• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

പിണറായിയുടെ നവോത്ഥാന സമിതിയില്‍ ചേര്‍ന്നത് കമ്മ്യൂണിസ്റ്റുകാര്‍ക്കിടയില്‍ ഹിന്ദുത്വം വളര്‍ത്താനെന്ന്

തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശ വിധിക്ക് പിന്നാലെ കേരളത്തില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ മുന്‍കയ്യെടുത്ത് രൂപീകരിച്ച നവോത്ഥാന സംരക്ഷണ സമിതിയില്‍ ഹിന്ദു പാര്‍ലമെന്‍റ് നേതാവായ സിപി സുഗതനെ ഉള്‍പ്പെടുത്തയതിനെതിരെ അന്ന് തന്നെ വലിയ വിവാദമായിരുന്നു.

സ്ത്രീകൾക്കെതിരേയും ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കെതിരേയും കടുത്ത വിമർശനം ഉന്നയിക്കുന്ന സുഗതനെ നവോത്ഥാന മൂല്യം ഉയർത്താനുള്ള സംഘാടക സമിതിയുടെ ജോയിന്‍റ് കണ്‍വീനറായിക്കിയത് നിശിതമായ വിമര്‍ശനങ്ങള്‍ക്കും ഇടയാക്കി.

പിന്നീട് സമിതി വിട്ട സുഗതന്‍ പൂര്‍ണ്ണമായും സംഘപരിവാര്‍ നിലപാടുകളുമായി സോഷ്യല്‍ മീഡിയയിലടക്കം സജീവമാവുകയും ചെയ്തു. ഇപ്പോഴിതാ ഒരു വര്‍ഷത്തിന് ശേഷം നവോത്ഥാന സമിതിയില്‍ ചേരാനുള്ള കാരണം വ്യക്തമാക്കി രംഗത്ത് വന്നിരിക്കുകയാണ് സിപി സുഗതന്‍. വിശദാംശങ്ങള്‍ ഇങ്ങനെ..

ഹിന്ദുത്വം വളര്‍ത്താന്‍

ഹിന്ദുത്വം വളര്‍ത്താന്‍

കമ്മ്യൂണിസ്റ്റുകള്‍ക്കിടയില്‍ ഹിന്ദുത്വ പ്രത്യയശാസ്ത്രം വളര്‍ത്താനാകുമോ എന്ന് പരീക്ഷിക്കാന്‍ ആയിരുന്നുവെന്നാണ് നവോത്ഥാന സമിതിയില്‍ ചേര്‍ന്നതെന്നാണ് സിപി സുഗതന്‍ വ്യക്തമാക്കുന്നത്. പൗരത്വ ഭേദഗതി നിയമത്തിനെതിരായി രാഹുല്‍ ഈശ്വര്‍ മലപ്പുറത്ത് നിരാഹരം കിടക്കുമെന്ന പ്രഖ്യാപനത്തില്‍ വിയോജിപ്പ് രേഖപ്പെടുത്തി അദ്ദേഹം തന്നെ പങ്കുവെച്ച ഫേസ്ബുക്ക് കുറിപ്പിനടിയില്‍ നടന്ന ചര്‍ച്ചയിലാണ് സിപി സുഗതന്‍റെ വെളിപ്പെടുത്തല്‍.

മദർ ഓർഗനൈസേഷൻ

മദർ ഓർഗനൈസേഷൻ

'എന്റെ മദർ ഓർഗനൈസേഷൻ സംഘം (RSS) ആകുന്നു .ഞാൻ ബിജെപി ക്കാരെയും അവരുടെ ആൾക്കാരെയും പരട്ട തെറി വിളിക്കുന്നത് നിങ്ങൾ കണ്ടിട്ടുണ്ടായിരിക്കും. മോഡിയുടെ ഒന്നാം ഭരണത്തിലെ ചില നയങ്ങളെ വിമർശിച്ചിട്ടുണ്ട് .പക്ഷെ എവിടെയെങ്കിലും സംഘത്തിനെ വിമർശിച്ചു നിങ്ങൾ കണ്ടിട്ടുണ്ടോ ? ഇല്ല. അതാണ് സ്വയംസേവകർ .രാജ്യത്തോടും സംഘത്തോടും എന്നും LOYAL ആയിരിക്കും . പ്രൊ -ഹിന്ദു ഐഡിയോളജി കമ്മ്യൂണിസ്റ്റ് ക്കാർക്കിടയിൽ വളർത്താൻ പറ്റുമോ എന്നു പരീക്ഷിക്കാനാണ് പിണറായിയുടെ നവോഥാനത്തിൽ പോയി പിന്നീട് അത് പൊളിച്ചു കളഞ്ഞത്'- എന്നാണ് ഹരി പ്രഭാസ് എന്നയാള്‍ക്ക് നല്‍കിയ മറുപടിയില്‍ സുഗതന്‍ വ്യക്തമാക്കുന്നത്.

രാഹുലിന്‍റേത് പരിധിവിട്ട കളി

രാഹുലിന്‍റേത് പരിധിവിട്ട കളി

അതേസമയം, രാഹുൽ പൗരത്വ ബില്ലിനെതിരെ രാജ്യദ്രോഹികളോടൊപ്പം നിൽക്കുന്നത് പകുതി വിട്ടുള്ള കളിയാണെന്നാണ് ഫേസ്ബുക്ക് കുറിപ്പിലൂടെ സിപി സുഗതന്‍ വ്യക്തമാക്കുന്നത്. ബഹുസ്വരതയും രാജ്യദ്രോഹവും തമ്മിൽ വ്യത്യാസം ഉണ്ട് എന്നു രാഹുൽ മനസ്സിലാക്കും എന്നു ഞാൻ കരുതുന്നുവെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിക്കുന്നു.

ഭാരതീയ വിചാര കേന്ദ്രത്തിൽ

ഭാരതീയ വിചാര കേന്ദ്രത്തിൽ

സിപി സുഗതന്‍റെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണ്ണ രൂപം ഇങ്ങനെ...

ശ്രീ രാഹുൽ ഈശ്വറിനെ ഞാൻ ആദ്യമായി കാണുന്നതു ഭാരതീയ വിചാര കേന്ദ്രത്തിൽ അദ്ദേഹം എംഎഫ് ഹുസൈന്‍ ഹിന്ദു ദേവീദേവന്മാരെ അധിക്ഷേപിച്ചു ചിത്രം വരച്ചതു ലാപ്ടോപ്പ് ഫോട്ടോ പരമേശ്വർജിയെ കാണിക്കാൻ വന്നപ്പോഴാണ്. പരമേശ്വർജി ചിത്രം കണ്ടതിനു ശേഷം അന്ന് ജില്ലാ സെക്രട്ടറി ആയിരുന്ന ആയിരുന്ന എന്റെ അടുത്തേക്ക് പറഞ്ഞു വിട്ടു.

പരസ്പരം ബന്ധപ്പെട്ട്

പരസ്പരം ബന്ധപ്പെട്ട്

ശബരിമല അയ്യപ്പ വേഷത്തിൽ വന്ന രാഹുലിനെ അന്നാണ് ഞാൻ ആദ്യമായി കാണുന്നത്. പിന്നീട് കഴിഞ്ഞുപോയ ഒരു വ്യഴാ വട്ടക്കാലത്തു ഹിന്ദു പാര്ലമെന്റ് രൂപീകരണം മുതൽ ശബരിമല മല അയ്യപ്പജ്യോതി തെളിയിക്കാനുള്ള അവകാശം മലയരയർക്കാണ് എന്ന് പറഞ്ഞുള്ള സമരം ,ഹിന്ദു പാര്ലമെന്റ് വളർച്ച എല്ലാത്തിലും ഞാനും രാഹുലും പരസ്പരം ബന്ധപ്പെട്ടും കൊണ്ടും കൊടുത്തും അറിഞ്ഞും അറിയാതെയും ഒക്കെ കാലം കഴിഞ്ഞു.

എന്റെ അനുജനെപ്പോലെ

എന്റെ അനുജനെപ്പോലെ

തന്ത്രി കണ്ഠരര് മഹേശ്വര തന്ന അയ്യപ്പ വിഗ്രഹം ഫോട്ടോ ചാർത്തിയ 18 ലെറ്റർ ഹെഡിലാണ് തിരുവിതാംകൂർ മഹാരാജാവ് ഉൾപ്പടെയുള്ളവരെ ഹിന്ദു പാർളമെൻറ് രൂപീകരണത്തിനായി ക്ഷണിക്കുന്നത് .ഇതിലൊക്കെ രാഹുൽ എന്നെ സഹായിച്ചു എന്റെ ഒപ്പവും നിന്നു. എന്റെ അനുജനെപ്പോലെ ഞാൻ സ്നേഹിക്കുകയും അവരുടെ കുടുംബത്തിലെ ഒരംഗത്തെപ്പോലെ ഞാൻ ആയതും ഒക്കെ ചരിത്രം.

ഒറ്റ തിരിഞ്ഞു പോയി പേരെടുത്തു

ഒറ്റ തിരിഞ്ഞു പോയി പേരെടുത്തു

തിരിച്ചു രാഹുലും എന്റെ കുടുംബ അംഗത്തെ പോലെ ആയിരുന്നു എനിക്കും എന്നും. രാഹുൽ ഒറ്റയാനാകുമ്പോൾ ഞാൻ സംഘടന വളർത്തിന്നതിൽ ആയിരുന്നു ശ്രെധിച്ചിരുന്നതു .സംഘത്തിൽ നിന്നും എനിക്ക് കിട്ടിയ പ്രവർത്തന ശൈലി അതായിരുന്നു. പിന്നീട് അദ്ദേഹം ഒറ്റ തിരിഞ്ഞു പോയി പേരെടുത്തു.

ഹാദിയ -അഖില വിഷയം

ഹാദിയ -അഖില വിഷയം

കഴിവുള്ള എന്റെ അനുജൻ പേരെടുക്കുന്നതിലും വലുതാകുന്നതിലും ഞാൻ സന്തോഷിച്ചു. കേരളത്തിലെ രാഷ്ട്രീയ സഹസ്‌ചര്യങ്ങൾ പലപ്പോഴും ചർച്ച ചെയ്തു വ്യത്യസ്‍തങ്ങളായ വഴികൾ പലപ്പോഴും ഞങ്ങൾ തിരഞ്ഞെടുത്തിട്ടുണ്ട് . അതിലൊന്ന് ഹാദിയ -അഖില വിഷയമായിരുന്നു.

രാഹുലിനെ തള്ളിയില്ല

രാഹുലിനെ തള്ളിയില്ല

പൊതുഹിന്ദു സമൂഹം എടുത്ത നിലപാടുകളിൽ നിന്ന് വ്യത്യസ്തമായി രാഹുൽ നിന്നപ്പോൾ ആരെതിർത്താലും ജിഹാദികൾക്കു എതിരെ ഞാൻ നിലപാടുകൾ എടുത്തു .അന്നും ഞാൻ രാഹുലിനെ തള്ളിയില്ല. ബഹുസ്വരത സ്വന്തം കുടുംബത്തിൽ കാണിച്ചില്ലെങ്കിൽ പിന്നെ എന്തു ജനാധിപത്യം എന്നു ഞാൻ കരുതി. പക്ഷെ ഇപ്പോൾ കളി മാറിയിരിക്കുന്നു.

പൗരത്വ ബില്ലില്‍

പൗരത്വ ബില്ലില്‍

രാഹുൽ പൗരത്വ ബില്ലിനെതിരെ രാജ്യദ്രോഹികളോടൊപ്പം നിൽക്കുന്നത് പകുതി വിട്ടുള്ള കളിയാണ്. ബഹുസ്വരതയും രാജ്യദ്രോഹവും തമ്മിൽ വ്യത്യാസം ഉണ്ട് എന്നു രാഹുൽ മനസ്സിലാക്കും എന്നു ഞാൻ കരുതുന്നു . എല്ലാവർക്കും നല്ലവനാകാൻ ശ്രമിക്കുന്നവർ ആർക്കും വേണ്ടാത്തവൻ ആകും എന്ന ആപ്ത വാക്യം ഞാൻ രാഹുലിനെ ഓർമ്മിപ്പിക്കുന്നു.

അംഗീകരിക്കാൻ ആവില്ല

അംഗീകരിക്കാൻ ആവില്ല

തിരിച്ചറിവില്ലാത്ത കൈക്കുട്ടികൾ മീശയുള്ളവരെ എല്ലാം അച്ഛാ എന്നുവിളിക്കുന്നപോലെ യാണു നമ്മുടെ മതേതരത്വം . തന്ത ഒന്നേയുള്ളു രാഹുൽ . അതു നമ്മുടെ രാഷ്ട്രമാണ് . അതിനെതിരെയുള്ള ഏതു പ്രവർത്തിയും അംഗീകരിക്കാൻ ആവില്ല.

ഫേസ്ബുക്ക് പോസ്റ്റ്

സിപി സുഗതന്‍

ജോസ് കെ മാണിയെ കൂടെ കൂട്ടാന്‍ എല്‍ഡിഎഫ് നീക്കം; ഒന്ന് പോയാല്‍ രണ്ടെണ്ണത്തിനെ പിടിക്കാന്‍ യുഡിഎഫും

ഫലം വരുമ്പോള്‍ വോട്ടിങ് യന്ത്രത്തെ കുറ്റം പറയരുതെന്ന് ബിജെപി നേതാവ്; സ്ട്രോങ് റൂമിന് കാവലുമായി എഎപി

English summary
CP Sugathan say about navodhana samithi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more
X