കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പേര് ചേര്‍ത്തത് അനുവാദമില്ലതെ; അയ്യപ്പ ഭക്തസംഗമത്തില്‍ പങ്കെടുക്കില്ലെന്ന് വ്യക്തമാക്കി സിപി നായര്‍

Google Oneindia Malayalam News

തിരുവനന്തപുരം: ശബരിമല കര്‍മസമിതിയുടെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് നടക്കുന്ന അയ്യപ്പ ഭക്ത സംഗമത്തില്‍ തന്നോട് ചോദിക്കാതെ പേര് ചേര്‍ത്തുവെന്ന പരാതിയുമായി മുന്‍ ചീഫ് സെക്രട്ടറിയും ഭരണ പരിഷ്‌കാര കമ്മീഷന്‍ അംഗവുമായ സിപി നായര്‍. ഒരു ചാനലിലന് നല്‍കിയ അഭിമുഖത്തിലാണ് സിപി നായര്‍ ഇക്കാര്യം വ്യക്തമാക്കിയത്.

നട അടയക്കുന്നത് വരെ ശബരിമലയില്‍ സ്ത്രീപ്രവേശനം സാധ്യമായില്ലെങ്കില്‍ സംസ്ഥാനമൊട്ടുക്ക് വിജയ് ദിവസമായി ആഘോഷിക്കാനായിരുന്നു ബിജെപിയും ശബരിമല കര്‍മ സമിതിയും നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാല്‍ സന്നിധാനത്ത് സ്ത്രീപ്രവേശനം സാധ്യമായതോടെ ബിജെപി ഈ പരിപാടി ഉപക്ഷിക്കുകയായിരുന്നു. ഇതിന് പകരം നടത്തുന്ന പരിപാടിയാണ് അയ്യപ്പ ഭക്തസംഗമം.

സിപി നായരുടെ പേര്

സിപി നായരുടെ പേര്

തിരുവനന്തപുരത്ത് നടക്കുന്ന അയപ്പ ഭക്തസംഗമത്തില്‍ പ്രസംഗിക്കുന്ന ഇരുപത് പേരുടെ പട്ടികയിലായിരുന്നു സംഘാടകര്‍ ഭരണപരിഷ്‌കാര കമ്മീഷന്‍ അംഗം കൂടിയായി സിപി നായരുടെ പേര് ചേര്‍ത്തത്.

സമ്മതം വാങ്ങിയില്ല

സമ്മതം വാങ്ങിയില്ല

എന്നാല്‍ സംഘാടകരില്‍ ആരും തന്നെ തന്നോട് പരിപാടില്‍ പങ്കുടെക്കണമെന്ന് ആവശ്യപ്പെടുകയോ പ്രാസംഗികരുടെ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ സമ്മതം വാങ്ങുകയോ ചെയ്തിട്ടില്ലെന്ന് സിപി നാര്‍ വ്യക്തമാക്കുന്നതായി ന്യൂസ് 18 ചാനലാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഉദ്ഘാടനം

ഉദ്ഘാടനം

ശബരിമല കര്‍മസമിതി സംഘടിപ്പിക്കുന്ന അയ്യപ്പഭക്ത സംഗമം ഞായറാഴ്ച വൈകിട്ട് തിരുവനന്തപുരത്തെ പുത്തരിക്കണ്ടം മൈതാനിയില്‍ തുടങ്ങുന്നത്. മാതാ അമൃതാനന്ദമയിയാണ് ഉദ്ഘാടനം ചെയ്യുന്നത്. നാലു ലക്ഷം പേര്‍ സംഗമത്തിനെത്തുമെന്നാണ് സംഘാടകര്‍ അവകാശപ്പെടുന്നത്.

അവകാശപ്പെടുന്നത്

അവകാശപ്പെടുന്നത്

തിരുവനനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളില്‍ നിന്നു പ്രവര്‍ത്തകരും അയപ്പ ഭക്തരാണ് പരിപാടിയില്‍ പങ്കെടുക്കുക. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള അധ്യാത്മികാചാര്യന്‍മാരും വിവിദ സാമുദായിക നേതാക്കളും അയ്യപ്പ ഭക്തസംഗമത്തിന്റെ ഭാഗമാവുമെന്ന് സംഘാടകര്‍ അവകാശപ്പെടുന്നു.

നാമജപ ഘോഷയാത്രകള്‍

നാമജപ ഘോഷയാത്രകള്‍

സംഗമത്തിന്റെ ഭാഗമായി മൂന്ന് മണിയോടെ മ്യൂസിയം, പിഎംജി എന്നിവിടങ്ങളില്‍ നിന്ന് നാമജപ ഘോഷയാത്രകള്‍ ആരംഭിക്കും. ഇവര്‍ എല്‍എംഎസ് ജക്ഷനില്‍ സംഗമിച്ചാണ് പുത്തരിക്കണ്ടം മൈതാനിലിയിലേക്ക് പുറപ്പെടുക. സംഗമത്തോടനുബന്ധിച്ച് തിരുവനന്തപുരം നഗരത്തില്‍ പോലീസ് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി.

വിമര്‍ശനവുമായി സിപിഎം

വിമര്‍ശനവുമായി സിപിഎം

അതേസമയം ശബരിമല കര്‍മസമിതി സംഘടിപ്പിക്കുന്ന അയ്യപ്പഭക്ത സംഗമം അമൃതാനന്ദമയി ഉദ്ഘാടനം ചെയ്യുന്നത് യുക്തി രഹിതമാണെന്ന വിമര്‍ശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ രംഗത്തെത്തി.

എന്തെങ്കിലും പ്രശ്നമുണ്ടോയോ

എന്തെങ്കിലും പ്രശ്നമുണ്ടോയോ

പല പ്രായക്കാര്‍ വന്നിട്ടും അമൃതാനന്ദമയിയുടെ നൈഷ്ഠിക ബ്രഹ്മചര്യത്തിന് എന്തെങ്കിലും പ്രശ്നമുണ്ടോയോ? ആത്മീയ ആള്‍ ദൈവങ്ങള്‍ രാഷ്ട്രീയത്തില്‍ ഇടപെടുന്നത് ഉത്തരേന്ത്യയില്‍ പതിവായിക്കഴിഞ്ഞു. കേരളത്തില്‍ അത്തരമൊരു സാഹചര്യം ഉണ്ടാക്കാന്‍ ഇടത് മുന്നണി അവസരമൊരുക്കില്ലെന്നും കോടിയേരി വ്യക്തമാക്കി.

English summary
cp nair against sabarimala karma samithi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X