അഴിമതിയില്ല, എഴുതിയെടുത്തത് അര്‍ഹതയുള്ളത്, കണ്ണടവിവാദത്തില്‍ സ്പീക്കറെ പിന്തുണച്ച് സിപിഐ
മന്ത്രിമാരായ വിഎസ് സുനില്‍കുമാറും ഇ ചന്ദ്രശേഖരനും സ്പീക്കറെ പിന്തുണച്ചിട്ടുണ്ട്.
തിരുവനന്തപുരം: മന്ത്രി കെകെ ശൈലജ പിന്നാലെ കണ്ണട വിവാദത്തില്‍ പെട്ട നിയമസഭാ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന് പിന്തുണയുമായി സിപിഐ. പല സ്ഥലത്തും നിന്ന് വിമര്‍ശനങ്ങള്‍ വരുന്നതിനിടെയാണ് സിപിഐയുടെ പിന്തുണയെന്നതും ശ്രദ്ധേയമാണ്. അര്‍ഹതപ്പെട്ട ആനുകൂല്യം എഴുതിയെടുക്കുന്നതില്‍ തെറ്റില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് പറഞ്ഞു.

മന്ത്രിമാരായ വിഎസ് സുനില്‍കുമാറും ഇ ചന്ദ്രശേഖരനും സ്പീക്കറെ പിന്തുണച്ചിട്ടുണ്ട്. കണ്ണട വാങ്ങിയതില്‍ ചട്ടവിരുദ്ധമോ അഴിമതിയോ നടന്നിട്ടില്ലെന്ന് സുനില്‍ കുമാര്‍ പറഞ്ഞു. ഇക്കാര്യത്തില്‍ വ്യാജ രേഖയുണ്ടാക്കിയിട്ടില്ല. അര്‍ഹതപ്പെട്ട ആനുകൂല്യമാണ് സ്പീക്കര്‍ കൈപ്പറ്റിയതെന്ന് സുനില്‍ കുമാര്‍ പറഞ്ഞു. വിവാദം അനാവശ്യമാണെന്ന് റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന് പറഞ്ഞു.

അതേസമയം സ്പീക്കറെ പിന്തുണച്ചെങ്കിലും ചില ചോദ്യങ്ങളും കാനം ചോദിച്ചു. സ്പീക്കര്‍ കണ്ണട വാങ്ങിയത് ചട്ടവിരുദ്ധമാണെങ്കില്‍ അത് തെറ്റാണെന്ന് കാനം പറഞ്ഞു. ഇംപേഴ്സ്മെന്റ് കിട്ടുമായിരുന്നിട്ടും ഈ തുക താന്‍ എഴുതി വാങ്ങിയിട്ടില്ല. ലളിത ജീവിതം ഓരോ വ്യക്തിയും തീരുമാനിക്കേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു. സ്പീക്കര്‍ 49500 രൂപയ്ക്ക് കണ്ണട വാങ്ങിയതാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്. ഫ്രെയിമിന് 5000 രൂപയും ലെന്‍സിന് 45500 രൂപയുമായിരുന്നു വില.
വിവരാവകാശ നിയമപ്രകാരമുള്ള മറുപടിയിലാണ് സ്പീക്കര്‍ കണ്ണട വാങ്ങാനായി ഇത്രയും തുക വാങ്ങിയത് കണ്ടെത്തിയത്. ഡോക്ടറുടെ നിര്‍ദേശപ്രകാരമുള്ള ലെന്‍സാണ് വാങ്ങിയതെന്നായിരുന്നു വിവാദത്തെ തുടര്‍ന്ന് സ്പീക്കര്‍ പറഞ്ഞു. നേരത്തെ ആരോഗ്യ മന്ത്രി കെകെ ശൈലജ പൊതുഖജനാവില്‍ നിന്ന് പണമെടുത്ത് കണ്ണട വാങ്ങിയതും വിവാദമായിരുന്നു.
-
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!! -
ഇറാനിലെ എണ്ണ ശേഖരത്തിൽ കണ്ണുവച്ച് ഡൊണാൾഡ് ട്രംപ്; 'വേണമെങ്കിൽ ഖാർഗ് ദ്വീപ് യുഎസ് പിടിച്ചെടുക്കും' -
കിച്ചുവിനെ നോക്കേണ്ട ബാധ്യത രേണുവിനില്ല, അവൾക്കും ഒരുപാട് പറയാനുണ്ട്, ഇപ്പോൾ സംഭവിച്ചത് എന്ത്?';ദിയ സന -
'രേണുവിന്റെ കരച്ചില് നാടകം; കിച്ചുവിന് ഇനിയും പറയാനുണ്ട്..'; വീട് കൊടുക്കേണ്ടായിരുന്നെന്ന് ഫിറോസ്












Click it and Unblock the Notifications