കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അഴിമതിയില്ല, എഴുതിയെടുത്തത് അര്‍ഹതയുള്ളത്, കണ്ണടവിവാദത്തില്‍ സ്പീക്കറെ പിന്തുണച്ച് സിപിഐ

മന്ത്രിമാരായ വിഎസ് സുനില്‍കുമാറും ഇ ചന്ദ്രശേഖരനും സ്പീക്കറെ പിന്തുണച്ചിട്ടുണ്ട്.

  • By Vaisakhan
Google Oneindia Malayalam News

തിരുവനന്തപുരം: മന്ത്രി കെകെ ശൈലജ പിന്നാലെ കണ്ണട വിവാദത്തില്‍ പെട്ട നിയമസഭാ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന് പിന്തുണയുമായി സിപിഐ. പല സ്ഥലത്തും നിന്ന് വിമര്‍ശനങ്ങള്‍ വരുന്നതിനിടെയാണ് സിപിഐയുടെ പിന്തുണയെന്നതും ശ്രദ്ധേയമാണ്. അര്‍ഹതപ്പെട്ട ആനുകൂല്യം എഴുതിയെടുക്കുന്നതില്‍ തെറ്റില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു.

1

മന്ത്രിമാരായ വിഎസ് സുനില്‍കുമാറും ഇ ചന്ദ്രശേഖരനും സ്പീക്കറെ പിന്തുണച്ചിട്ടുണ്ട്. കണ്ണട വാങ്ങിയതില്‍ ചട്ടവിരുദ്ധമോ അഴിമതിയോ നടന്നിട്ടില്ലെന്ന് സുനില്‍ കുമാര്‍ പറഞ്ഞു. ഇക്കാര്യത്തില്‍ വ്യാജ രേഖയുണ്ടാക്കിയിട്ടില്ല. അര്‍ഹതപ്പെട്ട ആനുകൂല്യമാണ് സ്പീക്കര്‍ കൈപ്പറ്റിയതെന്ന് സുനില്‍ കുമാര്‍ പറഞ്ഞു. വിവാദം അനാവശ്യമാണെന്ന് റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന്‍ പറഞ്ഞു.

2

അതേസമയം സ്പീക്കറെ പിന്തുണച്ചെങ്കിലും ചില ചോദ്യങ്ങളും കാനം ചോദിച്ചു. സ്പീക്കര്‍ കണ്ണട വാങ്ങിയത് ചട്ടവിരുദ്ധമാണെങ്കില്‍ അത് തെറ്റാണെന്ന് കാനം പറഞ്ഞു. ഇംപേഴ്‌സ്‌മെന്റ് കിട്ടുമായിരുന്നിട്ടും ഈ തുക താന്‍ എഴുതി വാങ്ങിയിട്ടില്ല. ലളിത ജീവിതം ഓരോ വ്യക്തിയും തീരുമാനിക്കേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു. സ്പീക്കര്‍ 49500 രൂപയ്ക്ക് കണ്ണട വാങ്ങിയതാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്. ഫ്രെയിമിന് 5000 രൂപയും ലെന്‍സിന് 45500 രൂപയുമായിരുന്നു വില.

വിവരാവകാശ നിയമപ്രകാരമുള്ള മറുപടിയിലാണ് സ്പീക്കര്‍ കണ്ണട വാങ്ങാനായി ഇത്രയും തുക വാങ്ങിയത് കണ്ടെത്തിയത്. ഡോക്ടറുടെ നിര്‍ദേശപ്രകാരമുള്ള ലെന്‍സാണ് വാങ്ങിയതെന്നായിരുന്നു വിവാദത്തെ തുടര്‍ന്ന് സ്പീക്കര്‍ പറഞ്ഞു. നേരത്തെ ആരോഗ്യ മന്ത്രി കെകെ ശൈലജ പൊതുഖജനാവില്‍ നിന്ന് പണമെടുത്ത് കണ്ണട വാങ്ങിയതും വിവാദമായിരുന്നു.

English summary
cpi backs speaker in specs controversy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X