കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിപിഐയിലെ പൊട്ടിത്തെറി; സിപിഎമ്മിന് ഗുണം ചെയ്യും

  • By Desk
Google Oneindia Malayalam News

തിരുവനന്തപുരം: തോമസ് ചാണ്ടി വിഷയത്തില്‍ ജനങ്ങള്‍ക്കിടയില്‍ സ്വീകാര്യത നേടുന്ന തരത്തില്‍ നിലപാടെടുത്തതിന് പിന്നാലെ സിപിഐയിലുണ്ടായ പൊട്ടിത്തെറി ഗുണം ചെയ്യുക സിപിഎമ്മിന്. സിപിഎമ്മിനെതിരെ മേല്‍ക്കൈ നേടിയ ഘട്ടത്തിലാണ് സിപിഐയെ പ്രതിസന്ധിയിലാക്കി പാര്‍ട്ടിയില്‍ അസ്വസ്ഥത പടരുന്നത്.

വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തു... പിന്നാലെ വിദ്യാര്‍ഥികളുടെ പ്രക്ഷോഭം, ഹോസ്റ്റലില്‍ തീയിട്ടു!!
പാര്‍ട്ടിയെ പ്രതിരോധത്തിലാക്കിയ മുന്‍ എംപി കെ.ഇ. ഇസ്മയിലിന്റെ പരാമര്‍ശത്തിനെതിരെ കര്‍ശന നിലപാടെടുക്കാനുള്ള സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ തീരുമാനം പാര്‍ട്ടിക്കുള്ളില്‍ പൊട്ടിത്തെറിയുണ്ടാക്കിയേക്കുമെന്നാണ് സൂചന. പാര്‍ട്ടി ഒറ്റക്കെട്ടായി നില്‍ക്കേണ്ട ഘട്ടത്തില്‍ ഇത്തരത്തിലുള്ള വൈകാരിക നടപടി ദോഷം ചെയ്‌തേക്കും.

keismail

ഏതെങ്കിലും തരത്തില്‍ സിപിഐ എല്‍ഡിഎഫില്‍ നിന്നും വിട്ടുപോകേണ്ട അവസ്ഥ സംജാതമായാല്‍ പിളര്‍പ്പിന് കാരണമാകുന്ന തീരുമാനമാകും ഇസ്മയിലിനെതിരായ തീരുമാനം. സിപിഎമ്മുമായി ഏറെ അടുപ്പമുള്ള നേതാവാണ് ഇസ്മയില്‍. ഈ കാരണം കൊണ്ടുകൂടിയാണ് ഇസ്മയില്‍ പാര്‍ട്ടി സെക്രട്ടറി തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതും.

ഇസ്മയിലിനെതിരായ നടപടിയില്‍ സിപിഐയില്‍ കാര്യമായ എതിര്‍പ്പുണ്ടായിട്ടില്ലെങ്കിലും മന്ത്രിസഭയില്‍ നിന്നും വിട്ടുനില്‍ക്കാനുണ്ടായ സാഹചര്യം ഒഴിവാക്കാമായിരുന്നെന്നാണ് പല ജില്ലാ നേതാക്കളുടെയും അഭിപ്രായം. ഇക്കാര്യത്തില്‍ പരസ്യ പ്രതികരണം പലരും ഒഴിവാക്കിയിട്ടുണ്ട്. എന്നാല്‍, പാര്‍ട്ടി തീരുമാനം സിപിഐയില്‍ വരും ദിവസങ്ങളിലും വലിയ ഒച്ചപ്പാടുണ്ടാക്കിയേക്കുമെന്നാണ് സൂചന.

English summary
CPI bans KE Ismail from attending LDF meetings
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X