Get Updates
Get notified of breaking news, exclusive insights, and must-see stories!

'വെള്ളാപ്പള്ളിക്കു പിണറായിയുടെ കൂടെ നിന്നാല്‍ 'അങ്കോം കാണാം താളിയും ഓടിക്കാം'

തിരുവനന്തപുരം: നവോത്ഥാന സമിതിയേയും വെള്ളാപ്പള്ളി നടേശനേയും വിമര്‍ശിച്ച് സിപി സുഗതന്‍ . നവോധാനത്തിന്‍റെ പേര് പറഞ്ഞു ഒരുഹിന്ദു അവിശ്വാസി സമുദായ സമ്പ്രദായം ഉണ്ടാക്കിയെടുക്കുകയാണ് ഉദ്ദേശമെന്ന് സുഗതന്‍ കുറ്റപ്പെടുത്തി. വെള്ളാപ്പള്ളിക്കു പിണറായിയുടെ കൂടെ നിന്നാല്‍ കേസില്‍നിന്നും ഒഴിവാകുകയും, മുന്നോക്കവിരോധം നടപ്പാക്കുകയും ചെയ്യമെന്നും ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ സുഗതന്‍ വിമര്‍ശിക്കുന്നു. കുറിപ്പിന്‍റെ പൂര്‍ണരൂപം വായിക്കാം

pinvella

ഹിന്ദു parliament സര്‍ക്കാര്‍ രൂപീകരിച്ച നവോഥാന സംരക്ഷണ സമിതിയില്‍ നിന്നു പിന്‍വാങ്ങാന്‍ തീരുമാനിച്ചതിന്‍റെ പ്രധാന കാരണം നവോഥാന സമിതി സംഘടനകളുടെതെന്നു പറയുന്ന ഈ list കണ്ടിട്ടാണ്. ശ്രീകുമാറും മറ്റും ചേര്‍ന്നു തയാറാക്കിയ ഇതില്‍‍ 54 സംഘടനകളുണ്ട്.‍ 44 ‍ ഹിന്ദു സംഘടനകളും 10 ക്രിസ്ത്യന്‍ മുസ്ലിം സംഘടനകളും .

നവോധാനതിനു വന്ന 152 ഹിന്ദു സംഘടനകളിലെ‍ ബാക്കിയുള്ളവര്‍ എവിടെ എന്ന ചോദ്യത്തിനു പ്രസക്തി ഇല്ല എന്നാണു പുന്നല ശ്രീകുമാര്പറയുന്നത്. കുറച്ചു സംഘടനകള്‍ മാത്രമുള്ള ഈ listന്‍റെ പ്രസക്തി എന്നാല്‍ വലുതാണെന്നും പറയുന്നു. ഹിന്ദു parliament അംഗങ്ങളായ 9 പേര്‍ ഈ ലിസ്റ്റിലുണ്ട്. ജില്ലാ തലത്തിലേക്ക് നവോഥാന സമിതിയുടെ പ്രവര്‍ത്തനം വ്യപിപ്പിച്ചപ്പോള്‍ ഹിന്ദു parliament അംഗങ്ങളായ ഇവര്‍ക്കു പ്രാതിനിധ്യം കൊടുത്തുമില്ല. കാരണം ഇവരെല്ലാം ശബരിമല യുവതി പ്രവേശത്തിന് എതിരായിരുന്നു.

ഒറ്റ വാക്കില്‍ പറഞ്ഞാല്‍ ശബരി മല യുവതി പ്രവേശത്തെ അന്ഗീകരിക്കുന്നവരുടെ ഒരു list ആണിത്. ഇവിടെയാണ്‌ വിഷയം വ്യക്തി-സംഘടന, ജാതി മത അഭിപ്രായ വ്യ്ത്യസതിലുപരി സൈദ്ധാന്തികമാണെന്ന് ഞാന് പറഞ്ഞതു.‍ അതായതു നവോധാനത്തിന്‍റെ പേരുപറഞ്ഞു ഒരു
ഹിന്ദു അവിശ്വാസി സമുദായ സെറ്റ്-അപ്പ്‌ ഉണ്ടാക്കിയെടുക്കുക. പട്ടികജാതി ക്ഷേമ സമിതി പോലെ ഒരു set--up/. !!. അതായത് കേരളത്തിന്‍റെ നവോധാന ചരിത്രത്തെ ദളിത്‌*-കമ്മ്യൂണിസ്റ്റ്‌-അവിശ്വാസി പുനര് വയനയിലുടെ നിര്‍വചിക്കാനുള്ള ശ്രമം.

വിവേകാനന്ദനും ചട്ടമ്പി സ്വാമികളും, ഭട്ടതിരിയും, അയ്യഗുരുവും മന്നവുമൊക്കെ ഇവരുടെ ദൃഷ്ടിയില്‍‍ സവര്‍ണരും ചരിത്രത്തില്‍ നിന്നു ഒഴിവാക്കപ്പെടെണ്ടാവരുമാണ് എന്ന നിലപാടാണ് ഇവര്‍ക്കു. വെള്ളാപ്പള്ളിക്കു പിണറായിയുടെ കൂടെ നിന്നാല്‍ കേസില്‍നിന്നും ഒഴിവാകുകയും, മുന്നോക്കവിരോധം നടപ്പാക്കുകയും ചെയ്യാം. അങ്കോം കാണാം താളിയും ഓടിക്കാം ഹിന്ദു PARLIAMENT ചെയര്‍മാന്‍ കാലാവധി രണ്ടുവര്‍ഷമാണ്. കാലബോധം പോലുമില്ലാത്ത പഴയ ഒരു ചെയര്‍മാനെ വെച്ച് ഹിന്ദു PARLIAMENT ലെ 55 സംഘടനകള്‍ നവോഥാന സമിതിയില് തുടരുന്നു എന്ന ഇന്‍ടാസുകൊണ്ടോന്നും‍ പ്രയോജനമില്ല വെള്ളപ്പള്ളി സാറെ. സംഗതി പൊളിഞ്ഞു!!

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+