കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തോല്‍വി ഉറപ്പിച്ച് പി രാജീവ്? എറണാകുളത്ത് ബിജെപി യുഡിഎഫിന് വോട്ട് മറിച്ചെന്ന് സിപിഐ,

  • By
Google Oneindia Malayalam News

എറണാകുളം: എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി രാജീവും യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ ഹൈബി ഈഡനും തമ്മില്‍ ശക്തമായ മത്സരമാണ് എറണാകുളത്ത് കാഴ്ച വെച്ചത്. ഇതുവരെ നടന്ന 17 പൊതുതിരഞ്ഞെടുപ്പില്‍ 12 ലും യുഡിഎഫിനൊപ്പം നിന്ന മണ്ഡലത്തില്‍ പി രാജീവിലൂടെ ഇത്തവണ അട്ടിമറി നടക്കുമെന്ന പ്രതീക്ഷയും സിപിഎം വെച്ച്പുലര്‍ത്തിയിരുന്നു.

<strong>സണ്ണിക്ക് സര്‍പ്രൈസ് ചുംബനം, പ്രചരണത്തിനിടെ, സ്ത്രീയുടെ കൈപിടിച്ചിറക്കി താരം, വീഡിയോ</strong>സണ്ണിക്ക് സര്‍പ്രൈസ് ചുംബനം, പ്രചരണത്തിനിടെ, സ്ത്രീയുടെ കൈപിടിച്ചിറക്കി താരം, വീഡിയോ

എന്നാല്‍ ഫലം വരാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ മണ്ഡലത്തില്‍ ഗുരുതര ആരോപണവുമായി രംഗത്തെത്തിയിരിക്കുകയാണ് സിപിഐ. എറണാകുളത്ത് ബിജെപി യുഡിഎഫിന് വേണ്ടി വോട്ട് മറിച്ചെന്ന് സിപിഐ ജില്ലാ സെക്രട്ടറി പി രാജു ആരോപിച്ചു.

 വോട്ട് മറിച്ചു

വോട്ട് മറിച്ചു

വടകര, കോഴിക്കോട്, കൊല്ലം ഉള്‍പ്പെടെയുള്ള മണ്ഡലങ്ങളില്‍ ബിജെപി യുഡിഎഫിന് വേണ്ടി വോട്ട് മറിച്ചെന്നുള്ള ആരോപണങ്ങള്‍ ശക്തമാണ്. ഇതിനിടെ സമാന ആരോപണമാണ് എറണാകുളത്ത് നിന്നും ഉയര്‍ന്നിരിക്കുന്നത്.

ഗുരുതര ആരോപണം

ഗുരുതര ആരോപണം

എറണാകുളത്തെ എല്ലാ നിയമസഭാ മണ്ഡലത്തിലും ബിജെപി യുഡിഎഫുമായി നീക്ക് പോക്ക് ഉണ്ടായിരുന്നതായിരുന്നു സിപിഐ ജില്ലാ സെക്രട്ടറി പി രാജു ആരോപിച്ചു. ബിജെപിക്ക് സ്വാധീനമുള്ള മണ്ഡലങ്ങളില്‍ പോലും ബൂത്തുകളില്‍ ഏജന്‍റുമാര്‍ ഉണ്ടായിരുന്നില്ല.

പ്രതികരിച്ച് കോണ്‍ഗ്രസ്

പ്രതികരിച്ച് കോണ്‍ഗ്രസ്

ഇത് യുഡിഎഫ് സഹകരണത്തിന്‍റെ ഭാഗമാണെന്നും രാജി പറഞ്ഞു. എന്നാല്‍ തോല്‍വി ഉറപ്പായതോടെയാണ് സിപിഐ പുതിയ ആരോപണം ഉയര്‍ത്തുന്നതെന്ന് കോണ്‍ഗ്രസ് തിരിച്ചടിച്ചു.തിരഞ്ഞെടുപ്പ് പ്രചരണത്തില്‍ സിപിഐയും-സിപിഎമ്മും തമ്മിലുള്ള തര്‍ക്കം യുഡിഎഫിന്‍റെ തലയില്‍ കെട്ടിവെയ്ക്കാനുള്ള ശ്രമമാണ് രാജു നടത്തുന്നതെന്ന് കോണ്‍ഗ്രസ് നേതൃത്വം പറഞ്ഞു.

വോട്ട് മറിച്ചത്

വോട്ട് മറിച്ചത്

സിപിഐ പ്രചരണത്തിന് വേണ്ടത്ര സഹകരിച്ചിട്ടില്ലെന്ന് എല്‍ഡിഎഫില്‍ പരാതി ഉയര്‍ന്നിരുന്നു. സിപിഐ ജില്ലാ സെക്രട്ടറി പി രാജുവും സിപിഎം ജില്ലാ സെക്രട്ടറിയായിരിക്കെ ഇരുവരും തമ്മിലുള്ള തര്‍ക്കങ്ങള്‍ എല്ലാവര്‍ക്കും അറിയാം.
അതിന്‍റെ ഭാഗമായിട്ട് സിപിഐയാണ് പലയിടത്തും രാജീവിനുള്ള വോട്ട് മറിച്ചത്.

സിപിഐയുടെ പാരമ്പര്യം

സിപിഐയുടെ പാരമ്പര്യം

രാജുവിന്‍റെ നാടായ പറവൂരില്‍ സിപിഐയുടെ ഭൂരിഭാഗം വോട്ടും യുഡിഎഫിനാണ് ലഭിച്ചതെന്നും കെപിസിസി വൈസ് പ്രസിഡന്‍റ് വിഡി സതീശന്‍ ആരോപിച്ചു. വോട്ട് മറിക്കുന്നത് സിപിഐയുടെ പാരമ്പര്യമാണെന്ന് ബിജെപിയും പ്രതികരിച്ചു.

വന്‍ ഭൂരിപക്ഷം

വന്‍ ഭൂരിപക്ഷം

രാജീവ് തോല്‍ക്കുമ്പോള്‍ മുന്നണിക്ക് നല്‍കാന്‍ സിപിഐ നേരത്തേ കണ്ട് വെച്ച അടവ് നയമാണ് രാജു ഉന്നയിച്ച ആരോപണമെന്ന് ബിജെപി ജില്ലാ പ്രസിഡന്‍റ് എന്‍കെ മോഹന്‍ദാസ് പറഞ്ഞു. അതിനിടെ ഹൈബിക്ക് വന്‍ ഭൂരിപക്ഷമാണ് യുഡിഎഫ് മണ്ഡലത്തില്‍ പ്രതീക്ഷിക്കുന്നത്.

 80,000 കവിയും

80,000 കവിയും

ഹൈബിയുടെ ഭൂരിപക്ഷം 80,000 ത്തില്‍ കൂടുതല്‍ കവിയുമെന്നാണ് പാര്‍ട്ടി കണക്കാക്കുന്നത്. പറവൂര്‍ നിയമസഭാ മണ്‍ലത്തില്‍ നിന്ന് മാത്രം ഹൈബിക്ക് 10,000 വോട്ടിന്‍റെ ഭൂരിപക്ഷം ലഭിക്കുമെന്നാണ് കണക്കാക്കുന്നത്.

തൃപ്പൂണിത്തറയിലും

തൃപ്പൂണിത്തറയിലും

സിപിഎം മണ്ഡലമായ തൃപ്പൂണിത്തറയും ഇത്തവണ യുഡിഎഫിനൊപ്പം നില്‍ക്കുമെന്ന് തിരഞ്ഞെടുപ്പ് അവലോകന യോഗത്തില്‍ വിലയിരുത്തിയിരുന്നു. ഇവിടെ 3000 വോട്ടിന്‍റെ മേല്‍ക്കൈയാണ് നേതാക്കള്‍ പ്രതീക്ഷിക്കുന്നത്.

കോണ്‍ഗ്രസ് പ്രതീക്ഷ ഇങ്ങനെ

കോണ്‍ഗ്രസ് പ്രതീക്ഷ ഇങ്ങനെ

കൊച്ചിയില്‍ യുഡിഎഫിന് 20,000 മുതല്‍ 28,000 വരെ വോട്ടിന്‍റെ ഭൂരിപക്ഷം പ്രതീക്ഷിക്കുന്നുണ്ട്. ഹൈബിയുടെ സ്വന്തം മണ്ഡലമായ എറണാകുളത്ത് പന്ത്രണ്ടായിരം വോട്ടിന്‍റെ ഭൂരിപക്ഷമെങ്കിലും ലഭിക്കുമെന്നും യുഡിഎഫ് കണക്ക് കൂട്ടുന്നു.തൃക്കാക്കര , വൈപ്പില്‍ എന്നീ മണ്ഡലങ്ങളിലും മേല്‍ക്കൈ നേടാന്‍ ആകുമെന്നാണ് കോണ്‍ഗ്രസിന്‍റെ പ്രതീക്ഷ

<strong>59 സീറ്റില്‍ പേടിച്ച് വിറച്ച് ബിജെപി, ട്രന്‍റ് പ്രതികൂലം, നേട്ടം കൊയ്യാന്‍ കോണ്‍ഗ്രസ്</strong>59 സീറ്റില്‍ പേടിച്ച് വിറച്ച് ബിജെപി, ട്രന്‍റ് പ്രതികൂലം, നേട്ടം കൊയ്യാന്‍ കോണ്‍ഗ്രസ്

<strong>മമതയെ പൂട്ടാന്‍ ബിജെപിക്ക് 'രഹസ്യമായി' കൈകൊടുത്ത് സിപിഎം!! മണ്ഡലങ്ങളില്‍ പണി തുടങ്ങി പ്രവര്‍ത്തകര്‍</strong>മമതയെ പൂട്ടാന്‍ ബിജെപിക്ക് 'രഹസ്യമായി' കൈകൊടുത്ത് സിപിഎം!! മണ്ഡലങ്ങളില്‍ പണി തുടങ്ങി പ്രവര്‍ത്തകര്‍

English summary
cpi against bjp and udf in ernakulam constituancy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X