കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തൊഴില്‍വകുപ്പുള്‍പ്പെടെ പുതിയ വകുപ്പുകളും അഞ്ചുമന്ത്രിമാരും വേണമെന്ന് സിപിഐ

  • By Pratheeksha
Google Oneindia Malayalam News

തിരുവനന്തപുരം: എല്‍ഡിഎഫ് മന്ത്രിസഭയില്‍ തൊഴില്‍ വകുപ്പുള്‍പ്പെടെയുളള പ്രധാന വകുപ്പുകള്‍ ലഭിക്കണമെന്നും അഞ്ചു പേര്‍ക്ക് മന്ത്രിസ്ഥാനം നല്‍കണമെന്നുമുളള ആവശ്യം സിപിഐ മുന്നോട്ടുവച്ചു. പാര്‍ട്ടി കഴിഞ്ഞ തവണ അധികാരത്തില്‍ വന്നപ്പോള്‍ ലഭിച്ച വകുപ്പുകളില്‍ മാറ്റം വരുത്തണമെന്നാണ് സിപി ഐ സംസ്ഥാന നേതൃത്വം കൊടിയേരി ബാലകൃഷ്ണന്‍ നിയുക്തമുഖ്യമന്ത്രി പിണറായി വിജയന്‍ എന്നിവരുമായി നടത്തിയ ചര്‍ച്ചയില്‍ മുന്നോട്ടു വച്ചത്. വനം വകുപ്പ് വേണ്ടെന്ന നിലപാടിലാണ് സിപി ഐ.

മന്ത്രിമാരെ നിര്‍ദേശിക്കാന്‍ ഓരോ ജില്ലാ കമ്മറ്റിക്കും സിപിഐ സംസ്ഥാന നേതൃത്വം നിര്‍ദേശം നല്‍കി.യിട്ടുണ്ട്. ഈ നിര്‍ദ്ദേശങ്ങള്‍ ലഭിച്ചശേഷം തീരുമാനമെടുക്കുമെന്നാണ് സൂചന. 2011ല്‍ 13 എംഎല്‍എമാരാണ് സിപിഐക്കുണ്ടായിരുന്നതെങ്കില്‍ ഇത്തവണ എംഎല്‍എമാരുടെ എണ്ണം 19 ആയി ഉയര്‍ന്നു. നിയമസഭയിലെ മൂന്നാമത്തെ വലിയ കക്ഷിയാണ് ഇപ്പോള്‍ സിപിഐ. ലീഗിനെ മറികടന്നാണ് ഈ സ്ഥാനം നേടിയത്. സിറ്റിങ് എംഎല്‍എ മാരില്‍ 12 പേരും വിജയിച്ചു. വൈക്കം മണ്ഡലമുള്‍പ്പെടെയുളള മണ്ഡലങ്ങളില്‍ നല്ല ഭൂരിപക്ഷത്തോടെയാണ് വിജയിച്ചത്. 1980 നുശേഷം സിപിഐ യുടെ ഏറ്റവും തിളക്കമേറിയ വിജയമായിരുന്നു ഈ തിരഞ്ഞെടുപ്പിലേത്.

19-1455823886-26-

വി എസ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ മുല്ലക്കര (കൃഷി),കെ.പി. രാജേന്ദ്രന്‍ (റവന്യൂ), ബിനോയ് വിശ്വം (വനം,ഭവനനിര്‍മ്മാണം),സി ദിവാകരന്‍ (ഭക്ഷ്യ,സിവില്‍ സപ്ലൈസ്,മൃഗസംരക്ഷണം )എന്നീ വകുപ്പുകളാണ് കൈകാര്യം ചെയ്തിരുന്നത്. ഇതില്‍ മുല്ലക്കര രത്‌നാകരന്റെയും സി ദിവാകരന്റെയും സിപി ഐ നേതാക്കളായ ഇ ചന്ദ്രശേഖരന്‍ വിഎസ് സുനില്‍കുമാര്‍ എന്നിവരുടെയും പേരുകളാണ് മന്ത്രി സ്ഥാനത്തേയ്ക്ക് ഉയര്‍ന്നു വന്നിട്ടുളളത്.

English summary
The CPI state executive committee leaders claims that they want more ministers and departments in ldf ministery
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X