സിപിഐ സംസ്ഥാന സമ്മേളനത്തിന്റെ സാമ്പത്തിക സമാഹരണത്തിന് സ്ഥാപിച്ചിരുന്ന ഹുണ്ടികകള്‍ ഏറ്റുവാങ്ങി
മലപ്പുറം: സി പി ഐ സംസ്ഥാന സമ്മേളനത്തിന്റെ സാമ്പത്തിക സമാഹരണത്തിന് പാര്‍ട്ടി പ്രവര്‍ത്തകരുടെയും ബന്ധുക്കളുടെയും വീടുകളില്‍ വെച്ചിരുന്ന ഹുണ്ടികകള്‍ സി പി ഐ ദേശീയ എക്‌സി.അംഗം ബിനോയ് വിശ്വം ഏറ്റുവാങ്ങി.പൊന്നാനി മുനിസിപ്പല്‍ ലോക്കല്‍ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ സമാഹരിച്ച തുക സെക്രട്ടറി എന്‍ സിറാജുദ്ധീന്‍ കൈമാറി. ജില്ലാ സെക്രട്ടറി പി പി സുനീര്‍, സംസ്ഥാന സമിതിയംഗം പി കെ കൃഷ്ണദാസ്,എന്‍ കെ സൈനുദ്ധീന്‍,എ കെ ജബ്ബാര്‍, എം എ ഹമീദ്, പി പി അബ്ദുറഹിമാന്‍, എവറസ്റ്റ് ലത്തീഫ് എന്നിവര്‍ പ്രസംഗിച്ചു.
സി.പി.ഐ സംസ്ഥാന സമ്മേളനം 28 മുതല്‍ മാര്‍ച്ച് 4 വരെ മലപ്പുറത്ത് വെച്ച് നടക്കുകയാണ്.ഇതിന്റെ ഭാഗമായി ഗോവിന്ദ പന്‍സാര രക്തസാക്ഷിദിനമായ ഫെബ്രുവരി 20 സംസ്ഥാന സമ്മേളനത്തിന്റെ പതാകദിനമായി ആചരിച്ചിരുന്നു. പൊന്നാനിയില്‍ പോലീസുകാരുടെ വെടിയേറ്റ് മരിച്ച എ.കെ സുബൈറിന്റെ സ്മാരകത്തില്‍ സി.പി.ഐ ജില്ലാ കമ്മിറ്റി മെമ്പര്‍ എ.കെ ജബ്ബാര്‍ പതാക ഉയര്‍ത്തി.

കുഞ്ഞന്‍ബാവയുടെ രക്തസാക്ഷിമണ്ഡപത്തില്‍ സ: എം.എ ഹമീദും, കടവനാട് കെ.കെ ബാബു, ഈഴുവത്തിരുത്തിയില്‍ സി.പി.ഐ ലോക്കല്‍കമ്മിറ്റി സെക്രട്ടറി എന്‍.സിറാജുദ്ദീന്‍, ചന്തപ്പടിയില്‍ വി.ഷണ്‍മുഖന്‍, പൊന്നാനി ബസ് സ്റ്റാന്റില്‍ വി.അബ്ദുറഹിമാന്‍, തൃക്കാവില്‍ സി.വി അബ്ദുല്‍ ലത്തീഫ്, ചമ്രവട്ടം കടവില്‍ എം.മുസ്തഫ നായരങ്ങാടിയില്‍ പത്മിനി വിശ്വനാഥന്‍, പുതുപൊന്നാനിയില്‍ എം.മൊയ്തുട്ടി, ആനപ്പടി ഇക്ബാല്‍ ആനപ്പടി, കോടതിപ്പടിയില്‍ എം.അയ്യൂബ്,മുക്കാടിയില്‍ എം.വി അഷ്റഫ്, പൊന്നാനി സൗത്തില്‍ വേലായുധനു പതാകഉയര്‍ത്തി.
സിപിഐ സംസ്ഥാനസമ്മേളനത്തോടനുബന്ധിച്ച് യു.പി.സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള സാഹിത്യക്വിസ് മത്സരം കാലിക്കറ്റ് യു.സിറ്റി കോ-ഓപ്പ് ആര്‍ട്‌സ് & കോമേഴ്‌സ് കോളേജില്‍ നടന്നിരുന്നു. മുന്‍ റവന്യൂ വകുപ്പു മന്ത്രി
കെ.പി. രാജേന്ദ്രനാണ് ഉദ്ഘാടനം നിര്‍വ്വഹിച്ചത്. യുപിവിഭാഗത്തില്‍ ഒന്നു മുതല്‍ മൂന്ന് അംഗങ്ങള്‍ വരെയുള്ളവരുടെ മത്സരമാണ് നടന്നത്. മത്സരവിജയികള്‍ക്കുള്ള ക്യാഷ് അവാര്‍ഡ് കേരളസംസ്ഥാനകൃഷി വകുപ്പു മന്ത്രി വി.എസ്. സുനില്‍കുമാര്‍ സമര്‍പ്പിച്ചു.












Click it and Unblock the Notifications