കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിദ്യാഭ്യാസ മേഖല കച്ചവടക്കാരുടെ കയ്യിൽ, ഇത് ദുരന്തമെന്ന് സിപിഐ, കരിനിഴൽ മാറ്റണം

  • By Akshay
Google Oneindia Malayalam News

തിരുവനന്തപുരം: സർക്കരിനെതിരെ രൂക്ഷ വിമരി‍ശനവുമായി വീണ്ടും സിപിഐ. സ്വാശ്രയ മെഡിക്കൽ പ്രവേശന വിഷത്തിലാണ് രൂക്ഷ വിമർസനവുമായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ രംഗത്തെത്തിയിരിക്കുന്നത്. വിദ്യാഭ്യാസ മേഖല കച്ചടവക്കാരുടെ കയ്യിലായത് ദുരന്തമാണെന്ന് കാനം രാജേന്ദ്രൻ പറഞ്ഞു.

ഫീസിനും പ്രവേശനത്തിനും കൃത്യമായ മാനദണ്ഡം വേണമെന്നും അദ്ദേഹം പറഞ്ഞു. സർക്കാരിനുമേൽ വന്ന കരിനിഴൽ മാറ്റേണ്ട ഉത്തരവാദിത്തം സർക്കാരിനുണ്ട്. ഇക്കാര്യത്തിൽ പ്രത്യേക നിയമസഭ സമ്മേളനവും സർവ്വകക്ഷി യോഗവും വിളിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. സര്‍ക്കാര്‍ മാനേജ്മെന്റുകളുടെ കളിപ്പാവയാകുന്നുവെന്നും പല കോളേജുകളേയും സഹായിക്കാന്‍ ശ്രമം നടക്കുന്നതായും ഹൈക്കോടതി വിമര്‍ശിച്ചിരുന്നു.

Kanam Rajendran

സാശ്രയ മെഡിക്കല്‍ പ്രവേശനവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ പ്രതിരോധത്തിലായിരുന്നു. ഇതിനിടെ പ്രവേശനവുമായി ബന്ധപ്പെട്ട് സര്‍ക്കാരിനെയും കൂടുതല്‍ തളര്‍ത്തി ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനമുണ്ടായത്. ഇതിന് പിന്നാലെ സുപ്രീം കോടതി സര്‍ക്കാര്‍ നിശ്ചയിച്ച ഫീസിനെ തള്ളി 11 ലക്ഷം മെഡിക്കല്‍ പ്രവേശന ഫീസായി നിശ്ചയിച്ചത്. ഇതോടെ പിണറായി സര്‍ക്കാര്‍ കൂടുതല്‍ പ്രതിരോധത്തിലാവുകയായിരുന്നു.

English summary
CPI against LDF government on self finance medical issue
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X