കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ആര്‍ത്തവക്കാര്, ചുംബനക്കാര് ഈ ഉഡായിപ്പ് നിര്‍ത്തിക്കോ, വിശ്വാസികള്‍ക്ക് തേക്കാനും അവകാശമുണ്ട്"

  • By
Google Oneindia Malayalam News

തിരുവനന്തപുരം: ശബരിമല സ്ത്രീപ്രവേശനത്തെ ആദ്യം എതിര്‍ക്കുകയും പിന്നീട് സര്‍ക്കാരിന്‍റെ വനിതാ മതിലിന്‍റെ സംഘാടത്തില്‍ മുഖ്യപങ്കാളിയുമായ ഹിന്ദു പാര്‍ലമെന്‍റ് ഭാരവാഹി സിപി സുഗുതന്‍ സിപിഎമ്മിനെതിരെ രംഗത്ത്.

<strong>വട്ടിയൂര്‍ക്കാവില്‍ നിന്ന് കുമ്മനത്തെ എംഎല്‍എയാക്കും!! രണ്ടും കല്‍പ്പിച്ച് ആര്‍എസ്എസ്!!</strong>വട്ടിയൂര്‍ക്കാവില്‍ നിന്ന് കുമ്മനത്തെ എംഎല്‍എയാക്കും!! രണ്ടും കല്‍പ്പിച്ച് ആര്‍എസ്എസ്!!

സംഘപരിവാറിനു നാടകം കളിക്കാനും ആക്രമ൦ നടത്താനും അവസരമുണ്ടാക്കാതെ എന്‍എസ്എസിനെക്കുടി വിശ്വാസത്തിലെടുത്ത് പ്രശ്നം തണുപ്പിക്കണമെന്നു അഭ്യര്‍ത്ഥിച്ചു എന്നിട്ടും സര്‍ക്കാര്‍ ഒന്നും ചെയ്തില്ല. അതിന്‍റെ ഫലമാണ് ഈ തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്ക് അടിപതറിയതെന്ന് സുഗതന്‍ കുറിച്ചു. രൂക്ഷ വിമര്‍ശനമാണ് സുഗതന്‍ ഫേസ്ബുക്ക് കുറിപ്പില്‍ ഉയര്‍ത്തിയിരിക്കുന്നത്. പോസ്റ്റ് വായിക്കാം

 നേരത്തേ പ്രഖ്യാപിച്ചു

നേരത്തേ പ്രഖ്യാപിച്ചു

ഹിന്ദു PARLIAMENT ശബരി മല യുവതി പ്രവേശനത്തിന് എതിരായിരുന്നു എന്നു എല്ലാവര്‍ക്കും അറിയാം. തുലാമാസ പുജക്ക് ഞാനും പ്രയാറും, രാഹുലും. പ്രതീഷ് VISWANATHANന്‍റെയും നേതുര്‍ത്തതിലാണ് അന്നു ACTIVISTകളെ തടഞ്ഞത്. ആ സമയം സന്ഘപരിവാരുകാര്‍ നിലക്കലില്‍ POLICE നെ കല്ലെറിയുന്ന തിരക്കിലായിരുന്നു. സന്നിധാനത്ത് വന്നില്ല. ആവണി അവിട്ട പൂജ മുതലാണ്‌ അവര്‍ എത്തിയത്.

നാടകം കളിക്കാന്‍

നാടകം കളിക്കാന്‍

BJP യോ കോണ്‍ഗ്രെസ്സോ, cpm ഓ ശബരിമല വിഷയത്തില്‍ ഇടപെട്ടാല്‍ രാഷ്ട്രീയമില്ലാത്ത ഞങ്ങള്‍ (ഭക്തര്‍) പിന്മാറുമെന്നു നേരത്തെ പ്രഖ്യാപിച്ചിരുന്നതാണു. അതുകൊണ്ടാണു ആവണി അവിട്ടത്തിനു സുരേന്ദ്രാദികള്‍ നാടകം കളിക്കാന്‍ അവിടെയെത്തിയപ്പോള്‍ ഞങ്ങള്‍ പിന്മാറിയത്. ശബരിമല വിഷയത്തില്‍ തുടക്കത്തില്‍ ഭക്തരുടെ വികാരം പ്രകടിപ്പിക്കുന്നതില്‍ മുഖ്യമന്ത്രി ഉള്‍പ്പടെ ആര്‍ക്കും എതിര്‍പ്പില്ലായിരുന്നു.

ഹിന്ദു പാര്‍ലമെന്‍റ് സഹകരിച്ചു

ഹിന്ദു പാര്‍ലമെന്‍റ് സഹകരിച്ചു

അതുകൊണ്ടാണ് സന്നിധാനത്ത് സജീവമായിരുന്ന എന്നെയും വിശ്വകര്‍മ president ദേവദാസ് സാറിനെയും അറസ്റ്റ് ചെയ്യാതിരുന്നത്. ബാക്കിയുള്ളവര്‍ തുലമാസപുജക്ക് അറസ്റ്റ് ചെയ്യപ്പെട്ടു. പിന്നീട് നവോഥാന സമിതി രൂപീകരണം, വനിതാ മതില്‍ ഇതൊക്കെ നടന്നു. ഹിന്ദു parliament ലുള്ള 94 അംഗ സമുദായങ്ങള്‍ അതില്‍ സഹകരിച്ചു. 7 സമുദായങ്ങള്‍ RSS രൂപീകരിച്ച കര്‍മ സമിതിക്കുവേണ്ടി പ്രവര്‍ത്തിച്ചു.>>>>

 സര്‍ക്കാര്‍ ദു:ഖിപ്പിച്ചു

സര്‍ക്കാര്‍ ദു:ഖിപ്പിച്ചു

നവോധാനവും, വനിതമതിലും ഒരു സര്‍ക്കാര്‍ പരിപാടി ആയതുകൊണ്ടാണ്‌ ഹിന്ദു PARLIAMENT അതില്‍ സഹകരിച്ചത്.
സഹകരിക്കുമ്പോഴും ഞാനും വെള്ളാപ്പള്ളി സാറും യുവതി പ്രവേശത്തിന് ഞങ്ങള്‍ എതിരാണ് എന്നാല്‍ സംഘപരിവാര്‍ സവര്‍ണ സമരത്തെ എതിര്‍ക്കാനും നവോഥാന മുല്ല്യങ്ങള്‍ക്കും വേണ്ടി മാത്രമാണ് സഹകരിക്കുന്നതെന്നു അടിവരയിട്ടു പറഞ്ഞിരുന്നു. ഞങ്ങള്‍ ഇടതുപക്ഷമല്ലാത്ത ഭക്തരായ 25 ലക്ഷം സ്ത്രീകളെ അവരുടെ ആള്‍ക്കര്‍ക്കൊപ്പം എത്തിച്ചു മതിലു വിജയിപ്പിച്ചു.

 രണ്ട് ആക്റ്റിവിസ്റ്റുകള്‍

രണ്ട് ആക്റ്റിവിസ്റ്റുകള്‍

എന്നാല്‍ അന്നു തന്നെ 2 ACTIVIST കളെ മല കയറ്റി സര്‍ക്കാര് ഞങ്ങളെ ദുഖിപ്പിച്ചു. ഞാനും വെള്ളാപ്പള്ളിയും, പ്രീതി നടെശനുമൊക്കെ പരസ്യപ്രസ്ഥാവന ഇറക്കി ഈ വഞ്ചനയില്‍ ദുഃഖം പ്രകടിപ്പിച്ചിരുന്നു. ഇതുകൊണ്ടാണ് ഞങ്ങള്‍ ഇടതുപക്ഷത്തിന്‍റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് കുട്ടു നില്‍ക്കാഞ്ഞത്. അവര്‍ ജയിക്കുമെന്നുള്ള അമിത ആത്മവിശ്വാസം കൊണ്ടായിരിക്കും ഞങ്ങളെ പ്രചാരണത്തിനു വിളിച്ചുമില്ല.

 തേക്കാനും അവകാശം

തേക്കാനും അവകാശം

നവോദ്ധാനം എന്ന നല്ല ആശയത്തിനു കുട്ടുനിന്ന ഭക്തര്‍ക്ക്‌ വഞ്ചന അനുഭവപ്പെട്ടപ്പോള് തിരഞ്ഞെടുപ്പില് അവരെ "തേക്കാനും" ഭക്തര്‍ക്ക്‌ അവകാശമുണ്ടായിരുന്നു. അതാണ് NSS നൊപ്പം നിന്നു തിരഞ്ഞെടുപ്പില്‍ കാണിച്ചത്.>>>

 കോടിയേരിയേയും കണ്ടു

കോടിയേരിയേയും കണ്ടു

ഹിന്ദു PARLIAMENT കോടതി വിധി വന്ന ശേഷം സാവകാശ ഹര്‍ജി കൊടുത്തു ഭക്തരുടെ വികാരം മാനിക്കാന്‍ സര്‍ക്കാരുമായി കുടിക്കാഴ്ച പല തവണ നടത്തി (തുലാമാസ പുജക്ക് മുന്‍പേ) . ഈ കത്തിന്‍റെ സുചനയില്‍ പറയുന്ന തിയ്യതികള്‍ എല്ലാം ഞങ്ങള്‍ മുഖ്യമന്ത്രിയെ കണ്ടു നിവേദനം നടത്തിയിരുന്നതാണ്. കത്തില്‍സുചിപ്പിച്ചപോലെ ടി ആവശ്യത്തിനു കോടിയേരിയും കണ്ടിരുന്നു.

 മുഖം നഷ്ടപ്പെടുത്തി

മുഖം നഷ്ടപ്പെടുത്തി

സംഘപരിവാറിനു നാടകം കളിക്കാനും ആക്രമ൦ നടത്താനും അവസരമുണ്ടാക്കാതെ NSS നെക്കുടി വിശ്വാസത്തിലെടുത്ത് പ്രശ്നം തണുപ്പിക്കണമെന്നു അഭ്യര്‍ത്തിച്ചതാണ്> ഒന്നും ചെയ്തില്ല. അതിന്‍റെ ഫലമാണ് ഈ തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്ക് അടിപതറിയത്‌. അന്ധവിശ്വസികളല്ലാത്ത, വിശ്വാസികളായ ഒരു ഹിന്ദു സമുഹത്തിനെ സംഘപരിവാറി ന്‍റെ പേരുപറഞ്ഞു വേദനിപ്പിച്ചത് അവര്‍ മനസ്സിലാക്കിയില്ല, പ്രത്തിയെഗിച്ചു നവോഥാന മതിലിനു രാത്രിയില്‍ ACTIVISTകളെ കയറ്റി എന്നെപ്പോലുള്ളവര്‍ക്ക് മുഖം നഷ്ടപ്പെടുത്തി.

 ശവത്തില്‍ കുത്തുന്നതിന് തുല്യം

ശവത്തില്‍ കുത്തുന്നതിന് തുല്യം

അതുപോലെ വ്യക്തിപരമായി ഞാനേറ്റവും ബഹുമാനിക്കുകയും വിശ്വസിക്കുകയും ചെയ്യുന്ന, എന്‍റെ POSITIVE നിലപാടുകളില്‍ എന്നെ ഇഷ്ടപ്പെട്ടിരുന്ന NSS GS ന്‍റെ മുന്നില്‍ ഞാന്‍ ഒന്നുമല്ലാതായി.>>>> ഇതൊക്കെ കഴിഞ്ഞ കാര്യങ്ങള്: പക്ഷെ മുസ്ലിങ്ങളും ക്രിസ്ത്യാനികളും മാത്രം വോട്ട് ചെയ്തതുകൊണ്ടാണ് തങ്ങള്‍ക്കു പരാജയം പറ്റിയത് ഹിന്ദു വിശ്വാസികള്‍ക്ക്‌ എന്തു വില എവിടുത്തെ ഹിന്ദു, എതയ്യപ്പന്? എന്നൊക്കയുള്ള CPM വിലയിരുത്തല്‍ ശവത്തില്‍ കുത്തുന്നതിനു തുല്യമായിരിക്കും.

 സാംസ്കാരിക ഉഡായിപ്പുകള്‍

സാംസ്കാരിക ഉഡായിപ്പുകള്‍

ഭുരിപക്ഷംഹിന്ദുക്കളും വര്‍ഗീയത ഇല്ലാത്തവരും, മതേതര സങ്കല്പ്പമുള്ളവരും, അന്ധ വിസ്വസമില്ലാത്തവരും ആണെന്നു BJP യെ പരാജയപ്പെടുത്തിക്കൊണ്ടു തെളിയിച്ചല്ലോ. ഹിന്ദുക്കളെ മീശ നോവലെഴുതിയും, സുനില്‍ ഇളയിടം, കുരീപ്പുഴ ശ്രീകുമാര്‍, സാറജോസഫ്‌,ദീപ നിഷാന്ത്, സച്ചിദാനന്ദന്‍ ബീഫ്-FEST കാര്, ചുംബനക്കാര്, ആര്‍ത്തവ GATE കാര്‍..... തുടങ്ങിയ സാംസ്ക്കാരിക ഉടായിപ്പുകളെ ഉപയോഗിച്ചു നവോദ്ധാനത്തി ന്‍റെ പേരില്‍ അപമാനിക്കുന്ന നടപടിയു൦ ഇടതുപക്ഷം അവസാനിപ്പിക്കണ൦ എന്നഭ്യര്തിക്കുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പില് നിന്നു എല്ലാ വിഭാഗത്തിനും ഓരോരോ പാഠങ്ങള്‍ പഠിക്കാനുണ്ട് എന്നു ഞങ്ങള്‍ വിശ്വസിക്കുന്നു. ജനറല്‍സെക്രട്ടറി. HINDU PARLIAMENT.

ഫേസ്ബുക്ക് പോസ്റ്റ്

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

<strong>പി ജയരാജനെ പാര്‍ട്ടിയില്‍ ഒതുക്കാന്‍ നീക്കം? ഇനി എന്ത്? ആശങ്കയോടെ നേതൃത്വം</strong>പി ജയരാജനെ പാര്‍ട്ടിയില്‍ ഒതുക്കാന്‍ നീക്കം? ഇനി എന്ത്? ആശങ്കയോടെ നേതൃത്വം

English summary
cp sugathan facebook post against cpm and ldf
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X