്കിൽ കേസ്!!
ബിജെപി നേതാവ് നടത്തുന്ന ഗോശാലയില്‍ നിരവധി പശുക്കളെ ചത്ത നിലയില്‍ കണ്ടെത്തി. മധ്യപ്രദേശിലെ ദേവാസ് ജില്ലയില്‍ ബിജെപി നേതാവ് വരുണ്‍ അഗര്‍വാള്‍ നടത്തുന്ന ഗോശാലയിലെ 12ഓളം പശുക്കളെയാണ് ചത്തനിലയില്‍ കണ്ടെത്തിയിരിക്കുന്നത്. തെരുവിൽ അലഞ്ഞ് തിരിഞ്ഞ് നടക്കുന്ന പശുക്കളെയായിരുന്നു ഗോശാലയിൽ പാർപ്പിച്ചിരുന്നത്.
ഗോശാലക്ക് മുമ്പിലുള്ള ചതുപ്പില്‍ താഴ്ന്നാണ് ഒരു പശു ചത്തത്. മറ്റു പശുക്കളെ സമീപത്തെ ചെറിയ കുന്നില്‍ ചത്ത നിലയില്‍ കണ്ടെത്തുകയായിരുന്നു. ദേവദാസ് മുനിസിപ്പാലിറ്റി അധികൃതർ അന്വേഷണത്തിലായി യോഗശാലയിൽ എത്തി അന്വേഷണം നടത്തി. ഗോശാല നടത്തിപ്പുകാരന് വരുണ്‍ അഗര്‍വാളിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നാണ് പോലീസ് അധികൃതര്‍ നൽകുന്ന വിവരം. സ്വാതന്ത്ര്യ ദിനത്തില്‍ മികച്ച സാമൂഹിക പ്രവര്‍ത്തകനുള്ള പുരസ്കാരം നേടിയ ബിജെപി നേതാവാണ് വരുണ്‍ അഗര്‍വാള്‍. ഇയാളുടെ സഹായികളും ബിജെപി പ്രവര്‍ത്തകരുമായ മറ്റ് രണ്ട് പേര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്.