കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വനിതാ മതിലിന് പിന്നാലെ തനി നിറം കാട്ടി സിപി സുഗതൻ, തന്ത്രിമാർ നീണ്ട കാലം നട അടച്ചിടാത്തതെന്തേ?

  • By Anamika Nath
Google Oneindia Malayalam News

കോഴിക്കോട്: ഹാദിയയെ വലിച്ച് കീറി തലയും ഉടലും രണ്ടാക്കുമെന്ന് കൊലവിളി നടത്തിയ, നിലയ്ക്കലിൽ സ്ത്രീകളെ അടക്കം ആക്രമിക്കാൻ മുന്നിൽ നിന്ന ഹിന്ദു പാർലമെന്റ് നേതാവ് സിപി സുഗതനെ വനിതാ മതിലിന്റെ ജോയിന്റ് സെക്രട്ടറിയാക്കിയതിൽ വലിയ പ്രതിഷേധം ഉയർന്നിരുന്നു. ഇത്തരമൊരു വ്യക്തിയെ സ്ത്രീസമത്വം ഉയർത്തിപ്പിടിക്കുന്ന പരിപാടിയുടെ ഭാഗമാക്കുന്നതിനെതിരായായിരുന്നു പ്രതിഷേധം.

പ്രതിഷേധങ്ങൾക്കിടെ വനിതാ മതിൽ വൻ വിജയമായിത്തന്നെ പൂർണമായി. തൊട്ട് പിന്നാലെ രണ്ട് യുവതികൾ ശബരിമലയിൽ കയറുകയും ചെയ്തു. ഇതോടെ സിപി സുഗതൻ തനിനിറവും പുറത്തെടുത്തിരിക്കുന്നു. ശബരിമല തന്ത്രിക്കും എൻഎസ്എസിനും എതിരെയാണ് യുവതീ പ്രവേശനത്തിൽ സിപി സുഗതൻ രംഗത്ത് വന്നിരിക്കുന്നത്. ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം:

പാത്തും പതുങ്ങിയുമല്ല

പാത്തും പതുങ്ങിയുമല്ല

സുപ്രീം കോടതി പാത്തും പതുങ്ങിയുമല്ല വിധി പ്രഖ്യാപിച്ചത്. അതു നടപ്പാക്കുന്നതും പാത്തും പതുങ്ങിയുമാകരുത്. ഭക്തര്‍ ശബരി മല കയറുന്നതു ഇങ്ങനെയോ? ആ രണ്ടു യുവതികളും ഭക്തരല്ല ACTIVIST യുവതികളെ മല ചവിട്ടാൻ അനുവദിച്ചത് യഥാര്‍ത്ഥ ഭക്തര്‍ക്ക്‌ വേദനയുണ്ടാക്കുന്നു! ‍ ഞങ്ങള്‍ ആ വേദനക്കൊപ്പം. നവോഥാന മൂല്യ സങ്കല്പങ്ങള് സംരക്ഷിക്കുന്നതിനോപ്പം യഥാര്‍ത്ഥ ഭക്തരെ അഭിമാനത്തോടെ ഭക്തിയോടെ ജീവിക്കാന്‍‍ അനുവദിക്കുകയും വേണമല്ലോ!

മകര വിളക്ക് വരെ തടയാത്തതെന്തേ

മകര വിളക്ക് വരെ തടയാത്തതെന്തേ

നവോത്ഥാന നായകരെല്ലാം ഈശ്വര വിശ്വാസികളും ഭക്തന്മാരും ആയിരുന്നു എന്നുള്ള കാര്യം ആരും മറന്നുപോകരുത്. തുലാമാസ പുജക്കു യുവതികള്‍ എത്തിയപ്പോള്‍ എന്‍റെ നേതൃത്വത്തില്‍ അവരെ തടഞ്ഞു. പിന്നീട് ഞങ്ങൾ തടയാൻ പോകുന്നില്ല എന്നു തീരുമാനിച്ചു. ഗ്രേഡ്-1 ഹിന്ദുക്കളായ RSS-BJP നേതൃത്വം യുവതികളെ തടയല്‍ ഏറ്റെടുത്തു.. അവര്‍ മകര വിളക്കുവരെ അവിടെ യുവതികളെ തടയാന്‍ ആര്‍ജവം കാണിക്കാതെയിരുന്നത് എന്തുകൊണ്ടാണ്?.

നീണ്ട കാലം നട അടയ്ക്കാത്തതെന്തേ

നീണ്ട കാലം നട അടയ്ക്കാത്തതെന്തേ

വോട്ട് ബാങ്ക് രാഷ്ട്രീയം മാത്രം പോരല്ലോ. ഭക്തരുടെ വികാരം കൂടെ സംരക്ഷിക്കെണ്ടവരല്ലേ അവര്!!. അതുപോലെ യുവതികൾ കയറിയപ്പോള്‍‍‍ നട അടച്ചു ശുദ്ധികലശം നടത്തി അരമണിക്കൂര്‍ കഴിഞ്ഞു തുറക്കാതെ ഒരു നീണ്ട കാലത്തേക്ക് നട അടച്ചിട്ടു ധൈര്യം കാണിക്കാന്‍ തന്ത്രിമാര്‍ എന്തുകൊണ്ട് ധൈര്യപ്പെടുന്നില്ല? വരുമാന നഷ്ടവും ജോലി നഷ്ടവും അവര്‍ ഭയക്കുന്നു അതല്ലേ സത്യം?

1 ലക്ഷം പേരെ അയക്കാമായിരുന്നില്ലേ

1 ലക്ഷം പേരെ അയക്കാമായിരുന്നില്ലേ

ഇന്നു മന്നം ജയന്തിയാണ്. പെരുന്നയില്‍ കൂടിയ ഒരു ലക്ഷം പേരില്‍ നിന്നു ഒരു പതിനായിരം ചെറുപ്പക്കാരെ ശബരിമല യുവതി പ്രവേശം തടയാന്‍ NSS നും അയക്കാമായിരുന്നല്ലോ? ഒന്നും ആരും ചെയ്യില്ല? മൈക്ക് കിട്ടിയാല്‍ ഉഗ്രന്‍ പ്രസംഗങ്ങള്‍. ചാനല്‍ ചര്‍ച്ചകള്‍ .‍ കര്‍മ്മം ചെയ്യുന്നവര്‍ക്കെതിരെ വ്യാജ വാര്‍ത്തകളും കുറ്റപ്പെടുത്തലുകളും മാത്രം. നട്ടെല്ലില്ലാത്തവര്‍ നയിക്കുന്ന ഹിന്ദു സമുഹം‍. അതാണ്‌ ഹിന്ദു നേരിടുന്ന ഇന്നത്തെ പ്രശ്നം? എന്നാണ് പോസ്റ്റ്.

ഫേസ്ബുക്ക് പോസ്റ്റ്

സിപി സുഗതന്റെ ഫേസ്ബുക്ക് പോസ്റ്റ്

English summary
CP Sugathan against Sabarimala Women Entry
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X