കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'അതിരപ്പിള്ളി പദ്ധതി നടപ്പാകില്ല'; എല്‍ഡിഎഫിന്റെ പ്രകടനപത്രികയില്‍ ഇല്ലാത്തതെന്ന് സിപിഐ

സഭയില്‍ സര്‍ക്കാര്‍ ഇക്കാര്യം ആവര്‍ത്തിച്ചതിന് പിന്നാലെയാണ് സിപിഐ വീണ്ടും എതിര്‍പ്പുമായി രംഗത്തെത്തിയിരിക്കുന്നത്.

  • By Akshay
Google Oneindia Malayalam News

തിരുവനന്തപുരം: അതിരപ്പിള്ളി വൈദ്യുത പദ്ധതിയുമായി മുന്നോട്ട് പോകാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ എതിര്‍പ്പുമായി സിപിഐ രംഗത്ത്. സഭയില്‍ സര്‍ക്കാര്‍ ഇക്കാര്യം ആവര്‍ത്തിച്ചതിന് പിന്നാലെയാണ് സിപിഐ വീണ്ടും എതിര്‍പ്പുമായി രംഗത്തെത്തിയിരിക്കുന്നത്. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍, ബിനോയ് വിശ്വം എന്നീ നേതാക്കളാണ് പദ്ധതിക്കെതിരെ വീണ്ടും സിപിഐയുടെ എതിര്‍പ്പ് അറിയിച്ച് രംഗത്ത് എത്തിയത്.

വൈദ്യുതി മന്ത്രി സഭയില്‍ പറഞ്ഞത് കൊണ്ടുമാത്രം പദ്ധതി നടപ്പാവില്ല. അന്തിമതീരുമാനം എടുക്കേണ്ടത് എല്‍ഡിഎഫാണ്. പദ്ധതി നടപ്പാക്കില്ല. എല്‍ഡിഎഫിന്റെ പ്രകടന പത്രികയില്‍ ഇല്ലാത്ത കാര്യമാണിതെന്നും അദ്ദേഹം പറഞ്ഞു. അതിരപ്പിള്ളി പദ്ധതി നടപ്പാക്കുന്നതിനെതിരെ വിമര്‍ശനം ഉന്നയിച്ച് പ്രതിപക്ഷവും രംഗത്തെത്തിയിട്ടുണ്ട്.

 വേണ്ടത്ര ജലമില്ല

വേണ്ടത്ര ജലമില്ല

പദ്ധതിക്കാര്യം ഇടതുമുന്നണിയില്‍ ചര്‍ച്ച ചെയ്തിട്ടില്ലെന്നും അതിരപ്പിള്ളിയില്‍ വേണ്ടത്ര ജലമില്ലെന്നുമാണ് ബിനോയ് വിശ്വം വ്യക്തമാക്കിയത്.

 കരാര്‍ ലോബികള്‍

കരാര്‍ ലോബികള്‍

അതിരപ്പിള്ളി പദ്ധതിക്ക് പിന്നില്‍ വൈദ്യുതി ബോര്‍ഡിലെ കരാര്‍ ലോബിയാണെന്നാണ് കെപിസിസി പ്രസിഡന്റിന്റെ വിമര്‍ശനം. അതിരപ്പിള്ളി പദ്ധതികൊണ്ട് ഒരു പ്രയോജനവുമില്ലെന്ന് എല്ലാവര്‍ക്കും അറിയാം.വൈദ്യുതി ലഭിക്കില്ലെങ്കിലും നിര്‍മ്മാണം നടത്തി നേട്ടമുണ്ടാക്കുക എന്നതാണ് കരാര്‍ ലോബികളുടെ ലക്ഷ്യമെന്നും സുധീരന്‍ പറഞ്ഞു.

 രമേശ് ചെന്നിത്തല

രമേശ് ചെന്നിത്തല

പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ട് പോകരുതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പറഞ്ഞു. 163 മെഗാവാട്ട് വൈദ്യുതി ഉത്പാദനമാണ് അതിരപ്പിള്ളി പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്നും ഇതിനായി സ്ഥലമേറ്റെടുപ്പ് നടപടികള്‍ പുരോഗമിക്കുകയാണെന്നുമാണ് മന്ത്രി സഭയില്‍ ചൊവ്വാഴ്ച രേഖാമൂലം അറിയിച്ചത്.

 പദ്ധതി

പദ്ധതി

അതിരപ്പിള്ളി വെള്ളച്ചാട്ടത്തിന് 6.07 കിലോമീറ്റര്‍ മുകളിലായി 232 മീറ്റര്‍ ഉയരമുള്ള ചെറു ഡാം നിര്‍മ്മിച്ച് 163 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള പദ്ധതിയാണ് വൈദ്യുതി ബോര്‍ഡ് തയ്യാറാക്കിയിരിക്കുന്നത്. 936 കോടി രൂപയാണ് അതിരപ്പിള്ളി പദ്ധതിക്ക് ചെലവ് കണക്കാക്കിയിരിക്കുന്നത്.

 വെള്ളത്തിനടിയിലാകും

വെള്ളത്തിനടിയിലാകും

പദ്ധതി നടപ്പാക്കിയാല്‍ 138.6 ഹെക്ടര്‍ വനഭൂമിയെ ബാധിക്കും. ഇതില്‍ 42 ഹെക്ടറിലെ മരം മുറിക്കണം. 104 ഹെക്ടര്‍ പ്രദേശം വെള്ളത്തിനടിയിലാകുമെന്നാണ് കണക്കാക്കിയിരിക്കുന്നത്.

English summary
CPI against Athirapilly project
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X